അടുത്ത സര്‍ക്കാരില്‍ ബിഡിജെഎസ് മന്ത്രിയുണ്ടാവും: തുഷാര്‍ വെള്ളാപ്പള്ളി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ബിഡിജെഎസിന്റെ മന്ത്രിമാര്‍ ഉണ്ടാകുമെന്ന് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. 95 ശതമാനം സ്ഥലങ്ങളിലും ഇപ്പോള്‍ ബിഡിജെഎസിന് ബൂത്ത് കമ്മിറ്റികളുണ്ട്. നാല് ജില്ലകളിലൊഴികെ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്. ഒരു തരത്തിലും ബിഡിജെഎസിനെ അനുവദിക്കുകയില്ലെന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് മുന്നണിയിലേക്ക് ക്ഷണിക്കുന്നു. അത് പാര്‍ട്ടിയയുടെ വളര്‍ച്ച കണ്ടിട്ടാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടായിരുന്നു; പോലീസ് പറഞ്ഞത് നുണ? അനാറുള്ളിനെ കൊന്നതാര്... മൃതദേഹം?

ബിഡിജെഎസിന്റെ രാഷ്ട്രീയ പ്രവേശനം രണ്ടാം വാര്‍ഷികത്തിലേയ്ക്ക് കടക്കുകയാണ്. പാര്‍ട്ടിയുടെ തുടക്കത്തില്‍ ഒരു വലിയ ജാതിസ്പര്‍ദ ഉണ്ടാക്കാന്‍ പോകുകയാണെന്നുള്ള അക്ഷേപങ്ങളായിരുന്നു ഇടതു വലതു മുന്നണികള്‍ ഉന്നയിച്ചത്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോയെന്നും തുഷാര്‍ പറഞ്ഞു.

thushar

സംസ്ഥാന ജനറല്‍ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജന്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ബാബു പൂതപ്പാറ, ഷാജു ചമ്മിനി, സുകുമാരന്‍ നായര്‍, ബിന്ദു, രാധാ രാജന്‍, പി.എം രവീന്ദ്രന്‍, സുനില്‍ കുമാര്‍, പി.സി അശോകന്‍, സതീഷ് കുറ്റിയില്‍, രത്‌നാകരന്‍, ഉണ്ണികൃഷ്ണന്‍ കരിപ്പാലില്‍, ജയേഷ് എന്നിവര്‍ സംസാരിച്ചു.

English summary
there should be a bdjs minister in next cabinet; thushar vellapally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്