ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ രണ്ടാം സംസ്ഥാനമോ? എന്തുകൊണ്ട് തെലങ്കാന ശ്രദ്ധേയമാവുന്നു, കണക്കുകള്‍
അടുത്തകാലത്തായി സംസ്ഥാനത്ത് ക്രമാതീതമായി പാർട്ടി വോട്ടുകളിലുണ്ടായ വർധനവാണ് ബി ജെ പി പ്രതീക്ഷകളുടെ അടിസ്ഥാനം

അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ വലിയ മോഹങ്ങളുമായി ബി ജെ പി. മികച്ച പ്രവർത്തനം കാഴ്ചവെച്ചാല്‍ അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് നേതാക്കളുടെ അവകാശ വാദം. ഇത്തവണ ആ ലക്ഷ്യം പൂർത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും കൂടുതല്‍ സീറ്റുകളോടെ പ്രതിപക്ഷത്തിരുന്നത് 2029 ല്‍ അധികാരം പിടിക്കാന്‍ സാധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നത്. അടുത്തകാലത്തായി സംസ്ഥാനത്ത് ക്രമാതീതമായി പാർട്ടി വോട്ടുകളിലുണ്ടായ വർധനവാണ് ബി ജെ പി പ്രതീക്ഷകളുടെ അടിസ്ഥാനം.

2018 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ
അഞ്ച് വർഷം മുമ്പ്, 2018 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7 ശതമാനത്തിൽ താഴെയുള്ള തുച്ഛമായ വോട്ട് വിഹിതത്തിൽ ഒരു അസംബ്ലി സീറ്റ് മാത്രം നേടാനായിരുന്നു ബി ജെ പിക്ക് സാധിച്ചിരുന്നതെങ്കിലും ഇന്നത്തെ സ്ഥിതി അതല്ല. അതിന് ശേഷം സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലും പൊതുതിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് ലഭിച്ച ജനപിന്തുണയിൽ നിന്നാണ് ബി ജെ പിയുടെ ശുഭാപ്തിവിശ്വാസം ഉടലെടുക്കുന്നത്.

അർബൻ ബോഡി, അസംബ്ലി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ഫലം താരതമ്യപ്പെടുത്താവുന്നതല്ല എന്നതിൽ തർക്കമില്ലെങ്കിലും ആളുകളുടെ രാഷ്ട്രീയ മാനസികാവസ്ഥ അളക്കുന്ന കാര്യത്തിൽ ഇത് വലിയ സൂചനകള്‍ നല്‍കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 20 ശതമാനമായി കുതിച്ചുയർന്നിരുന്നു. അത് 21 നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടുകയും മൊത്തം 119 നിയമസഭാ സീറ്റുകളിൽ 22 സെഗ്‌മെന്റുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആറ് മാസം മുമ്പ് 2018 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഒരു വർഷത്തിനുള്ളിൽ പാർട്ടിയുടെ വോട്ട് ഷെയർ ഏകദേശം 13 ശതമാനം ഉയർന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 46.87 ശതമാനം വോട്ട് വിഹിതത്തോടെ ടി ആർ എസ് 88 സീറ്റുകളായിരുന്നു നേിയത്. എന്നാല്‍ ലോക്സഭ തിരഞഞെടുപ്പില്‍ അവരുടെ വോട്ട് വിഹിതം 41.71 ശതമാനമായി കുറഞ്ഞു.

പ്രധാനമായും സ്വതന്ത്രരും ചെറുപാർട്ടികളും അടങ്ങുന്ന മറ്റ് പാർട്ടികളുടെ വോട്ട് ഷെയർ എന്നതിനോടൊപ്പം പ്രധാന എതിരാളികളായ കോണ്‍ഗ്രസിന്റേയും ടി ആർ എസിന്റേയും വോട്ടുകള്‍ നേടാനും ബി ജെ പി ക്ക് സാധിച്ചു. മറ്റ് വിഭാഗത്തിന് വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ഏകദേശം ഒമ്പത് ശതമാനം ഇടിവാണുണ്ടായത്. 2020 ലെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ വിധിയും കൂടുതൽ നാടകീയമായിരുന്നു. ആ വർഷം ആകെയുള്ള 150 വാർഡുകളിൽ 48ലും ബിജെപി 34.56 ശതമാനം വോട്ട് വിഹിതത്തോടെ വിജയിച്ചു. അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത് വലിയ മുന്നേറ്റമായി കാണുന്നു.

2016-ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പുമായി താരതമ്യം
2016-ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ടിആർഎസിന്റെയും മറ്റുള്ളവരുടെയും വോട്ട് ബാങ്കില്‍ നിന്നും ഇടംപിടിച്ച് ബിജെപി മുന്നേറുകയും 24 ശതമാനം പോയിന്റ് നേട്ടമുണ്ടാക്കുകയും ചെയ്തു. 2016ൽ 10 ശതമാനം വോട്ട് വിഹിതമുള്ള ബിജെപിക്ക് വെറും 4 വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. ഗ്രേറ്റർ ഹൈദരാബാദിൽ 15 നിയമസഭാ മണ്ഡലങ്ങളുണ്ട്. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏക വിജയം ഈ മേഖലയിൽ നിന്നാണ്.












Click it and Unblock the Notifications