കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എംഎം മണി ശ്രമിച്ചത് ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാൻ;പ്രസംഗത്തിൽ അൺപാർലമെന്ററിയായി ഒന്നുമില്ല'

Google Oneindia Malayalam News

തിരുവനന്തപുരം; എംഎം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.നിയമസഭയ്ക്ക് അകത്ത് നടന്ന കാര്യമായത് കൊണ്ട് സ്പീക്കറാണ് അത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. ചന്ദ്രശേഖരന്‍ കൊലയില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം വ്യക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

1


'നിയമസഭയ്ക്ക് അകത്ത് നടന്ന കാര്യമായത് കൊണ്ട് സ്പീക്കറാണ് അത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.പ്രസംഗ ശൈലിയിലായിരിക്കാം അദ്ദേഹം പറഞ്ഞത്.പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. സ്പീക്കര്‍ തന്നെ അക്കാര്യത്തിൽ തീരുമാനിക്കട്ടെയെന്നാണ് പാർട്ടി നിലപാട്.ചന്ദ്രശേഖരന്‍ കൊലയില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം വ്യക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.സിപിഎമ്മിന് അങ്ങനെ പാർട്ടി കോടതിയൊന്നുമില്ല. ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസ് നടത്തി. ആ കൊലപാതകം ആരുടെ ഏത് ജഡ്ജിയുടെ വിധിയാണ്. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പോകുന്നത് ശരിയല്ല.അവിടെ കോൺഗ്രസ് ഡിസിസി പ്രസിഡന്റായിരുന്ന അബ്ദു ഖാദര്‍ കൊടുങ്ങല്ലൂര്‍ അയാൾ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസുകാര്‍ വെടിവച്ച് കൊന്നു.അബ്ദുൾ ഖാദറിനേയും അയമുവിനേയും. ഏത് കോണ്‍ഗ്രസ് കോടതി ജഡ്ജിയുടെ വിധിയായിരുന്നു അത്. ഓരോ കേസിന് കോടതി ജഡ്ജി എന്ന് പറയുന്നത് നാട്ടില്‍ ഇതുവരെ കേള്‍ക്കാത്ത കാര്യമാണ്.'

2

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കേരളം സന്ദർശിച്ച് വികസന പരിപാടികൾ കാണുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. 'വികസന പദ്ധതികൾ കാണുന്നത് നല്ലത് തന്നെ. എന്നാൽ അതിലൊരു ദുരുദ്ദേശം ഉണ്ട്. കേന്ദ്രം കേരളത്തിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെർമിനിൽ,പാലക്കാട്ടെ കോച്ച് ഫാക്ടറിയെ സംബന്ധിച്ച് ഇപ്പോൾ അനക്കമില്ല. നേരത്തെ പ്രഖ്യാപിച്ച റെയിൽവേ മെഡിക്കൽ കോളജ് പറഞ്ഞത് തന്നെ ആർക്കും ഓർമയില്ലാതെയായി. ഇത്തരത്തിലുള്ള നിരവധി വാഗ്ദാനങ്ങൾ കേന്ദ്രം നടപ്പാക്കാൻ തയ്യാറായിട്ടില്ല. റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ തലശേരി-മൈസൂർ റെയിൽവേ, നഞ്ചംകോട് റെയിൽവേ എന്നിവ നടപ്പാക്കാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും അതിന്റെ ഒരു കാര്യവും നോക്കുന്നില്ല. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടത്തുന്ന പദ്ധതിയാണ് ദേശീയ പാത വികസനം.കേരളത്തിൽ 45 മീറ്റർ വീതിയിൽ ദേശീയ പാതവേണമെന്ന നിലപാട് സ്വീകരിച്ചത് എൽഡിഎഫ് ആണ്.കേന്ദ്രസർക്കാർ പതിവ് പോലെ തടസം ഉന്നയിച്ചു. താങ്ങാൻ സാധിക്കില്ലെന്ന നിലപാട് എടുത്തു. അത്തരമൊരു ഘട്ടത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം ചെലവ് തങ്ങൾ വഹിക്കാമെന്ന് കേരള സർക്കാർ അറിയിച്ചു കേന്ദ്രവുമായി കരാർ ഉണ്ടാക്കി. അതിനെ തുടർന്നാണ് ദേശീയപാതാ വികസനപദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയത്. പദ്ധതി നടപ്പാക്കുനമെന്ന് ഉറപ്പായതോടെ കോൺഗ്രസ് എംപിമാർ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ തുടങ്ങി. ബിജെപിയാണെങ്കിൽ ഞങ്ങളാണ് കേന്ദ്രം ഭരിക്കുന്നതെന്ന് പ്രഖ്യാപിച്ച് അവരും രംഗ്തതെത്തിയിട്ടുണ്ട്.

3

'അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ സദുദ്ദേശപരമല്ല.പ്രചരണം നടത്തുന്നത് നല്ലതാണെങ്കിലും അതല്ല അവർ നടത്തുന്നത്.
ഇതിന്റെ പേരിൽ കലക്കം ഉണ്ടാക്കാമെന്നാണ് അവർ വിചാരിക്കുന്നത്. ആർഎസ്എസിൻെറെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയ നടപ്പാക്കാനുള്ള ബോധപൂർവ്വമായ ശ്രമവും ഇതിനിടയിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഇതേ നിലയിൽ തന്നെ ഇസ്ലാമിക തീവ്രവാദികളും ഇതിനെ തടയാനെന്ന മട്ടിൽ ഇസ്മാിക തീവ്രവാദ പ്രവൃത്തികൾ ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.വിദേശകാര്യമന്ത്രി ഇടപെടേണ്ട കാര്യത്തിലല്ല അദ്ദേഹം ഇടപെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കേന്ദ്രമന്ത്രിമാർ ടെന്റ് കെട്ടി താമസിച്ചിട്ടും ഒരു സീറ്റും നേടാൻ ബിജെപിക്കു പറ്റിയില്ല.ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്ലാ പാര്‍ട്ടികളും തയ്യാറെടുത്ത് കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളും തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.ഞങ്ങൾക്ക് പക്ഷേ കേന്ദ്രമന്ത്രിമാരെ വരുത്തിച്ച് പ്രചാരണം ചെയ്യേണ്ട ആവശ്യമില്ല. ഇവിടെ തന്നെ ഞങ്ങൾക്ക് ആവശ്യത്തിന് നേതാവുണ്ട്.ബിജെപി സംബന്ധിച്ച് അവർ എന്ത് ചെയ്യുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. പല സംസ്ഥാനത്തും ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ കേരളത്തിലും നടത്താന്‍ അവർക്ക് ഉദ്ദേശമുണ്ടോയെന്ന് പറയാനാവില്ല. അതൊക്കെ ഭാവിയില്‍ കണ്ട് അറിയേണ്ട കാര്യങ്ങളാണ്. അവർക്ക് വ്യക്തമായൊരു ഉദ്ദേശം ഉണ്ടെന്നത് വ്യക്തമാണ്'

4


'പല സംസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കന്‍മാരെ കൂട്ടത്തോടെ മാറ്റിയെടുക്കുകയാണല്ലോ. ഗോവയില്‍ സർവ്വയാളും പോയി. ഇനി രണ്ടു പേരേ ബാക്കിയുള്ളൂ. പല സംസ്ഥാനത്തും ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരുന്നത് കോണ്‍ഗ്രസിന്റെ നിലപാടല്ലേ. ഇതേ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചാല്‍ അപകടകരമായ സ്ഥിതിയായിരിക്കും. അക്കാര്യത്തില്‍ അവര്‍ക്കൊരു ജാഗ്രതയില്ല. ബിജെപിക്കെതിരെ ഒരു വാക്ക് മിണ്ടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് കേന്ദ്രം കേരളത്തിൽ ഇടപെടുന്നതിൽ കോൺഗസിന് ഒന്നും പറയാനില്ല. ഇതൊക്കെയാണ് അവർ തമ്മിലുള്ള ഒത്തുകളികൾ.

കെകെ രമയെ അധിക്ഷേപിച്ചത് അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍; തുറന്നടിച്ച് കെ സുധാകരന്‍കെകെ രമയെ അധിക്ഷേപിച്ചത് അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍; തുറന്നടിച്ച് കെ സുധാകരന്‍

Recommended Video

cmsvideo
കേരളത്തിൽ കുരങ്ങ് വസൂരിയെന്ന് സംശയം | *Health

English summary
there is nothing unparliamentary in mm mani's speech says kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X