തളങ്കര ബഷീര്‍ വധം: ഒന്നും മൂന്നും പ്രതികള്‍ക്ക് 11 വര്‍ഷവും രണ്ടാം പ്രതിക്ക് ഏഴ് വര്‍ഷവും തടവ്
കാസര്‍കോട്: തളങ്കര ഖാസി ലൈനിലെ അബുബക്കറിന്റെ മകന്‍ കെ.എ. ബഷീറി (22)നെ കുത്തിയും കുപ്പി കൊണ്ട് അടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി തളങ്കര ഖാസി ലൈനിലെ റിയാസ് മന്‍സിലിലെ പി.എ.റിയാസ് (28), മൂന്നാം പ്രതി തളങ്കര വില്ലേജ് ഓഫീസിന് സമീപത്തെ ജാസിര്‍ (23) എന്നിവരെ വിവിധ വകുപ്പുകളിലായി 11 വര്‍ഷവും ഒരു മാസവും തടവിനും രണ്ടര ലക്ഷം രുപ പിഴയടക്കാനും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ. ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. കേസിലെ രണ്ടാം പ്രതി തളങ്കര വെസ്റ്റ് ഉബൈദ് മന്‍സിലിലെ പി.എ. ബാദ്ഷ (22) യെ വിവിധ വകുപ്പികളിലായി ഏഴ് വര്‍ഷവും ഒരു മാസം തടവിനും രണ്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ശിക്ഷ. ഒന്നിച്ചു അനുഭവിച്ചാല്‍ മതി. 2012 ഫെബ്രുവരി 23 ന് ആണ് കേസിനാസ്പദമായ സംഭവം.

തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടില്‍ വെച്ച് ബൈക്കിന്റ താക്കോല്‍ നല്‍കിയതുമായി ബന്ധപ്പെട്ട നിസാര പ്രശ്‌നത്തിന്റെ പേരില്‍ ബഷീറിനെ സംഘം കുത്തിയും കുപ്പി കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നുമാണ് കേസ്. കാസര്‍കോട് സി.ഐ.യായിരുന്ന ബാബു പെരിങ്ങയത്താണ് കേസ് അന്വേഷിച്ചത്. വിധി കേള്‍ക്കാന്‍ നിരവധി പേര്‍ കോടതി പരിസരത്ത് എത്തിയിരുന്നു.












Click it and Unblock the Notifications