കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയുടെ ഔദ്യോഗിക വാഹനത്തിലും സ്വര്‍ണം കടത്തി, തിരിച്ചയക്കാനും ശ്രമിച്ചു, ശിവശങ്കറിനും.....

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് സൂചന. സരിത്ത് നല്‍കിയ മൊഴി ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. അതേസമയം കേരളത്തിലെ സംഭവവികാസങ്ങളില്‍ അമിത് ഷാ ഇടപെട്ടിരിക്കുകയാണ്. ദില്ലി ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയമായി പുതിയ തലത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. ബിജെപി ഈ വിഷയത്തില്‍ വളരെ ഗൗരവത്തോടെ ഇടപെടുന്നുണ്ട്. കേന്ദ്രമന്ത്രി മുരളീധരനും ഈ യോഗത്തിലുണ്ടായിരുന്നു എന്നത് പുതിയ സൂചനകളാണ് നല്‍കുന്നത്.

സ്വപ്‌നയുടെ ഔദ്യോഗിക വാഹനത്തില്‍....

സ്വപ്‌നയുടെ ഔദ്യോഗിക വാഹനത്തില്‍....

സ്വപ്‌നയുടെ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്താണ് ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയത്. താനും സ്വപ്‌നയും ചേര്‍ന്നാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയതെന്നും സരിത്ത് പറയുന്നു. സ്വപ്‌നയെയും സന്ദീപിനെയും അടക്കമുള്ള പ്രതികളുമായി തിരുവനന്തപുരത്തെ മൂന്ന് ഫ്‌ളാറ്റിലാണ് പരിശോധന നടത്തിയത്.

ശിവശങ്കറുമായി അടുത്ത ബന്ധം

ശിവശങ്കറുമായി അടുത്ത ബന്ധം

സ്വര്‍ണക്കടത്തിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി ശിവശങ്കറിന് അറിയാമെന്നും സരിത്ത് പറയുന്നു. ദീര്‍ഘകാലമായി സരിത്തിന് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ട്. എന്താണ് നടന്നതെന്ന കാര്യത്തെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. സരിത്തുമായി ശിവശങ്കര്‍ ഫോണ്‍ വഴി പലവട്ടം ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിരുന്നു. സര്‍വീസ് ചട്ടലംഘനം അടക്കം ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

എല്ലാ കാര്യത്തിലും....

എല്ലാ കാര്യത്തിലും....

ശിവശങ്കര്‍ വ്യക്തിപരമായ കാര്യത്തില്‍ പോലും ഇടപെട്ടിട്ടുണ്ട് സരിത്ത് പറയുന്നു. ഇതോടെ ശിവശങ്കറിന്റെ വിദേശയാത്രകള്‍ നിരീക്ഷണത്തിലാണ്. ഇവ പരിശോധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഹൈദരാബാദിലെ ഹവാല പണമിടപാടിനെ കുറിച്ചും അന്വേഷണമുണ്ടാവും. കേസില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. അടുത്ത ഘട്ട ചോദ്യം ചെയ്യലില്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാവുമെന്നാണ് ഇതിലൂടെ ഉറപ്പാവുന്നത്.

Recommended Video

cmsvideo
NIA issues non bailable warrant against faisal fareed | Oneindia Malayalam
തെളിവായി കത്ത്

തെളിവായി കത്ത്

സന്ദീപിന്റെ വര്‍ക്ക് ഷോപ്പിലും പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ സ്വര്‍ണം എത്തിച്ചെന്നാണ് സംശയം. അതേസമയം സ്വര്‍ണം തിരിച്ചയക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തെളിവായി കത്തും ലഭിച്ചു. പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. സ്വപ്‌ന അറ്റാഷെയ്ക്ക് ഇമെയില്‍ ചെയ്ത കത്തിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. അതേസമയം ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കിട്ടിയാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും.

അമിത് ഷാ ഇടപെട്ടു

അമിത് ഷാ ഇടപെട്ടു

കേസിനെ അതിപ്രാധാന്യമുള്ളതായിട്ടാണ് അമിത് ഷാ കാണുന്നത്. അദ്ദേഹം ഉന്നതതല യോഗം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിളിച്ചിരിക്കുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും യോഗത്തിലുണ്ടായിരുന്നു. അന്വേഷണ പുരോഗതി അമിത് ഷാ വിലയിരുത്തി. സിബിഐ അടക്കമുള്ള ഏജന്‍സികളെ മുന്നോട്ടുള്ള ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അതേസമയം ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വഴി യുഎഇയ്ക്ക് കത്തും നല്‍കും.

ഉന്നത ബന്ധങ്ങള്‍

ഉന്നത ബന്ധങ്ങള്‍

കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന കാര്യവും ഉറപ്പായി വരികയാണ്. പ്രതികല്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്ത് സഹായിച്ച അരുണ്‍ ബാലചന്ദ്രന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവരുമായി വലിയ അടുപ്പത്തിലായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജ് തന്നെ ഇതിന് തെളിവായിരുന്നു. ഡിജിപിയുടെ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ഫോട്ടോഷൂട്ടാണ് അരുണ്‍ പദ്ധതിയിട്ടിരുന്നത്. ഫാഷന്‍ മാഗസിന്റെ ചുമതല കൊച്ചിയില്‍ അരുണിനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നടത്തിയ പാര്‍ട്ടികളിലൂടെയാണ് ഉന്നതരെ വലയില്‍ വീഴ്ത്തിയത്.

മറ്റൊരു വമ്പന്‍

മറ്റൊരു വമ്പന്‍

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ അംജദ് അലിക്ക് വന്‍ ഇടപാടുകളാണ് ഉണ്ടായിരുന്നത്. പാലക്കാട്ട് സ്വകാര്യ കമ്പനി രൂപീകരിച്ചതിലും ദുരൂഹതയുണ്ട്. സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കമ്പനിയുടെ തന്നെ പാലക്കാട് മേല്‍വിലാസത്തിലുള്ള ബെന്‍സ് കാറും. കമ്പനി രൂപീകരണത്തില്‍ അംജദ് അലി മറ്റ് മൂന്ന് പേരെ കൂടി പങ്കാളികളാക്കിയിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചെങ്കിലും, പങ്കില്ലെന്നാണ് കണ്ടെത്തല്‍. കമ്പനിയെ ഇവര്‍ അറിയാതെ മറയാക്കി അംജദ് അലി സ്വര്‍ണക്കടത്ത് നടത്തിയെന്നാണ് സൂചന.

English summary
swapna suresh's official vehicle used for gold smuggling says sarith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X