കെ ഫോണിലൂടെ വിവരം ചോർത്തുന്നുവെന്ന് സ്വപ്ന: ഏറ്റെടുത്ത് ചാമക്കാല, ചെന്നിത്തലയോട് മാപ്പ് പറയണം
സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ കെ-ഫോണ്‍, സ്പ്ലിംഗർ ഇടപാടുകളില്‍ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരായി സ്വപ്ന സുരേഷ് പുറത്ത് വിട്ട ആരോപണങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. സ്പ്ലിംഗറിന് പിന്നില്‍ വലിയ അഴിമതിയുണ്ട്, കെ ഫോണിലൂടെ ആളുകളുടെ വിവരം ചോർത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് സ്വപ്ന ഉയർത്തിയത്. ഇതിലുടെ കഴിഞ്ഞ നിയസഭാ കാലയളവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് ജ്യോതികുമാർ ചാമക്കാല അഭിപ്രായപ്പെടുന്നത്. 'കേരളം ഞെട്ടുന്ന, നമ്മുടെ നാട് ഇന്നോളം ദർശിച്ചിട്ടില്ലാത്ത, കാട്ടുകൊള്ളയുടെ ചുരുളഴിയുമ്പോൾ മനഃസാക്ഷിയുള്ള മലയാളി രമേശ് ചെന്നിത്തലയെന്ന രാഷ്ട്രീയ നേതാവിനോട് മാപ്പുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത് അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കേരളം ഞെട്ടുന്ന, നമ്മുടെ നാട് ഇന്നോളം ദർശിച്ചിട്ടില്ലാത്ത, കാട്ടുകൊള്ളയുടെ ചുരുളഴിയുമ്പോൾ മനഃസാക്ഷിയുള്ള മലയാളി രമേശ് ചെന്നിത്തലയെന്ന രാഷ്ട്രീയ നേതാവിനോട് മാപ്പുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്പ്രിംഗ്ലർ കെ-ഫോൺ എയർപോർട്ട് തുടങ്ങി തൊട്ടതെല്ലാം കള്ളക്കച്ചവടം നടത്തിയ പിണറായിസത്തിന്റെ മുഖം ഇന്ന് പൊതുസമൂഹത്തിന്റെ മുന്നിൽ പൂർണ്ണമായും വികൃതമായിരിക്കുന്നു.നോക്കൂ പ്രതിപക്ഷ നേതാവെന്ന നിലയിൽ കേരള ജനതക്കുവേണ്ടി രമേശ് ചെന്നിത്തല പറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ ഒക്കെയും സത്യങ്ങളാണെന്ന് കാലം കൃത്യമായി നമ്മുടെ മുന്നിൽ തെളിയിക്കുന്നു.
പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച
നേരിനെ നേരെ നേരിടാൻ കെൽപ്പില്ലാത്ത നയവഞ്ചകരായ രാഷ്ട്രീയ എതിരാളികൾ പരിഹാസത്തിന്റെ കൂരമ്പുകൾ എയ്തു വിട്ടപ്പോഴും, അകാരണമായി ക്രൂരമായി കുരിശിൽ തറച്ചപ്പോഴും, സൈബർ ബുള്ളിയിങ്ങിലൂടെ ശരശയ്യയിൽ കിടത്തിയപ്പോഴും രമേശ് ചെന്നിത്തലയെന്ന രാഷ്ട്രീയ നേതാവ് ഉറച്ചു വിശ്വസിച്ചു, നാടും കാടും കടലും ഡാറ്റയും എയർപോർട്ടും വിറ്റവർ ഒരുനാൾ പൊതുസമൂഹത്തിന്റെ മുന്നിൽ തുറന്നുകാട്ടപ്പെടും. ഇപ്പോളത് സംഭവിച്ചിരിക്കുന്നു.
ക്യൂട്ട്.. ഗ്ലാമറസ്: സാരിയില്‍ ഒരേ പൊളി പൊളിച്ച് അനശ്വര രാജേഷ്; ചിത്രങ്ങള്‍ വൈറല്‍
നീതിബോധം വറ്റാത്ത മലയാളി പൊതുസമൂഹമേ, എന്റെയും നിങ്ങളുടെയും തലമുറകളെ പോലും തലയെണ്ണി കച്ചവടം നടത്തുന്ന നരാധമന്മാർക്ക് എതിരെ നമ്മൾ പ്രതികരിക്കണം. സി പി എം, ബി ജെ പി ഭായി ഭായി ബന്ധത്തിൽ കേരളം തീറെഴുതപ്പെട്ടു എന്നുവേണം മനസ്സിലാക്കാൻ. നീതിബോധം ലവലേശമില്ലാത്ത കള്ള കമ്മട്ടങ്ങൾക്ക് എതിരെ ജനാധിപത്യ രീതിയിൽ സന്ധിയില്ലാത്ത സമര പരമ്പരകൾ നടത്തി നമ്മുടെ നാടിനെ വീണ്ടെക്കാൻ കേരളം ഒറ്റക്കെട്ടായി അണിചേരണം.ഇനിയും വൈകിയാൽ നാട് തന്നെ ഇല്ലാതാകും.












Click it and Unblock the Notifications