Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ലൗ ജിഹാദ് ഇല്ല,പാർട്ടി രേഖയിലും ഇല്ല,ജോർജ് എം തോമസിന് സംഭവിച്ചത് നാക്കുപിഴ; എംബി രാജേഷ്

തിരുവനന്തപുരം; കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയതാണ്. മുൻ എം എൽ എ ജോർജ് എം തോമസിന് നാക്കു പിഴച്ചതാകാമെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

mm-1640544714.jpg -

നിരവധി മിശ്ര വിവാഹങ്ങൾ ഇവിടെ നടക്കുന്നുണ്ട്. കേരളത്തിവർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികളും ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്ര വിവാഹം നടക്കുന്നത്. അവർക്ക് മറ്റ് അരക്ഷിതത്വം ഇല്ലാത്തതുമായ പ്രദേശവും കേരളമാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് മിശ്രവിവാഹങ്ങളെ വർഗീയ വത്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുക്കുകയും ഒറ്റപ്പെടുത്തുകയും വേണം.

ജോർജ് എം തോമസിനിന്റെ പ്രതികരണം പാളിപ്പോയതാകാമെന്നാണ് താൻ കരുതുന്നത്. മതതനിരപേക്ഷ ജീവിതം സാധ്യമായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ലൗ ജിഹാദ് എന്നൊന്ന് പാർട്ടി രേഖയിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ തനിക്ക് സാധിക്കും. താൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ആളാണെന്നും എം ബി രാജേഷ് പറഞ്ഞു.

കോടഞ്ചേരിയിൽ ക്രിസ്ത്യൻ മതവിഭാ​ഗത്തിൽപ്പെട്ട പെൺകുട്ടിയെ മുസ്ലിം മതവിഭാ​ഗത്തിൽപ്പെട്ട ഡി വൈ എഫ് ഐ നേതാവ് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉയർന്നത്. വിവാഹത്തെ ലവ് ജിഹാദെന്ന് വിശേഷിപ്പിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.അതേസമയം കോടഞ്ചേരിയിലേത് ലൗ ജിഹാദായി കാണുന്നില്ലേങ്കിലും വിവാഹം മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നായിരുന്നു സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ തിരുവമ്പാടി എം എൽ എയുമായ ജോർജ് എം തോമസ് പ്രതികരിച്ചത്. മാത്രമല്ല സമൂഹത്തില്‍ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും ജോർജ് എം തോമസ് പറഞ്ഞു. മുൻ എം എൽ എയുടെ പ്രതികരണം വലിയ വിമർശനത്തിനാണ് കാരണമായത്.

അതേസമയം വിമർശനം രൂക്ഷമായതോടെ ജോർജ് എം തോമസ് നിലപാട് തിരുത്തി. കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്നും തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നുവെന്നുമാണ് ജോർജ് തോമസ് ഇന്ന് വിശദീകരിച്ചത്.

Recommended Video

cmsvideo
    അതിജീവിതയല്ല കാരണം, മഞ്ജുവിന് അന്നേ അറിയാമായിരന്നു ദിലീപ് കാവ്യ ബന്ധം | Oneindia Malayalam

    ജോർജ് എം തോമസിനെ തള്ളി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം.പ്രായപൂര്‍ത്തിയായവര്‍ ഇത്തരം വിവാഹ ബന്ധങ്ങളിലേര്‍പ്പെടുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് ഏതെങ്കിലും പാര്‍ട്ടിയേയോ സംഘടനയേയോ ബാധിക്കില്ല, എന്നായിരുന്നു മോഹനന്റെ പ്രതികരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+