• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ശ്വേത മേനോൻ, ഇത് താരസംഘടനയിൽ ആദ്യം

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഔദ്യോഗിക പാനലിന് പുറത്ത് നിന്ന് മത്സരാര്‍ത്ഥികളുണ്ടാകുന്നതും വോട്ടെടുപ്പ് വേണ്ടി വരുന്നതും. ഔദ്യോഗിക വിഭാഗത്തെ അമ്പരപ്പിച്ച് വിമതരായ ചില സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനൽ സ്ഥാനാർത്ഥികളായി മത്സരിച്ച നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. വിമത സ്ഥാനാർത്ഥികളായ മണിയൻപിള്ള രാജുവും വിജയ് ബാബുവും വിജയിച്ചു. മറ്റൊരു പ്രത്യേകതയും ഇത്തവണത്തെ അമ്മ തിരഞ്ഞെടുപ്പിനുണ്ട്. അമ്മ സംഘടനയ്ക്ക് ആദ്യമായാണ് ഒരു വനിതാ വൈസ് പ്രസിഡണ്ട് ഉണ്ടാകുന്നത്.

1

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തുടര്‍ച്ചയായി അമ്മ സംഘടനയിലെ പുരുഷാധിപത്യം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. നേതൃനിരയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തതും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാത്തതും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടു. പാര്‍വ്വതി തിരുവോത്ത് അടക്കമുളളവര്‍ അമ്മയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോയി. പാര്‍വ്വതി അടക്കമുളളവര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അമ്മയില്‍ നേരിയ മാറ്റമെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയേണ്ടി വരും.

ചിത്രശലഭം പോൽ... സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറൽ

2

ഇത്തവണ നേതൃനിരയിലേക്ക് സ്ത്രീകളായ കൂടുതല്‍ പേര്‍ പരിഗണിക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആശ ശരത്തും ശ്വേത മേനോനുമാണ് ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ചത്. ഇത് അമ്മയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. എതിരാളികള്‍ ഇല്ലാതെ ഇരുവരും തിരഞ്ഞെടുക്കപ്പെടും എന്ന് പ്രതീക്ഷിച്ചുവെങ്കിലും ഒരു പാനലിന്റെയും ഭാഗമല്ലാതെ മണിയന്‍ പിളള രാജു വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനെത്തുകയായിരുന്നു.

3

224 വോട്ട് നേടി മണിയന്‍ പിളള രാജു വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ശ്വേത മേനോന്‍ 176 വോട്ട് നേടി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചു. അതൊരു ചരിത്രവുമായി. ശ്വേത മേനോന്‍ അമ്മ സംഘടനയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടാണ്. നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.

4

എന്നാല്‍ മഞ്ജു വാര്യര്‍ മത്സരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ സംഘടനയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടാണ് താനെന്നും അതിന്റെ സന്തോഷമുണ്ടെന്നും ശ്വേത മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്ന് വര്‍ഷമായി അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ശ്വേത മേനോന്‍. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ആ സമയത്ത് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ കൊവിഡ് കാരണം അതിന് സാധിച്ചിരുന്നില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

5

അമ്മയില്‍ ഇത്ര പെട്ടെന്ന് തിരഞ്ഞെടുപ്പ് വരും എന്ന് തങ്ങള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്വേത മേനോന്‍ പറയുന്നു. താന്‍ ജീവിതത്തില്‍ ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. തന്നെ വിളിച്ച് വൈസ് പ്രസിഡണ്ടായി മത്സരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഇത്രയും ഓളം തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായാണ് അമ്മയിലെ 317ഓളം അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് എന്നും ശ്വേത മേനോന്‍ പറഞ്ഞു.

cmsvideo
  ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് | Oneindia Malayalam
  6

  തിരഞ്ഞെടുപ്പിന് വന്നവരില്‍ സ്ത്രീകള്‍ കൂടുതലുണ്ടായിരുന്നുവെന്നും അതില്‍ സന്തോഷം തോന്നിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഇത്തവണ പുതിയ പ്ലാനുകളും സര്‍പ്രൈസുകളും ഉണ്ടെന്നും അതെല്ലാം അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ വിഷന്‍ ആണെന്നും ശ്വേത പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അമ്മ സംഘടനയ്ക്ക് എതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും. തങ്ങള്‍ തുടങ്ങിയിട്ടേ ഉളളൂ എന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

  English summary
  Swetha Menon writes history by becoming the first woman vise president of AMMA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion