കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് കൈമാറി, സുധാകരനെ എതിര്‍ത്തത് ഇവര്‍, ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ്?

Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല. കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഒറ്റപ്പേരിലേക്ക് എത്തുന്നു. താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് വൃത്തങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നു. ഗ്രൂപ്പുകള്‍ക്ക് ഇത്തവണയും തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതോടെ നേതൃമാറ്റം പൂര്‍ണമായിരിക്കുകയാണ്. വിശദ വിവരങ്ങളിലേക്ക്.

ആരാകും അധ്യക്ഷന്‍

ആരാകും അധ്യക്ഷന്‍

പിടി തോമസിന്റെയും കെസി ജോസഫിന്റെയും പേരുകളാണ് ഗ്രൂപ്പുകള്‍ക്ക് സ്വീകാര്യമായിരുന്നത്. സമ്മര്‍ദ തന്ത്രം ഇവര്‍ പയറ്റുകളും ചെയ്തു. എന്നാല്‍ കെ സുധാകരന്‍ തന്നെ അധ്യക്ഷനായി വരുമെന്നാണ് വിവരം. അദ്ദേഹത്തിന് വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. താരിഖ് അന്‍വറുമായി സഹകരിക്കാന്‍ ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ മുല്ലപ്പള്ളിയോ തയ്യാറായിരുന്നില്ല. ഇവര്‍ മൗനം പാലിക്കുകയായിരുന്നു. അത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഹൈക്കമാന്‍ഡ് ഒറ്റ പേരിലേക്ക്

ഹൈക്കമാന്‍ഡ് ഒറ്റ പേരിലേക്ക്

കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് സുധാകരനൊപ്പം സജീവ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ അന്തിമ പരിഗണനയില്‍ കെ സുധാകരനാണ് ഉള്ളത്. കേരളത്തില്‍ നേതാക്കളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ കൊടിക്കുന്നില്‍ പരാജയപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിലുള്ളത്.

എതിര്‍ത്തത് ഇവര്‍

എതിര്‍ത്തത് ഇവര്‍

പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരാണ് കെ സുധാകരനെ എതിര്‍ത്തത്. ഇവര്‍ക്ക് ഗ്രൂപ്പ് താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതേസമയം എംപിമാരില്‍ 16 പേരും സുധാകരന്‍ വരട്ടെ എന്ന നിലപാടിലായിരുന്നു. രാഹുല്‍ ഗാന്ധി പ്രതീക്ഷിച്ചത് പോലെ ഈ പിന്തുണ സുധാകരന് ഗുണകരമാവുകയും ചെയ്തു. സുധാകരന് വരണമെന്നാണ് രാഹുലിന്റെ ആഗ്രഹം. അതേസമയം താരിഖ് അന്‍വര്‍ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറി.

മുല്ലപ്പള്ളി അടക്കം കലിപ്പില്‍

മുല്ലപ്പള്ളി അടക്കം കലിപ്പില്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡ് നീക്കങ്ങളില്‍ രോഷത്തിലാണ്. നേരത്തെ തന്നെ തീരുമാനിച്ച് വെച്ച കാര്യമാണ് ഇതെന്നും, വെറുതെയാണ് അഭിപ്രായം തേടുന്നതെന്നുമുള്ള നിലപാടിലായിരുന്നു മുല്ലപ്പള്ളി. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് അടക്കം ഇവരുടെ നിര്‍ദേശപ്രകാരമായിരുന്നില്ല. അതാണ് പ്രധാന എതിര്‍പ്പിന് കാരണം. തന്നെ അപമാനിച്ചെന്ന് ചെന്നിത്തല സോണിയയെ അറിയിക്കുകയും ചെയ്തു.

സുധാകരന്‍ വന്നാല്‍...

സുധാകരന്‍ വന്നാല്‍...

സുധാകരന്‍ വന്നാല്‍ പ്രശ്‌നങ്ങളൊക്കെ മാറുമോ എന്ന് ചോദിക്കുന്ന നേതാക്കളുണ്ട്. കണ്ണൂരില്‍ തന്നെ ജയിക്കാന്‍ സുധാകരന് സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. പിന്നെങ്ങനെയാണ് കോണ്‍ഗ്രസിനെ അദ്ദേഹം നയിക്കുകയെന്നും ചോദിക്കുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ വികാരം അടക്കം സുധാകരന് അനുകൂലമാണ് കാര്യങ്ങള്‍. ഗ്രൂപ്പ് നേതാക്കളെ നിയമിച്ചാല്‍ സംസ്ഥാന നേതൃത്വം വീണ്ടും ഗ്രൂപ്പിസത്തിലേക്ക് പോകുമെന്നാണ് രാഹുല്‍ അടക്കമുള്ളവര്‍ പറയുന്നു. വിഎം സുധീരനെയും മുല്ലപ്പള്ളിയെയും നിയമിച്ച പോലെ ഗ്രൂപ്പിനതീതമായിട്ടാണ് പുതിയ നിയമനവും വേണ്ടതെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

സതീശന്റെ പിന്തുണ

സതീശന്റെ പിന്തുണ

വിഡി സതീശന്റെ പിന്തുണ സുധാകരന്‍ നേടിയെടുത്തതും ഹൈക്കമാന്‍ഡ് പരിഗണിക്കാന്‍ കാരണമായി. സതീശന്‍ സുധാകരന്റെ പേര് പറഞ്ഞില്ല. എന്നാല്‍ അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പറിയിച്ചില്ല. പ്രതിപക്ഷ നേതാവിനൊപ്പം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സുധാകരന് സാധിക്കുമെന്ന ബോധ്യം ഹൈക്കമാന്‍ഡിനുണ്ട്. അതേസമയം ഇനി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം കൂടി ഗ്രൂപ്പിന് പുറത്തുള്ള നേതാവിന് കൈമാറിയാല്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് ഗ്രൂപ്പുകള്‍ പൂര്‍ണമായും പുറത്താവും.

കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ നടത്തിയ സമരം: ഹരിയാനയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
tariq anwar report submits to sonia gandhi, majority of congress mp's and mla's support k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X