നിപ്പയുടെ വരവ് റംബൂട്ടാനില്‍ നിന്നോ? മരിച്ച കുട്ടി റംബൂട്ടാന് കഴിച്ചിരുന്നതായി വീട്ടുകാര്‍; ഓഗസ്റ്റിൽ എങ്ങനെ
കോഴിക്കോട്: മൂന്ന് വര്‍ഷത്തിന് ശേഷം കോഴിക്കോട് വീണ്ടും നിപ ഭീതിയില്‍ ആണ്. 12 വയസ്സുള്ള ആണ്‍കുട്ടിയുടെ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരിക്കുയാണ്. എന്നാല്‍ രോഗബാധ എങ്ങനെ ഉണ്ടായി എന്നതില്‍ ഇപ്പോഴും സ്ഥിരീകരണം ആയിട്ടില്ല. നിപ വ്യാപനം പ്രതീക്ഷിക്കാത്ത സമയത്താണ് കുട്ടിയ്ക്ക് രോഗബാധ ഉണ്ടായത് എന്നതാണ് ആരോഗ്യപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തുന്നത്.
മരിച്ച ആണ്‍കുട്ടി റംബൂട്ടാന് പഴം കഴിച്ചിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ വീട്ടിലെത്തിയ കേന്ദ്ര സംഘത്തോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. റംബൂട്ടാന്റെ സാംപിളുകള്‍ കേന്ദ്ര സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

സാധാരണ ഗതിയില്‍ ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ആണ് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. പഴംതീനി വവ്വാലുകള്‍ ആണ് നിപ വൈറസിന്റെ സ്വാഭാവിക 'റിസര്വ്വോയറു'കള്‍. ഈ സമയത്താണ് വവ്വാലുകളുടെ പ്രജനനം നടക്കുക. പ്രജനന കാലത്ത് വവ്വാലുകളുടെ പ്രതിരോധ ശേഷി കുറയുകയും വൈറസുകള്‍ ഉമിനീരിലൂടേയും വിസര്ജ്യത്തിലൂടേയും പുറത്തെത്തുകയും ചെയ്യും. അത്തരത്തില്‍ പുറത്തെത്തുന്ന വൈറസ്സുകള്‍ ആണ് നേരിട്ടോ, മറ്റേതെങ്കിലും ജീവികള്‍ വഴിയോ മനുഷ്യനില്‍ പ്രവേശിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സെപ്തംബര്‍ മാസത്തിലാണ്. ഇത് വവ്വാലുകളുടെ പ്രജനന കാലവും അല്ല. പിന്നെ എങ്ങനെ ആയിരിക്കാം കുട്ടിയ്ക്ക് രോഗബാധ ഉണ്ടായത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. മറ്റേതെങ്കിലും കാരണവശാല്‍, പ്രജനന കാലത്തല്ലാതേയും വവ്വാലുകളില്‍ നിപ വൈറസ് സജീവമാകുന്നു എങ്കില്‍ അത് ഏറെ ഭീതിപ്പെടുത്തുന്ന ഒന്നാണ്.

കുട്ടി കഴിച്ചു എന്ന് പറയുന്ന റംബൂട്ടാന് പഴങ്ങളുടെ സാംപിളുകള്‍ ആണ് കേന്ദ്ര സംഘം പരിശോധിച്ചിട്ടുള്ളത്. പറമ്പിലെ മരത്തിലുണ്ടായ റംബൂട്ടാന് ആയിരുന്നു കുട്ടി കഴിച്ചത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ച് സാംപിളുകള്‍ ശേഖരിക്കുകയായിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് അഡീഷണല്‍ ഡയറക്ടര്‍ ഡോ ഘുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.

പലയിടത്തും നിപ വ്യാപനം ഉണ്ടായത് ഇത്തരത്തില്‍ ആയിരുന്നു. വവ്വാലുകള്‍ കടിച്ച ഫലവര്‍ഗ്ഗങ്ങള്‍ കഴിച്ച പന്നികളിലൂടെ ആയിരുന്നു ആദ്യമായി രോഗം മനുഷ്യനിലേക്ക് എത്തിയത്. പിന്നീട് രോഗം തുടര്‍ച്ചായി പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം വവ്വാലുകളുടെ സാന്നിധ്യവും അവയുടെ പ്രജനന കാലഘട്ടവും നിര്‍ണായകമായിരുന്നു. കോഴിക്കോട്ടെ നിപ കേസ്, എങ്ങനെ വന്നു എന്ന് കണ്ടെത്തേണ്ടത് ഈ സാഹചര്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലാണ് മരിച്ച കുട്ടിയുടെ വീട്. മുന്നൂര് എന്നാണ് സ്ഥലത്തിന്റെ പേര്. ഈ സ്ഥലത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഇപ്പോള്‍ കര്‍ശന നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖല കണ്ടെയ്ന്മെന്റ് സോണ്‍ ആണിപ്പോള്‍. ഇത് കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Recommended Video

കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച, അതീവ ജാഗ്രത പുലര്‍ത്താന്‍ ആണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ഒരാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. 188 പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അതില്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 18 പേര് ഹൈ റിസ്ക് കാറ്റഗറിയില്‍ പെട്ടവരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങളും ഉണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications