“എടപ്പാൾ ഓട്ടം “എന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ അറിയാം: മോദിക്ക് സന്ദീപാനന്ദ ഗിരിയുടെ മറുപടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ശബരിമല വിഷയം ആയുധമാക്കിയ പ്രധാമന്ത്രിയ്ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വിശ്വാസികള്‍ക്കെതിരെ ലാത്തി വീശാന്‍ കൂട്ടുനിന്നുവെന്ന് മോദി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി നൽകിക്കൊണ്ടാണ് സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപാനന്ദഗിരി മോദിയെ ഇടപ്പാൾ ഓട്ടത്തെക്കുറിച്ച് ഓർമിപ്പിച്ചിട്ടുള്ളത്. കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ശബരിമലയില്‍ വിശ്വാസികൾക്ക് നേരെ കേരളാ പോലീസ് ലാത്തി പ്രയോഗിച്ചിട്ടില്ല. സാമൂഹ്യ വിരുദ്ധരോടും പ്ലാന്‍ സി നടപ്പാക്കാന്‍ വന്നവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ അയ്യപ്പവേഷം കെട്ടി കുത്തിത്തിരിപ്പിന് വന്നവരെയും ജനങ്ങളും പോലീസും നേരിട്ടിട്ടുണ്ടെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതലറിയാൻ അങ്ങ് "എടപ്പാൾ ഓട്ടം "എന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങ് മുമ്പു പറഞ്ഞ സോമാലിയയിലെ മൂന്ന് ഇടങ്ങളിൽ അങ്ങയുടെ പാര്ട്ടിക്ക് ആളില്ല മറന്നു പോവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നേരത്തെ കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി ശരണം വിളിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇതിനെ വിമർശിച്ചും പരിഹസിച്ചും സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരുന്നു.' എന്റെ പ്രിയ ഭക്തരേ, ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ കപട ഭക്തരാണെന്നും തിരിച്ചറിയുക. അവരുടെ താടിയും മുടിയും കണ്ട് നിങ്ങളാരും വഞ്ചിതരാകരുതേ.. എന്ന് നിങ്ങളുടെ സ്വന്തം അയ്യപ്പന്‍
സ്വാമി ശരണം,' എന്നായിരുന്നു അയ്യപ്പന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയ പോസ്റ്റിൽ പറയുന്നത്.












Click it and Unblock the Notifications