'ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ ഇല്ല, വെള്ളം കിനിഞ്ഞിറങ്ങിയ പാടുണ്ട്';നേരിട്ടെത്തി പരിശോധിച്ച് മന്ത്രി രാജൻ
വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാല്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിള്ളൽ കണ്ടെത്തിയ വീട്ടിൽ നേരിട്ടെത്തി പരിശോധിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ രാജന്‍ പറഞ്ഞു.
' സാധാരണ നിലയിൽ ഒരു വീട്ടിൽ ചെയ്യുന്ന നടപടിക്രമങ്ങൾ അല്ല ഇപ്പോൾ നമ്മൾ ചെയ്തിട്ടുള്ളത്.
വീട് പൂർത്തിയായ വഴിക്ക് വീട് കൊടുക്കാൻ പറ്റില്ല. ആ വീടിന്റെ മുകളിൽ 24 മണിക്കൂർ വെള്ളം അടിച്ചു നിർത്തി വെള്ളം കിനിയുന്നുണ്ടോ എന്ന് നോക്കും. അപൂർവ്വമായി ചില സ്ഥലത്ത് അങ്ങനെ കിനിയും. അങ്ങനെ കിനിഞ്ഞ ഒരു വീടാണത്. കുറച്ചുദൂരം അങ്ങനെ കിനിഞ്ഞിട്ടുണ്ട്.അങ്ങനെ വരുന്നതിന് ചുറ്റും ഒരു കടലാസ് പെൻസിൽ കൊണ്ട് രേഖപ്പെടുത്തും .അങ്ങനെ രേഖപ്പെടുത്തി കഴിഞ്ഞാൽ ഒരു എപ്പോക്സി ട്രീറ്റ്മെന്റ് അതിന്റെ ഭാഗമായി നടത്തും. ഇത് സാങ്കേതിക പദമാണ്. അതുകൊണ്ടാണ് ഞാൻ നോക്കിയത്. വെള്ളം ഒഴിച്ചാൽ കിനിയാൻ പാടില്ല എന്നത് ഉറപ്പുവരുത്താനുള്ള ഒരു നടപടിക്രമമാണ്. അത് കഴിഞ്ഞിട്ട് ഇനി ആ വീട്ടിൽ 24 മണിക്കൂർ വീണ്ടും വെള്ളം കെട്ടി നിർത്തും. വെള്ളം കെട്ടി നിർത്തി ഏതെങ്കിലും വിധത്തിലുള്ള ലീക്ക് ഇല്ല എന്ന് ഉറപ്പിച്ചാലും അവസാനിപ്പിക്കി.ല്ല എല്ലാ വീടുകളിലും ചോർച്ച ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഒരു വാട്ടർ പ്രൂഫിങ് നടത്തും. ആ വാട്ടർപ്രൂഫിങ്ങിന്റെ മുകളിലായി സ്ക്രീഡ് കോൺക്രീറ്റിങ് നടത്തും. ഇത്രയും കഴിഞ്ഞതിനു ശേഷം ഒരു വീടിനകത്തേക്ക് വെള്ളം ഇറങ്ങില്ല എന്ന് ഉറപ്പുവരുത്തിയിട്ടേ വീട് കൊടുക്കുകയുള്ളൂ.

58 ഘട്ട ഗുണനിലവാര പരിശോധന കഴിഞ്ഞിട്ടാണ് ഇതിന്റെ ഓരോ മെറ്റീരിയലും പുറത്തിറക്കുന്നത്. അത് കിഫ്കോണും അതുപോലെതന്നെ ഊരാളങ്കലും സർക്കാരുമായിട്ട് ഉണ്ടാക്കിയ ഒരു ത്രികക്ഷി കരാറിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളാണ് .അത് തുടർച്ചയായി നമ്മൾ പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്. വീടിനകത്തേക്ക് വെള്ളം ഇറങ്ങില്ല എന്ന് ഉറപ്പുവരുത്തിയിട്ടേ ഇത് കൊടുക്കൂ. വീട് കൊടുക്കുന്നതിന് മുമ്പ് ആരാണോ വീടിന്റെ ഉടമസ്ഥൻ ആ വീടിന്റെ ഉടമസ്ഥനും ഊരാളെങ്കിലും കിഫ്കോണും കൂടി വീണ്ടും സംയുക്ത പരിശോധന നടത്തും. മൂന്നുപേരും സംയുക്തമായി നടത്തിയതിന് ശേഷമാണ് വീട് കൈമാറുക. മൂന്ന് പരിശോധന നടത്തി ഇത് കൈമാറി കഴിഞ്ഞാലും അഞ്ചു വർഷക്കാലത്തേക്ക് ഏതെങ്കിലും ഒരു പ്രശ്നം നിർമ്മാണത്തിൽ ഉണ്ടെങ്കിൽ ഊരാളുങ്കൽ കമ്പനി നിർബന്ധമായും ആ ഡിഫക്ട് ക്യൂവർ ചെയ്യാനുള്ള ഉത്തരവാദിത്വം ഉണ്ട് .ക്യുവർ ചെയ്തില്ലെങ്കിൽ ക്യുവർ ചെയ്യും വരെ ഒരു നിശ്ചിതമായ സംഖ്യ ഓരോ വീടിന്റെ പേരിലും സർക്കാർ പിടിച്ചു വെക്കും. അഞ്ചു കൊല്ലം കഴിഞ്ഞ് പരാതികൾ ഇല്ലെങ്കിൽ സർക്കാർ പിടിച്ചു വെച്ചിട്ടുള്ള പണം നമ്മൾ റിലീസ് ചെയ്യും', മന്ത്രി പറഞ്ഞു.












Click it and Unblock the Notifications