ഭാരത് ജോഡോ യാത്ര: കേരളത്തില്‍ മൂന്നാം ദിനം, കെ റെയില്‍ വിരുദ്ധ സമിതി നേതാക്കളുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് കെ റെയില്‍ വിരുദ്ധ സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. നാല് മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും.
യാത്ര പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി കേരളത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്‌കാരിക, പാരിസ്ഥിതിക, ആധ്യാത്മിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഒരുക്കിയ ഉച്ചവിരുന്നിലാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ പ്രമുഖര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തത്. രാജ്യം ഇന്ന് നേരിടുന്ന ആശങ്കകളും വെല്ലുവിളികളും അതിനെ അതിജീവിക്കാന്‍ കോണ്‍ഗ്രസിനുള്ള പ്രാപ്തിയും പ്രസക്തിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയില്‍ ഓരോരുത്തരും ചൂണ്ടിക്കാട്ടി.

ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ അത് പരിഹരിക്കാന്‍ കോണ്‍ഗ്രസിനെ മാത്രമെ സാധിക്കുകയുള്ളൂവെന്നും ചലിചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ് ഇന്ന് രാജ്യത്ത്. ഇത്തരം ഒരു ദുരവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത് കൊണ്ടാണ്. സാധാരണക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും ഭയം കൂടാതെ ജീവിക്കാനും ജനാധിപത്യ മതേതരമുല്യങ്ങള്‍ എക്കാലവും ഉയര്‍ത്തിപിടിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും.
ജനതയെ ഒരുമിച്ച് നിര്‍ത്താനുള്ള ആശയ സമ്പന്നതയും നേതൃഗുണവുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് തന്നെ രാജ്യത്ത് മതേതരത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ച് കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസോലിസയ് മാര്‍ ക്ലീമിസ് കത്തോലിക്കാ ബാവ അഭിപ്രായപ്പെട്ടു.സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മഹാത്മഗാന്ധി തുടങ്ങിയ പോരാട്ടം തുടരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍
രാജ്യത്തിനുവേണ്ടിയുള്ള നെഹ്റു കുടുംബത്തിന്റെ സംഭാവനകള്‍ തമസ്‌കരിക്കാന്‍ കഴിയാത്തതാണെന്നും ജനാധിപത്യവും മതേതരത്വവും ഊട്ടിയുറപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുതാണെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും ജനാധിപത്യം സംരക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്കും ആശംസകള്‍ നേരുന്നതായി പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും അറിയിച്ചു.വെറുപ്പിന്റെയും വിഭാഗീയതയുടെയും നാളുകള്‍ക്ക് അന്ത്യം കുറിക്കാനും രാജ്യത്ത് സമാധാനവും സ്നേഹവും പുനഃസ്ഥാപിക്കാനും കോണ്‍ഗ്രസിന്റെ മടങ്ങിവരവിനായി രാജ്യത്ത് മതേത ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര കാലിക പ്രസക്തമായ ഒന്നാണെന്ന് സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് പ്രധാന്യവും അവരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധയും ചെലുത്തണമെന്നും മേരി പറഞ്ഞു. ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശം പകരുന്ന 'ആയിരം പക്ഷികള്‍ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഡോ ഓമനക്കുട്ടിയും മഹാത്മാഗാന്ധിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈശോവാസ്യോപനിഷത്തിലെ ശ്ലോകങ്ങള്‍ ചൊല്ലിപ്രശസ്ത സംഗീതഞ്ജന്‍ കാവാലം ശ്രീകുമാറും രാഹുല്‍ ഗാന്ധിയുമായി സംവദിച്ചു.












Click it and Unblock the Notifications