കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവ് ഉദ്ഘാടന സ്വാഗതസംഘം അലങ്കോലമാക്കാന്‍ വ്യാപാരികളുടെ ശ്രമം; എംകെ മുനീര്‍ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനത്തിനുള്ള സ്വാഗതസംഘം യോഗം അലങ്കോലമാക്കാന്‍ വ്യാപാരികളുടെ ശ്രമം. നിലത്ത് ബ്രിക്‌സ് വിരിച്ച് നടപ്പാതകള്‍ തീര്‍ത്ത് മനോഹരമാക്കിയിരിക്കുന്ന മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഹുജനങ്ങളും ഒരുവിഭാഗം വ്യാപാരികളും വാഹനവിലക്കിനെ സ്വാഗതം ചെയ്യുമ്പോള്‍ മറ്റൊരുകൂട്ടം വ്യാപാരികള്‍ ഇതിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അവരായിരുന്നു സ്വാഗതസംഘം യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്.

മിഠായിത്തെരുവ് വികസനപ്രവൃത്തികളുമായി സഹകരിക്കില്ല: ഏകോപന സമിതിമിഠായിത്തെരുവ് വികസനപ്രവൃത്തികളുമായി സഹകരിക്കില്ല: ഏകോപന സമിതി

തിരക്കുള്ളപ്പോള്‍ സാധാരണ നിലയില്‍ വാഹനനിരോധനം ഏര്‍പ്പെടുത്താറുള്ള അതേ മിഠായിത്തെരുവിന്റെ പേരിലാണ് ഒരു വിഭാഗം വ്യാപാരികളുടെ ബഹളം.

vyapari

മാനാഞ്ചിറ പബ്ലിക് ലൈബ്രറിയില്‍ ജില്ലാ കലക്റ്ററും മേയറും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗമാണ് വ്യാപാരികള്‍ അലങ്കോലപ്പെടുത്തിയത്. യോഗത്തിനെത്തിയ ജില്ലാ കലക്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ വ്യാപാരികള്‍ കൂവി വിളിച്ചു. എം.കെ മുനീര്‍ എംഎല്‍എയുടെ കൈയില്‍നിന്നും മൈക്ക് തട്ടിയെടുക്കാന്‍ ശ്രമമുണ്ടായി. ഇതിനിടെ അദ്ദേഹത്തിന് കുഴച്ചില്‍ അനുഭവപ്പെട്ടതിനാല്‍ നിലത്തിരുന്നു.

mkmuneer

വ്യാപാരി പ്രതിനിധികളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ കലക്റ്ററും ജനപ്രതിനിധികളും എത്തുന്നതിനു മുന്‍പേ മിഠായിത്തെരുവിലെ വ്യാപാരികള്‍ യോഗസ്ഥലത്തേക്കെത്തി. ഗതാഗതം അനുവദിക്കണമെന്ന് ആവശ്യമുള്ള പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ എത്തിയത്. യോഗം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കലക്റ്റര്‍ ആവശ്യപ്പെട്ടെങ്കിലും വാഹനഗതാഗതത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടു മതി യോഗമെന്ന് അവര്‍ ശഠിച്ചു. തുടര്‍ന്നാണ് എം.കെ മുനീര്‍ എംഎല്‍എ ഇടപെട്ടത്. ഇതോടെ വ്യാപാരികള്‍ അദ്ദേഹത്തിന് എതിരെ തിരിഞ്ഞു. ബഹളത്തിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എ. പ്രദീപ് കുമാര്‍ എംഎല്‍എ സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ അദ്ദേഹത്തിന് എതിരെയും ഇവര്‍ തിരിഞ്ഞു. എന്നാല്‍, എല്ലാവരെയും ബന്ദികളാക്കി തീരുമാനങ്ങള്‍ എടുപ്പിക്കാമെന്ന് നിങ്ങള്‍ വ്യാമോഹിക്കരുതെന്ന് പ്രദീപ് കുമാര്‍ എംഎല്‍എ തിരിച്ചടിച്ചു. തുടര്‍ന്ന് വ്യാപാരികളെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു. പിന്നീട് യോഗം കോര്‍പ്പറേഷനില്‍ മേയറുടെ ചേംബറിലേക്ക് മാറ്റുകയായിരുന്നു.

English summary
tryed to distract sm street welcoming commitee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X