അവിഹിതബന്ധം കണ്ട കുട്ടികളെ ആസിഡ് ഒഴിച്ചു പൊള്ളിച്ച ചിറ്റമ്മയ്ക്ക് തടവും പിഴയും
തലശ്ശേരി: കാമുകനോടൊപ്പം അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടവെ സംഭവം നേരില്‍ കാണാനിടയായ ചേച്ചിയുടെ മക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചെന്ന കുറ്റത്തിന് ചിറ്റമ്മയ്ക്ക് തടവും പിഴയും. പാടിയോട്ടുചാല്‍ ചക്ലിയന്‍ വീട്ടില്‍ ഉഷയെ (44) യെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് വി. ഷിര്‍സി മൂന്നു വകുപ്പുകളിലായി അഞ്ചുവര്‍ഷം തടവിനും 30,000 രൂപ പിഴ ശിക്ഷയും വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം 452 വകുപ്പില്‍ ഒരുവര്‍ഷവും 5,000 രൂപ പിഴയും, ഐപിസി 326ാം വകുപ്പില്‍ അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും, വകുപ്പ് 506 (ഒന്ന്) പ്രകാരം മൂന്നുമാസം തടവിനുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉഷയുടെ ജ്യേഷ്ഠത്തിയുടെ മക്കളായ പി.പി. സൗമ്യ (19), സൗമ്യയുടെ സഹോദരി ശ്രുതി (21) എന്നിവരെയാണ് ആസിഡ് ഒഴിച്ച് പൊള്ളിച്ചത്.

2010 മാര്‍ച്ച് 16നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉഷയും കാമുകന്‍ തിമിരിയിലെ ഇടുംപറമ്പില്‍ ഇ.ജെ. സണ്ണിയും തമ്മിലുണ്ടായ അവിഹിതബന്ധം സൗമ്യയും ശ്രുതിയും കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം ആരോടെങ്കിലും പറയുമെന്ന ഭയത്താല്‍ സംഭവദിവസം അര്‍ദ്ധരാത്രി സൗമ്യയും ശ്രുതിയും ഉറങ്ങുന്ന മുറിയിലെത്തി ഉഷ ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഏറെക്കാലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉഷയുടെ കാമുകന്‍ സണ്ണിയും കേസില്‍ പ്രതിയായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. സഹോദരിയുടെ മക്കളെ ഗുരുതരമായി പൊള്ളലേല്‍പ്പിച്ച സംഭവം അക്കാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം വര്‍ദ്ധിച്ചുവരുന്ന സമയത്തായിരുന്നു ഒരു സ്ത്രീതന്നെ മക്കളുടെ സ്ഥാനത്തുള്ളവര്‍ക്കുനേരെ ആസിഡ് ആക്രമണം നടത്തിയത്.


Click it and Unblock the Notifications