തിരുവള്ളൂര്‍ മുരളിക്ക് ജാമ്യം; സിപിഎം-പൊലീസ് ഒത്തുകളിയെന്ന് എസ്ഡിപിഐ
കോഴിക്കോട്: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസംബര്‍ 2ന് രാത്രി ഏഴരയോടെ തിരുവള്ളൂരിലെ പെരുന്താറ്റില്‍ ആയിഷ എന്ന 67കാരിയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് തിരുവള്ളൂര്‍ മുരളി. ആയിഷ വടകര ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സ്ത്രീയെ അപമാനിച്ചത് അടക്കമുള്ള മൊഴി രേഖപ്പെടുത്തി പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍, 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. പ്രതിഷേധം ശക്തമായതോടെ 12ാം തീയതി സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
മിഠായിത്തെരുവ് ഉദ്ഘാടന സ്വാഗതസംഘം അലങ്കോലമാക്കാന്‍ വ്യാപാരികളുടെ ശ്രമം; എംകെ മുനീര്‍ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം
അതേദിവസം മുരളിക്കെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഈ ദിവസമാണ് പൊലീസ് മുരളിക്ക് നിയമവിരുദ്ധമായ ജാമ്യം നല്‍കിയത്. എല്‍ഡിഎഫ് അംഗങ്ങള്‍ അന്ന് യോഗത്തില്‍ പങ്കെടുത്തില്ല എന്നതും ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നതായി എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി സാലിം അഴിയൂര്‍, ആയിഷയുടെ മകന്‍ നിസാര്‍ പി.ടി.കെ, റഷീദ് ഉമരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നിലവില്‍ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന തിരുവള്ളൂര്‍ മുരളി സേവ് കോണ്‍ഗ്രസ് ഫോറം രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുകയാണ്.












Click it and Unblock the Notifications