എൽഡിഎഫ് വന്നു, ചിലതെല്ലാം ശരിയായി... സ്കൂളുകളിൽ പാഠപുസ്തകങ്ങൾ നേരത്തെ എത്തി !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത്െ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പാഠപുസ്തക വിതരണം തുടങ്ങി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ലഭ്യമാകും. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കി സ്‌കൂളുകളില്‍ എത്തിച്ചിരിയ്ക്കുന്നത്.

Text book

അധ്യായന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു എന്നത് എല്‍ഡിഎല്‍ സര്‍ക്കാരിന്റെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്. പുസ്തകങ്ങളുടെ അച്ചടി പൂര്‍ണമായി പൂര്‍ത്തിയായ ശേഷമാണ് ആവശ്യമുള്ള പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് എത്തിച്ച് നല്‍കിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു പാഠപുസ്തകങ്ങള്‍ ലഭ്യമാകാന്‍ വൈകിയത്. അധ്യായന വര്‍ഷത്തിന്റെ പകുതിയില്‍ പോലും ഫോട്ടോസ്റ്റാറ്റ് എടുത്ത പാഠഭാഗങ്ങള്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്.

ഒന്ന് മുതല്‍് ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ഇരുപത്തി രണ്ടാം തിയ്യതി മുതല്‍ വിതരണം ചെയ്യും. ജൂണ്‍ ഒന്ന് മുതലാണ് അധ്യായന വര്‍ഷം തുടങ്ങുന്നത്.

English summary
Text book distribution started in Kerala Schools.
Please Wait while comments are loading...