കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശ്രമ ആരോപണത്തില്‍ മതിയായ തെളിവുകളില്ല; കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയിലും ഹൈക്കോടതിക്ക് സംശയം

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്ക് എതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ട് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്ക് എതിരായ യുവതിയുടെ വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ല.യ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

AS

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ 2022 ജൂലായ് മാസത്തില്‍ തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ ആരോപണം. അതേസമയം ഓഗസ്റ്റ് മാസത്തില്‍ അതേ റിസോര്‍ട്ടിലെത്തി പരസ്പര സമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടു എന്നും പറയുന്നു. ഇതിനാലാണ് ഹൈക്കോടതി ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ചത്.

300 ഐഫോണുമായി യുവാവിന്റെ രാത്രിയാത്ര..!! കുതിച്ചെത്തി മോഷ്ടാക്കള്‍..; പിന്നീട് സംഭവിച്ചത് ഇങ്ങനെ, ഞെട്ടല്‍300 ഐഫോണുമായി യുവാവിന്റെ രാത്രിയാത്ര..!! കുതിച്ചെത്തി മോഷ്ടാക്കള്‍..; പിന്നീട് സംഭവിച്ചത് ഇങ്ങനെ, ഞെട്ടല്‍

സാഹചര്യ തെളിവുകള്‍ അടക്കം പരിശോധിച്ചാല്‍ വധശ്രമ ആരോപണത്തില്‍ മതിയായ തെളിവുകളില്ല എന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഈ രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് രണ്ട് ഹര്‍ജികളും പരിഗിച്ചിരുന്നത്.

നേരത്തെ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്ക് പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്ന് പരിശോധിക്കണം എന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

താളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മിതാളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് ആണ് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ശാരീരികമായി ഉപദ്രവിച്ചു എന്ന് പറഞ്ഞ് പേട്ട നിവാസിയായ യുവതി പരാതി നല്‍കുന്നത്. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നും പിന്നീട് കാറില്‍ ബലമായി കയറ്റി വീണ്ടും ഉപദ്രവിച്ചു എന്നുമായിരുന്നു യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി.

English summary
The High Court expressed doubts about the harassment complaint against Eldhose Kunnappilly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X