കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബെംഗളൂരുവില്‍ എനിക്ക് ജോലി കിട്ടി'; പോരാട്ടം തുടരുമെന്ന് സ്വപ്‌ന സുരേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച ശേഷം ഇപ്പോള്‍ താന്‍ നിശബ്ദയായി എന്ന പ്രചരണം ശരിയല്ല എന്ന് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്റെ പോരാട്ടം തുടരും എന്നും അതില്‍ നിന്ന് പിന്നോട്ടേക്ക് ഇല്ല എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

താന്‍ സൈലന്റ് ആയി എന്ന പ്രചാരണം ശരി അല്ല എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അന്വേഷണം നല്ല നിലയില്‍ നടക്കുന്നു എന്നാണ് മനസ്സിലാക്കുന്നത് എന്നും അതില്‍ താന്‍ തൃപ്തയാണ് എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

1

രാഷ്ട്രീയ താല്‍പര്യം വച്ച് ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല എന്നും അവര്‍ വ്യക്തമാക്കി. ഇ ഡി അന്വേഷണം കഴിയട്ടെ എന്നും നീതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തനിക്ക് ബെംഗളൂരുവില്‍ ജോലി കിട്ടിയിട്ടുണ്ട് എന്നും അതിനിടെ സ്വപ്‌ന സുരേഷ് പറഞ്ഞു.

ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് കൊടുത്തത് പോത്തിറച്ചി; ചീറ്റകള്‍ ഇണങ്ങിയെന്ന് പരിപാലനസംഘംഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് കൊടുത്തത് പോത്തിറച്ചി; ചീറ്റകള്‍ ഇണങ്ങിയെന്ന് പരിപാലനസംഘം

2

ബെംഗളൂരുവിലേക്ക് മാറാന്‍ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി കിട്ടിയിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. എന്നാല്‍ കേരള പൊലീസ് വഴി ജോലി കിട്ടിയത് തടയാന്‍ ശ്രമം നടന്നു എന്നും ബെംഗളൂരു പൊലീസ് ഇടപെട്ടാണ് ആ നീക്കം തടഞ്ഞത് എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'

3

അതേസമയം തന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് ഇ ഡിക്ക് പരാതി നല്‍കിയതിനെ പറ്റി അറിയില്ല എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തന്റെ അറിവോടെയല്ല ഇത് ചെയ്തത് എന്നും അവരുടെ താല്പര്യം എന്താണ് എന്ന് തനിക്ക് അറിയില്ല എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

ഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതംഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതം

4

പിണറായി വിജയനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ഇ ഡിയെ സമീപിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നു എന്നായിരുന്നു അജികൃഷ്ണന്‍ പറഞ്ഞത്.

English summary
Swapna Suresh said that she has got a job in Bengaluru, but kerala police trying to block
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X