'സ്വർണത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടി,ഇത്ര വലിയ അന്വേഷണ സംഘം എന്തിന്?';കെ സുരേന്ദ്രൻ
തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ആരോപിച്ച പുതിയ ആരോപണങ്ങൾക്ക് പിന്നാലെ വിജിലൻസ് മേധാവിയെ മാറ്റിയ സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ബി ജെ പി. ആരോപണ വിധേയനായ ഒരാൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും മറ്റൊരാളെ തൊടാതെ ഇരിക്കുകയും ചെയ്യുന്നത് എന്ത് നടപടി എന്നാണ് ബി ജെ പി വിഷയത്തിൽ ചോദിച്ചത്.
ആരോപണ വിധേയനായ വിജയ് സാഖറെക്ക് എതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. ക്രമ സമാധാന ചുമതല നിർവ്വഹിച്ചിരുന്ന എ ഡി ജി പി വിജയ് സാഖറെയും വിജിലൻസ് മേധാവി എം ആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചു എന്നാണ് സ്വപ്ന സുരേഷ് ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ.
ഇതിനു പിന്നാലെ ആണ് ഇന്ന് ബി ജെ പി യുടെ പ്രതികരണം ഉണ്ടായത്.സ്വപ്നാ സുരേഷിനും സരിത്തിനും സംരക്ഷണം കൊടുക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം ബി ജെ പിക്ക് മാത്രമല്ലയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

എല്ലാവർക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട്. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജനങ്ങളെ അണിനിരത്തി ഈ കേസ് നേരിടുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. എന്നാൽ അത് കലാപാഹ്വാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇത്ര വലിയ അന്വേഷണ സംഘം ഈ കേസിന് എന്തിനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇതുവരെ ഒരു കേസിലും കാണിക്കാത്ത ആവേശമാണ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ഗൂഡാലോചന നടത്തി എന്ന പരാതിയിൽ പൊലീസിൽ നിന്നും ഉണ്ടായത്. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചത്. സ്വപ്ന പുറത്തു വിട്ട ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ച കാര്യം എന്നാണ് കോടിയേരി പ്രതികരിച്ചത്.

കള്ളക്കടത്ത് സ്വർണം എവിടെ പോയി എന്ന് കണ്ടെത്തണം. അതിലൊരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിജിലൻസ് മേധാവിയെ മാറ്റി; ഐജിഎച്ച് വെങ്കിടേഷിന് ചുമതല;നടപടി സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ
മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!

തിരുവനന്തപുരം : വിജിലൻസ് മേധാവിയായ എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റാൻ സർക്കാർ തീരുമാനം. പകരം ചുമതല ഐ ജി എച്ച് വെങ്കിടേഷിന് ആയിരിക്കും. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നിലവിലെ സർക്കാറിന്റെ നടപടി.

ഷാജ് കിരണുമായി അജിത് കുമാർ ഫോണിൽ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. കേസിൽ രഹസ്യമൊഴി നൽകിയ സ്വപ്നയെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാർ നടത്തി എന്നായിരുന്നു സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണം.

അജിത് കുമാറും എഡി ജി പി ഫോണിലേക്ക് വിളിച്ചതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. തന്റെ മുന്നിൽ ഷാജ് കിരൺ ഇരിക്കുന്ന സമയത്ത് അജിത് കുമാർ ഷാജ് കിരണിന്റെ ഫോണിലേക്ക് വാട്ട്‌സ് ആപ്പ് കോൾ ചെയുകയായിരുന്നു. എഡിജിപി വിജയ് സാഖറെയും അജിത് കുമാറും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചു എന്നും സ്വപ്ന പറഞ്ഞിരുന്നു. അതേസമയം, സ്വപ്ന സുരേഷിന്റെ ഈ ആരോപണത്തെ എഡിജിപി വിജയ് സാഖറെ തള്ളിയാണ് പ്രതികരിച്ചത്. ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നു എം ആർ അജിത് കുമാർ.












Click it and Unblock the Notifications