'എസ്എഫ്ഐക്കെതിരെ തെറ്റായ പ്രചാരണം'; 'പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം'; സച്ചിന്‍ദേവ്
തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി സച്ചിന്‍ദേവ്. തെറ്റായ പ്രചാരണമാണ് എസ്എഫ്ഐക്ക് എതിരെ നടക്കുന്നത്.
കെഎസ്‍യു ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സച്ചിൻ ദേവ് വ്യക്തമാക്കി. കോളേജിൽ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണ്.
ഇത്തരം സംഘർഷത്തോട് യോജിക്കാൻ കഴിയില്ലെന്നും പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ ആവിശ്യപ്പെട്ടു. ഈ സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകരുണ്ടെങ്കിൽ അവർക്ക് എതിരെ നടപടി ഉണ്ടാകും.

കെഎസ്‍യു പ്രവർത്തകർ എസ്എഫ്ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായതെന്നും സച്ചിന്‍ ദേവ് ആരോപിച്ചു. കേരളത്തിൽ ഏറ്റവും അധികം പെൺകുട്ടികൾ അംഗങ്ങളായ സംഘടനയാണ് എസ്എഫ്ഐ എന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച്ചയാണ് തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ കെഎസ്‍യു സംഘര്‍ഷം ഉണ്ടായത്. രാത്രി എട്ട് മണിയോടെ ലോ കോളജ് സംഘർഷം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം നടന്നത്.

സംഘർഷത്തിൽ എസ്എഫ്ഐ കെഎസ്‍യു പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കെഎസ്‍യുവിന്‍റെ പരാതിയിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്എഫ്ഐയുടെ പരാതിയിൽ എട്ട് പേർക്കെതിരെയും കേസെടുത്തു. പക്ഷെ ഇതേവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം.

എന്നാൽ, സംഭവത്തിന് പിന്നാലെ ലോ കോളജ് സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു നേതാവ് സഫ്ന രംഗത്ത് എത്തിയിരുന്നു. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് വ്യക്തമാക്കിയിരുന്നു. കെഎസ്‌യു നേതാവ് സഫ്നയുടെ വാക്കുകൾ ഇങ്ങനെ ;- ലോ കോളജിലെ യൂണിയന ഉദ്ഘാടന ദിവസമാണ് സംഘഷം നടന്നത്. അന്ന് എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് എസ് എഫ് ഐ ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. തന്നെയും ആഷിഖ് എന്ന മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വച്ച് ആക്രമിച്ചത്.

ദേവനാരായണൻ എന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ള പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. തേപ്പ് പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തു. ഇതിന് മുൻപും എസ് എഫ് ഐ യുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ , യാതൊരു വിധ നടപടികളും കൈക്കൊണ്ടിട്ടില്ല'; - വനിതാ നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സമാന സംഭവം ഇടുക്കിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കട്ടപ്പന ഗവണ്മെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദിച്ചതായാണ് പരാതി.

കോളജ് തെരെഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്. കെ എസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റിരുന്നു. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോളജ് തെരഞ്ഞെടുപ്പിന് ഇടയിൽ ആയിരുന്നു മർദ്ദനം നടന്നത്. തെരെഞ്ഞെടുപ്പിൽ എസ് എഫ് ഐ ആണ് വിജയിച്ചത് ഇതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്.
Recommended Video

വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ല. അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപെടണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു. ക്രമ സമാധാനം തകർക്കുന്ന എസ് എഫ് ഐ ഗുണ്ടകളെ നിലയ്ക്കു നിർത്താൻ തയാറാകണമെന്ന് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥികളെ കണ്ടശേഷം ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞിരുന്നു.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications