Get Updates
Get notified of breaking news, exclusive insights, and must-see stories!

'കസ്റ്റംസിലും കമ്മികളുണ്ട്';'മുഖ്യമന്ത്രിക്ക് ക്ലീൻചീറ്റ് നൽകിയ അനീഷ് സിപിഎം നേതാവിന്റെ സഹോദരൻ'

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ കൂട്ടുപിടിച്ചിരിക്കുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജ് സിപിഎം നേതാവിന്റെ സഹോദരനാണെന്നും ടി സിദ്ധിഖ് ആരോപിച്ചു. കെ സുരേന്ദ്രനും സമാന ആരോപണമാണ് ഉയർത്തിയത്. ഇരുവരുടേയും പോസ്റ്റ് വായിക്കാം

'ഇന്ന് മുഖ്യമന്ത്രി പത്രക്കാർക്ക്‌ മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ കൂട്ടുപിടിച്ചിരിക്കുന്നത്‌, അനീഷ് ബി രാജ്‌ എന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെയാണു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ്‌ പറഞ്ഞു, എന്ന വാദമാണു മുഖ്യമന്ത്രി ഉയർത്തിയത്‌. അനീഷ്‌ ബി രാജിന്റേതാണു ആ വാക്കുകൾ. അനീഷ്‌ രാജിന്റെ വാക്കുകളിൽ മുഖ്യമന്ത്രി തൂങ്ങി നിൽക്കുകയാണെങ്കിൽ ചിലത്‌ പറയാനുണ്ട്‌.

pin-copy-1

ആരാണു ഈ അനീഷ്‌ ബി രാജ്‌? എറണാകുളം കോർപറേഷനിലെ 2010-15 കാലഘട്ടത്തിലെ സിപിഐഎമ്മിന്റെ കൗൺസിലറായിരുന്ന പിആർ റനീഷിന്റെ നേരെ സഹോദരനാണു. എറണാകുളം ഏരിയ കമ്മിറ്റി മെമ്പർ കൂടിയാണു പിആർ റനീഷ്‌. നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകൻ കൂടിയാണു. അദ്ദേഹത്തിന്റെ സ്വന്തംസഹോദരനാണെന്ന് മാത്രമല്ല; ഒരേ വീട്ടിലാണു അവർ താമസിക്കുന്നതും. അനീഷ്‌ രാജിനെ ഉപയോഗിച്ച്‌ തെളിവുകൾ മായ്ച്ച്‌ കളഞ്ഞ്‌ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്‌. എത്രയും വേഗം കേസ്‌ സിബിഐക്ക്‌ കൈമാറിയാൽ അല്ലാതെ ഈ കേസ്‌ മുന്നോട്ട്‌ പോവില്ല, സിദ്ധിഖ് പോസ്റ്റിൽ പറയുന്നു.

കസ്റ്റംസിലും കമ്മികളുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.'അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തിൽ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്', പോസ്റ്റിൽ കെ സുരേന്ദ്രൻ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+