കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഴ്ച പറ്റിയിട്ടില്ല, വിദ്യാര്‍ഥികള്‍ ടാബിലേക്ക് മാറണം: അബ്ദുറബ്ബ്

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: പാഠപുസ്തകം പോലും കിട്ടാതെ കുട്ടികള്‍ വട്ടം കറങ്ങുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഒരു ടാബ് എന്നാരെങ്കിലും അത്ഭുതപ്പെട്ടാല്‍ അവരെ ഒരു കുറ്റവും പറയാന്‍ പറ്റില്ല. അത്തരം കാര്യമാണ് വിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബ് പറയുന്നത്. വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ച് ടാബ്‌ലെറ്റുകളിലേക്ക് മാറേണ്ട കാലമായി എന്നാണ് മന്ത്രി പറയുന്നത്.

പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല എന്നാണ് മന്ത്രി പറയുന്നത്. അപ്പോള്‍ പിന്നെ സ്‌കൂളില്‍ പുസ്തകം എത്താത്തതോ, അതിനും മന്ത്രിക്ക് സമാധാനം പറയാനുണ്ട്. ഇരുപതാം തീയതിക്ക് മുമ്പ് പുസ്തകം അച്ചടിച്ചുതരാമെന്ന് കെ ബി പി എസ് ഏറ്റതാണ്. എന്നാല്‍ അവസാന നിമിഷമാണ് അത് നടക്കില്ലെന്ന് അവര്‍ തങ്ങളെ അറിയിച്ചത്.

pkabdurubb

ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. അല്ലാതെ സര്‍ക്കാര്‍ ഔദ്യോഗികമായി ഒരിക്കല്‍പോലും നിര്‍ത്തിവെച്ചിട്ടില്ല എന്നും അബ്ദുറബ്ബ് പറഞ്ഞു. പുസ്തകം കിട്ടാത്തതിന്റെ പേരില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ മന്ത്രി വിമര്‍ശിച്ചു. ഈ സമരം അനാവശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും പാഠപുസ്തകത്തിന്റെ പേരില്‍ ആര്‍ക്കും സമരം ചെയ്യേണ്ടി വന്നിരുന്നില്ല.

മന്ത്രി പറഞ്ഞത് പോലെ ടാബ്ലറ്റിലേക്ക് മാറാന്‍ കുട്ടികള്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ സാധാരണക്കാരായ കുട്ടികള്‍ ഒരുപാടുള്ള സംസ്ഥാനമാണ് നമ്മുടേത്. പുസ്തകം വാങ്ങാന്‍ പോലും കഷ്ടപ്പെടുന്ന ഈ കുട്ടികള്‍ എങ്ങനെയാണ് ടാബ്ലറ്റ് വാങ്ങുക എന്ന കാര്യം മന്ത്രി ആലോചിച്ചിട്ടുണ്ടാകുമോ. അതോ അബ്ദുറബ്ബിന്റെ വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് സൗജന്യമായി ടാബ്ലറ്റ് വിതരണം ചെയ്യുമോ?

English summary
Textbooks should replace tablets, says Minister PK Abdu Rabb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X