കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വപ്ന സുരേഷ് 2 @ രാജ് ഭവന്‍': ഗവർണറെ ട്രോളി നികേഷ് കൂമാർ, സോഷ്യല്‍ മീഡിയയിലും പരിഹാസം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് വർഷം മുമ്പ് നടന്ന സംഭവം ആണെങ്കില്‍ സർക്കാരുമായുള്ള പോര് മൂത്തപ്പോഴായിരുന്നു കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉണ്ടായത് വധശ്രമം ആണെന്ന ആരോപണം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമാക്കിയത്. വധശ്രമത്തില്‍ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുക്കാത്തും ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പടേയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഗവർണ്ണർ പത്രസമ്മേളനം വിളിക്കുകയും ചെയ്തു. രാജ് ഭവനില്‍ പത്രസമ്മേളനം വിളിച്ച് ചേർക്കുന്നത് അപൂർവ്വ സംഭവമാണെന്നതിനാല്‍ തന്നെ വലിയ പ്രധാന്യത്തോടെ തന്നെയായിരുന്നു ഗവർണ്ണറുടെ വാക്കുകള്‍ക്കായി മാധ്യമങ്ങളും കാത്തിരുന്നത്.

ബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരിബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരി

എന്നാല്‍ നേരത്തെ തന്നെ പുറത്ത് വന്ന ദൃശ്യങ്ങളായിരുന്നു ഗവർണ്ണർക്ക് പുറത്ത് വിടാനുണ്ടായിരുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വാർത്താ സമ്മേളനം പോലെ ഇതും വെറും 'ഉണ്ടയില്ലാ വെടിയായി മാറി'യെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമർശനം. മുതിർന്ന മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവി എംഡിയുമായ നികേഷ് കുമാറും ഇത്തരമൊരു പരിഹാസമാണ് ട്വീറ്റ് ചെയ്തത്. 'സ്വപ്ന സുരേഷ് 2 @ രാജ് ഭവന്‍' എന്നായിരുന്നു നികേഷ് കുമാറിന്റെ ട്വീറ്റ്.

mvnikesh kumar

ചരിത്ര കോണ്‍ഗ്രസില്‍ സി എ എ അനുകൂലിച്ചുകൊണ്ട് ഗവർണ്ണർ പ്രസംഗിച്ചപ്പോള്‍ ഇതിനെതിരെ സദസ്സില്‍ നിന്നും വേദിയില്‍ നിന്നും പ്രതിഷേധം ഉയർന്നു വന്നു. ഇർഫാന്‍ ഹബീബ് വേദിയില്‍ നിന്ന് സംസാരിക്കുന്നതും എഴുന്നേറ്റ് പോകുമ്പോള്‍ പരിപാടിയുടെ സംഘാടകനായ ഡോ. ഗോപീനാഥന്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഗവർണ്ണർ പിന്നീട് വിമർശനം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാഗേഷിനെതിരായായിട്ടാണ്.

തന്നെ അക്രമിക്കാനെത്തിയവരെ തടയാന്‍ ശ്രമിച്ച പൊലീസുകാരെ രാഗേഷ് പിന്തിരിപ്പിച്ചെന്നാണ് ഗവർണ്ണറുടെ ആരോപണം. എന്നാല്‍ പ്രതിഷേധക്കാരെ രാഗേഷ് ശാന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗവർണറെ തടയുന്നതും ആക്രമിക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ക്രിമിനൽ കുറ്റമാണ്. അതേസമയം വേദിയിലിക്കുന്നവർക്ക് വേദി വിടണമെങ്കില്‍ ആദ്യം ഗവർണ്ണർ വേദി വിടണം. ആരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തോട് സംസാരിക്കാനും പാടില്ല. അതാണ് പ്രോട്ടോക്കോളെന്നും ഗവർണ്ണർ ഇന്നത്തെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ചാന്‍സലർ പദവിയില്‍ തുടരണമെന്ന ആവശ്യപ്പെട്ട മുഖ്യമന്ത്രി അയച്ച കത്താണ് ഗവർണ്ണർ പുറത്ത് വിട്ട കത്തുകളിലൊന്ന്.

ബിജെപിയിലേക്ക് പോകുന്നവർക്ക് എന്റെ കാർ വാടകയ്ക്ക് നല്‍കും: ആരേയും തടഞ്ഞ് നിർത്തില്ലെന്ന് കമല്‍നാഥ്ബിജെപിയിലേക്ക് പോകുന്നവർക്ക് എന്റെ കാർ വാടകയ്ക്ക് നല്‍കും: ആരേയും തടഞ്ഞ് നിർത്തില്ലെന്ന് കമല്‍നാഥ്

English summary
'Swapna Suresh 2 @ Raj Bhavan': mv Nikesh Kumar trolls Governor, mocks on social media too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X