• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സാനിറ്റൈസര്‍ വാച്ച്' കൗതുകം തോന്നേണ്ട; ഈ മാസം അവസാനത്തോടെ വിപണിയില്‍

  • By News Desk

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം താരതമ്യേന കുറഞ്ഞുവരികയാണ്. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചികിത്സയിലുള്ളത് 20 പേര്‍ മാത്രമാണ്. 489 പേരും രോഗമുക്തി നേടിയിരിക്കുകയാണ്.

കൊറോണ പ്രതിരോധ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. അതിനായി കെയ്യും കാലും സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കേണ്ടത് അനിവാര്യമാണ്. പുറത്തേക്കിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധം. എന്നാല്‍ പുറത്ത് പോകുമ്പോള്‍ ഈ അണിനാശിനി കൈയ്യില്‍ കൊണ്ട് നടക്കാന്‍ കഴിയില്ല. എന്നാല്‍ ഇനി അതു സാധ്യമായിരിക്കുകയാണ്.

ഇതിനായി പുതിയ തരം സാനിറ്റൈസര്‍ വാച്ച് നിര്‍മ്മിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. ഇത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

'കൊവിഡ് പ്രതിരോധത്തിന്റെ ഒരു പ്രധാനപ്പെട്ട ഇനം ഇടവിട്ട് സോപ്പുകൊണ്ട് കൈ കഴുകിയോ സാനിട്ടൈസര്‍കൊണ്ട് ശുദ്ധീകരിക്കുകയോ ആണ്. പക്ഷെ, സാനിട്ടൈസര്‍ പോക്കറ്റിലിട്ട് നടക്കാന്‍ പ്രയാസമാണ്. ഈ അണുനാശിനി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ വിധത്തില്‍ കൈയ്യില്‍ കൊണ്ടുനടക്കാന്‍ എന്താണു മാര്‍ഗ്ഗം?

ശ്രീചിത്രയിലെ മെഡിക്കല്‍ ഡിവൈസസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതാണ് സാനിട്ടൈസര്‍ വാച്ച്. വാച്ചുപോലെ സാനിട്ടൈസര്‍ സഞ്ചി കൈയ്യില്‍കെട്ടി നടക്കാം. ഇടതുകൈ നിവര്‍ത്തിപ്പിടിച്ച് വലതുകൈ കൊണ്ട് സാനിട്ടൈസര്‍ ഞെക്കിക്കഴിഞ്ഞാല്‍ കൈയ്യിലേയ്ക്ക് സാനിട്ടൈസര്‍ ചീറ്റും. രണ്ട് കൈകളും കൂട്ടിതിരുമിയാല്‍ കൈ ശുദ്ധീകരിച്ചു.

ശ്രീചിത്രയിലെ ബ്ലഡ് ബാഗ് ഉണ്ടാക്കാന്‍വേണ്ടി ഉപയോഗിക്കുന്ന പ്രത്യേകതരം പിവിസി കൊണ്ടാണ് സാനിട്ടൈസര്‍ വാച്ച് നിര്‍മ്മിക്കുന്നത്. ഇത് വലിച്ചെറിയേണ്ടതല്ല. പുനരുപയോഗത്തിനു വേണ്ടിയുള്ളതാണ്. അടപ്പ് തുറന്ന് സഞ്ചി നിറച്ചാല്‍ മതി. ഏതാണ്ട് 200 രൂപ വില വരും. ഈ മാസം അവസാനത്തോടെ കെഎസ്ഡിപിയുടെ പുതിയ മെഡിക്കല്‍ ഡിവൈസസ് ഡിവിഷന്‍ ഉല്‍പ്പനം വിപണിയിലിറക്കും.

കെഎസ്ഡിപി മരുന്നു ഫാക്ടറിയില്‍ പ്രതിദിനം ഒരുലക്ഷം കുപ്പി സാനിട്ടൈസര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പക്ഷെ, അതിനുള്ള ഓര്‍ഡര്‍ ഇപ്പോഴില്ല. ഏത് പഞ്ചായത്തിനും സര്‍ക്കാര്‍ സ്ഥാപനത്തിനും നേരിട്ട് ഇവിടുന്ന് ഹോള്‍സെയില്‍ നിരക്കില്‍ സാനിട്ടൈസര്‍ ലഭ്യമാണ്.'

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

വിമാന സർവ്വീസും ഭാഗികമായി പുനരാരംഭിക്കുന്നു;യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമാക്കും

ലോക്ക് ഡൗണിൽ വൈദ്യുതി ബിൽ വര്‍ദ്ധിക്കാൻ കാരണമെന്ത്? ചാര്‍ജ് വർദ്ധിപ്പിച്ചോ ? കെഎസ്ഇബിയുടെ വിശദീകരണം

English summary
Coronavirus: The Sanitizer Watch Will be on the Market Next Month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X