Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്‌ന സുരേഷ് മറ്റൊരാളുടെ കെണിയില്‍, കുഴഞ്ഞുവീഴുന്നത് കണ്ടപ്പോള്‍ അത് വ്യക്തമായി'; ഇബ്രാഹിം

ചെന്നൈ: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഇന്ന് ഉച്ചയോടെ വീണ്ടെടുക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി തമിഴ്‌നാട്ടിലാണ് ഇബ്രാഹിമും ഷാജ് കിരണും ഉള്ളത്. ദൃശ്യങ്ങള്‍ കിട്ടിയാല്‍ ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും എന്ന് ഇബ്രാഹിം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ദൃശ്യങ്ങള്‍ പൊലീസിനും മാധ്യമങ്ങള്‍ക്കും നല്‍കും എന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊന്നും നേടാനില്ല എന്നും തങ്ങള്‍ക്ക് ബിസിനസാണ് വലുത് എന്നും ഇബ്രാഹിം പറഞ്ഞു. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി പത്ത് മണിക്ക് ടെക്നീഷ്യന്‍ വരാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വന്ന ആള്‍ അപ്പില്‍ ഡൗണ്‍ലോഡ് ചെയ്തെങ്കിലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഇബ്രാഹിം പറയുന്നത്.

1

സ്വപ്‌ന സുരേഷ് ഒരുക്കിയ കെണിയില്‍, ഫ്രയിമിലേക്ക് വന്ന് തങ്ങള്‍ രണ്ട് പേരും ചാടുകയായിരുന്നു എന്നും ദൃശ്യങ്ങള്‍ കണ്ടാല്‍ നിയമത്തിനും പൊതുസമൂഹത്തിനും തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌ന സുരേഷ് മറ്റൊരാളുടെ കെണിയില്‍ പെട്ടിരിക്കുകയാണ് എന്ന് ഇന്നലത്തെ കുഴഞ്ഞ് വീഴുന്ന വാര്‍ത്ത കണ്ടപ്പോള്‍ കൂടുതല്‍ വ്യക്തമായി എന്നും ഇബ്രാഹിം അവകാശപ്പെട്ടു.

2

സ്വപ്‌ന സുരേഷിനെ ഈ ഗൂഢാലോചനയിലേക്ക് വലിച്ചിഴച്ചവരാണ് ഇതിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. തങ്ങളുടെ ഫോണും അവരുടെ ഫോണും എച്ച് ആര്‍ ഡി എസിന്റെ എല്ലാ ജീവനക്കാരുടെയും ഫോണും പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ എല്ലാം മനസിലാകും എന്നാണ് കരുതുന്നത് എന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷിനെതിരായ തെളിവുകള്‍ വീണ്ടെടുക്കാന്‍ എന്ന് അവകാശപ്പെട്ട് ഇബ്രാഹിമും ഷാജ് കിരണും തമിഴ്‌നാട്ടിലേക്ക് കടന്നത്.

3

അതേസമയം സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും എന്ന് ഉറപ്പായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ ഷാജ് കിരണിനും ഇബ്രാഹിമിനും നോട്ടീസ് നല്‍കും എന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

4

സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണം എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നു എന്നുമാണ് ഷാജ് കിരണ്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പരാതി ഡി ജി പി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

5

നേരത്തെ സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ പണം വാങ്ങി ഒത്തുതീര്‍പ്പാക്കണം എന്ന് പറയുന്നത് താനാണ് എന്ന് ഇബ്രാഹിം സ്ഥിരീകരിച്ചിരുന്നു. താന്‍ സ്വപ്‌ന സുരേഷിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങനെ പറഞ്ഞതെന്നാണ് ഇബ്രാഹിം ഇതിനെ വിശദീകരിക്കുന്നത്. സ്വപ്‌ന സുരേഷ് പുറത്തുവിട്ടത് ബുധനാഴ്ചത്തെ സംഭാഷണമാണെന്നും ശബ്ദരേഖയില്‍ എഡിറ്റിംഗ് നടന്നാതായും ഇബ്രാഹിമും ഷാജ് കിരണും ആരോപിച്ചിരുന്നു.

6

ശബ്ദരേഖയില്‍ സ്വപ്‌ന സുരേഷ് പറയുന്ന ഇബ്രാഹിമിനെയാണ്. ഷാജ് കിരണിനെ സ്വപ്നക്ക് പരിചയപ്പെടുത്തിയത് താനാണ് എന്നും ഇബ്രാഹിം സ്ഥിരീകരിച്ചിരുന്നു. അതേസമയം പിണറായി വിജയന്‍ സര്‍ക്കാരിന്റ ഇടനിലക്കാരനാണ് ഷാജ് കിരണ്‍ എന്നാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തി കൊടുത്തത് എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. എന്നാല്‍ ശിവശങ്കറിനെ കണ്ടിട്ടേ ഇല്ല എന്നാണ് ഷാജ് കിരണ്‍ പറയുന്നത്.

ഡ്രെസ് ഏതായാലും സൗന്ദര്യത്തിന്റെ പര്യായം... അതാണ് പ്രിയാമണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+