Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷമുള്ള ദിവസം, ഒരു വന്ദേഭാരതിന് നന്ദി; കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചാല്‍, കേരളത്തില്‍ വലിയ റെയില്‍വേ വികസനം സാധ്യമാകുമെന്ന് പിണറായി പറഞ്ഞു. ഒരു വന്ദേഭാരതിന് നന്ദി, കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസംഗത്തില്‍ ഒരു സ്ഥലത്തും സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. പുതിയ റെയില്‍വേ ലൈനുകള്‍, സിഗ്നല്‍ സംവിധാനങ്ങള്‍, സ്‌റ്റേഷനുകളുടെ വികസനം, എന്നിവ കേന്ദ്രവും-സംസ്ഥാനവും മനസ്സ് വെച്ചാല്‍ സാധ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍, പ്രധാനമന്ത്രി എത്തിച്ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും പിണറായി പറഞ്ഞു.

narendra modi pinarayi vijayan

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയെ പ്രശംസിച്ചത്. കേരളത്തെ വിജ്ഞാന സമ്പദ് ഘടനയായും, നൂതനത്വ സമൂഹമായും, പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നതാും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേണേഷത്തിന്റെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുകയാണ്. ശാസ്ത്ര-സാങ്കേതിക-വിവരസാങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണെന്നും പിണറായി പറഞ്ഞു.അതേസമയം 1500 കോടി രൂപ ചെലവിലാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യക്ക് തന്നെ അഭിമാനമാണ് കേരളത്തിന്റെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്.

ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും, വാട്ടര്‍ മെട്രോയും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതികളാണെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്ത് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കാത്തരവായി ആരും തന്നെയില്ലെന്ന് ഉറപ്പുവരുത്തി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്ദേഭാരതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലിംഗ് സിസ്റ്റം നടപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രിയും വ്യക്തമാക്കി. ട്രാക്കിന്റെ ജ്യോമെട്രി മാറ്റും. വളവുകളും നിവര്‍ത്തും. തിരുവനന്തപുരത്ത് നിന്നു് മംഗലാപുരത്തേക്കുള്ള യാത്ര ആറ് മണിക്കൂറും, കാസര്‍കോടേക്ക് ഉള്ളത് അഞ്ചര മണിക്കൂറുമായി കുറയ്ക്കും.

നവീകരണത്തിന് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. 2033 കോടി രൂപ കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി ഈ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. അതേസമയം വന്ദേഭാരതിന്റെ പതിവ് സര്‍വീസ് 26ന് കാസര്‍കോട് നിന്നാണ് ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+