പ്രണയം നിരസിച്ചു; കാമുകൻ പെൺകുട്ടിയോട് ചെയ്തത്... പച്ചക്ക് കത്തിച്ചു, ഹോ... ഭീകരം, മരണം കീഴടക്കി!
ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോയമ്പത്തൂർ: കാമുകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി. പ്രണയം നിരസിച്ചതിനാണ് അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ നിലയില്‍ രണ്ടു ദിവസത്തിനിടെ ഒരിക്കല്‍ പോലും പുരോഗതി ദൃശ്യമായിരുന്നില്ല. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണത്തിന് കീഴടങ്ങിയത് ചികിത്സകൾ തുടങ്ങാനിരിക്കെ
പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള ചികിത്സകൾ തുടങ്ങാനിരിക്കെയായിരുന്നു പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

പെൺകുട്ടിയെ സമീപത്തേക്ക് വിളിച്ചു, പിന്നീട്....
ഇക്കഴിഞ്ഞ 14നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടിയെ സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

യുവാവും ആത്മഹത്യക്ക് ശ്രമിച്ചു
സംഭവം നടന്നതിന് പിറ്റേ ദിവസം തന്നെ തീകൊളുത്തി പൊള്ളലേറ്റ നിലയില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

യുവാവ് ചികിത്സയിൽ
65 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സന്നദ്ധ സംഘടന ചികിത്സ ഏറ്റെടുത്തു
ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ക്രൈം പ്രിവെന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍ എന്ന സന്നദ്ധ സംഘടന ചികിത്സ ഏറ്റെടുത്തതോടെയാണ് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ഇൻക്വസ്റ്റിന് ശേഷം നാട്ടിലെത്തിക്കും
പത്തനംതിട്ടയില്‍ നിന്നുള്ള പോലീസ് സംഘം എത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താവും നാട്ടിലേക്ക് കൊണ്ടുവരിക.

ചികിത്സ ഫലിച്ചില്ല
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications