മുഖ്യമന്ത്രിയുടെ 'ഒക്കചങ്ങായി' വാക്ക്... തിരഞ്ഞ് സോഷ്യല്‍ മീഡിയ.. അര്‍ത്ഥം ഇതാ
Recommended Video

ഇന്ന് പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞ ഒക്ക ചങ്ങായി എന്ന വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വജയന്‍റെ "ഒക്കചങ്ങായി" പരാമര്‍ശം. 'ഇവര് ഈ കോണ്‍ഗ്രസുകാര് ബിജെപിയുടെ "ഒക്കചങ്ങായി" ആയി നടക്കുവാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എന്താണ് ഈ ഒക്ക ചങ്ങായി എന്ന വാക്കിന്‍റെ അര്‍ത്ഥം വ്യക്തമാക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത്. ഒക്കചങ്ങായിയെ കുറിച്ച് സനീഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

''ഇവര്, ഈ കോണ്‍ഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ''.
ഇങ്ങനൊരു വാചകമുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍. ആ ഒക്കച്ചങ്ങായി എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ്പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ഒക്കച്ചങ്ങായ് .സാദാ ചങ്ങായി അല്ല. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം തൊട്ട് ഇയാള്‍ ഒപ്പമുണ്ടാകും,ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുന്നത് ഈ ചങ്ങായ് ആയിരിക്കും.
അലക്കി വെച്ച ഉടുപ്പൊക്കെ എടുത്ത് കൊടുക്കും. ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാ കമ്പം വരുമ്പോ ചെറിയ തമാശയൊക്കെ പറഞ്ഞ് ആളെ ഊര്‍ജ്ജിതപ്പെടുത്തിയെടുക്കുക ഇതൊക്കെ ഒക്കച്ചങ്ങായിയുടെ ഡ്യൂട്ടി. എന്ന് വെച്ചാ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ദിവസങ്ങളിലൊന്നില്‍ ഓരോ നിമിഷവും ഒപ്പം നടക്കുന്ന ചങ്ങായ് ആണ് ഒക്കച്ചങ്ങായി എന്നര്‍ത്ഥം.
കോണ്‍ഗ്രസ് ബിജെപിക്ക് അതാണ് എന്ന് പിണറായി നൈസായിട്ടങ്ങ് പറഞ്ഞ് പോയെങ്കിലും മാരകമായൊരു പരിഹാസമാണല്ലോ അത് എന്ന് കണ്ണൂരുകാരായ പരിവാര, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എങ്കിലും മനസ്സിലായിട്ടുണ്ടാകണം.
പ്രിയപ്പെട്ട ശ്രീധരന്‍പിള്ള,രമേശ് ചെന്നിത്തല ഇമ്മാതിരി തേപ്പ് തന്നെ തിരിച്ച് പിണറായിയെയും തേച്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. സിപീഎമ്മാരുടെ നവോത്ഥാനവര്‍ത്തമാനങ്ങളും സംഘൂസിന്റെ മണ്ടത്തരങ്ങളും മാത്രം പോരല്ലോ. ഇമ്മാതിരി രസികന്‍പ്രയോഗങ്ങള്‍ കൂടെ വരട്ടെ. എന്തെങ്കിലുമൊക്കെ വ്യത്യാസമുള്ള തമാശകള്‍ കൂടെ വേണ്ടേ ഈ ശബരിമലസങ്കടകാലത്ത്.
വിട്ട് കൊടുക്കരുത്.












Click it and Unblock the Notifications