Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംഘ്‌പരിവാറിനു ശശികല ടീച്ചർ എന്നത്‌ പോലെയാണു സിപിഎമ്മിനു എ വിജയരാഘവൻ';വിമർശിച്ച് സിദ്ധിഖ്

തിരുവനന്തപുരം; മുസ്ലീം ലീഗ് നേതാവ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് എത്തി കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടതിനെ വിമര്‍ശിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കോൺഗ്രസ് നേതാവ് ടി സിദ്ധിഖ്.ഇസ്ലാമോഫോബിയ വഴി വീണ്ടും അധികാരത്തിലെത്താം എന്നാണു സിപിഎം കരുതുന്നതെങ്കിൽ അത്‌ കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്ന് സിദ്ധിഖ് പറഞ്ഞു. പാണക്കാട്‌ വീട്ടിൽ കേരളത്തിൽ കോൺഗ്രസ്‌ ഉണ്ടായ കാലം മുതൽ നേതാക്കൾ പോകുന്നതാണു. ഇനിയും പോകും. അതിൽ വർഗ്ഗീയ രാഷ്ട്രീയം കാണുന്ന വിജയരാഘവന്റെ അസുഖം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്നും സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.

t

സംഘ്‌പരിവാറിനു ശശികല ടീച്ചർ എന്നത്‌ പോലെയാണു സിപിഎമ്മിനു A വിജയരാഘവൻ. കേരളീയ പൊതുസമൂഹത്തിൽ വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന വിജയരാഘവൻ ഇന്ന് പറഞ്ഞിരിക്കുന്നത്‌ പാണക്കാട്‌ തങ്ങളുടെ വീട്ടിൽ പോയ കോൺഗ്രസ്‌ നേതാക്കൾക്ക്‌ നേരെയാണു. യുഡിഎഫിലെ സഖ്യകക്ഷികൾ എവിടെ എങ്ങനെ യോഗം ചേരണമെന്ന് തീരുമാനിക്കുന്നത്‌ വിജയരാഘവനും സിപിഎമ്മുമല്ല.

പാണക്കാട്‌ വീട്ടിൽ കേരളത്തിൽ കോൺഗ്രസ്‌ ഉണ്ടായ കാലം മുതൽ നേതാക്കൾ പോകുന്നതാണു. ഇനിയും പോകും. അതിൽ വർഗ്ഗീയ രാഷ്ട്രീയം കാണുന്ന വിജയരാഘവന്റെ സൂക്കേട്‌ എന്താണു അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാവുന്നുണ്ട്‌. അധികാരമില്ലെങ്കിലും ഉണ്ടെങ്കിലും കേരളത്തിൽ വർഗ്ഗീയത ഇളക്കി വിടുന്നത്‌ ഒരു പാർട്ടിക്കും നല്ലതല്ല. ഇസ്ലാമോഫോബിയ വഴി വീണ്ടും അധികാരത്തിലെത്താം എന്നാണു സിപിഎം കരുതുന്നതെങ്കിൽ അത്‌ കേരളത്തിൽ നടക്കാൻ പോകുന്നില്ല.

വർഗ്ഗീയത പടർത്തി കേരള സമൂഹത്തെ രണ്ടായും നാലായും വിഭജിക്കാൻ തന്നെയാവണം A വിജയരാഘവനെ സിപിഎം പാർട്ടി സെക്രട്ടറിയാക്കിയത്‌. ബിജെപി സംഘ്‌പരിവാർ നേതാക്കളേക്കാൾ വിഷം ചീറ്റുമ്പോൾ പുരോഗമന മതേതര ചേരി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിനു നാണമാവുന്നില്ലേ? മാരാർജി ഭവനും എകെജി സെന്ററും ഇനിയും രണ്ട്‌ കെട്ടിടമായി പ്രവർത്തിച്ച്‌ അധികച്ചെലവ്‌ ഉണ്ടാക്കേണ്ടതുണ്ടോ എന്ന് സിപിഎം ആലോചിക്കണം. ഒരേ ആശയം പ്രകടിപ്പിക്കാൻ ചർച്ച നടത്താൻ ഒരു കെട്ടിടം മതിയല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+