കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയും പ്രതിപക്ഷ പാർട്ടിയുടെ നേതാവും അടിസ്ഥാനപരമായി ഗുണ്ടകൾ; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

  • By
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ പാർട്ടിയുടെ നേതാവും അടിസ്ഥാനപരമായി ഗുണ്ടകളെന്ന് തെളിഞ്ഞിരിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ. മരം മുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ തോൽവി എന്നിവ ഉയർത്തിക്കാട്ടി സർക്കാരിനെ രക്ഷപ്പെടുത്തി വിഷയങ്ങളെ ശ്രദ്ധ തിരിച്ച് വിടാൻ ശ്രമമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഇതിഹാസ കായിക താരം മില്‍ഖ സിങിന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍; ചിത്രങ്ങള്‍ കാണാം

vmuraleedharan

സുധാകരനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം സിപിഎം തീരുമാനപ്രകാരമാണ്. വിമർശനങ്ങൾക്ക് സിപിഎം മറുപടി നൽകണം.ജനങ്ങളിൽ തെറ്റിദ്ധാരണ നീക്കാൻ ഇത് അനുചിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.രണ്ടു വാർത്താ സമ്മേളനങ്ങളും ആസൂത്രിതമാണ്.വാർത്താ സമ്മേളനത്തിൽ നടത്തേണ്ടത് ആക്രമണത്തെ കുറിച്ചുള്ള ചർച്ചകളും കൊലവിളിയുമല്ല.മറിച്ച്, സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ നിലവിൽ കൂടുതലാണ്. രോഗികളുടെ എണ്ണം എങ്ങനെ കുറയ്ക്കാം എന്നതടക്കമുള്ള ഫലപ്രദമായ ചർച്ചകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിവിശേഷം വിശദീകരിക്കാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ, മുൻകൂട്ടി തയ്യാറാക്കി വന്ന് കൊലവിളി നടത്തുന്ന ഒരു മുഖ്യമന്ത്രി, പരോക്ഷമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവ്. ഇത്തരം ഒരു മുഖ്യമന്ത്രിയേയും പ്രതിപക്ഷത്തേയുമാണോ കേരളത്തിന് വേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.

vmuraleedharan

തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പരാമർശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിടിച്ചത്. 'മനോരമ' വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരൻ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്. ഇത് വാർത്തയായതോടെ പിന്നീട്, പിണറായി - സുധാകരൻ പ്പോരിലേക്ക് സംഭവം മാറുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയതോടെ രാഷ്ട്രീയ കേരളം അടുത്തെങ്ങും കണ്ടിട്ടില്ലാത്ത കൊമ്പുകോർക്കലിലേക്ക് ഇത് വഴിമാറി.

''തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവും.ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്ലാർക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത്". ഇതായിരുന്നു കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ.

Recommended Video

cmsvideo
ഗുരുതര ആരോപണവുമായി പിണറായി.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ നോക്കി
vmuraleedharan

അതേ സമയം, മുഖ്യമന്ത്രി തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിച്ചാൽ അതോടെ താൻ പൊതുപ്രവർത്തനം നിർത്തുമെന്നായിരുന്നു കെ സുധാകരൻ്റെ മറുപടി. ആരോപണങ്ങൾ തെളിയിക്കാൻ സുധാകരന് നട്ടെല്ലുണ്ടോയെന്നും മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

ആറ്റിറ്റിയൂഡ് ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി ജാന്‍വി കപൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
The Chief Minister and the Leader of the Opposition are basically goons; V Muraleedharan with harsh criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X