കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് മലപ്പുറത്തെ താലിബാനിസം'; പിണറായിക്ക് എന്തുകൊണ്ട് നിലപാടില്ലെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരൂർ: കോൺഗ്രസ്, സി പി എം, മുസ്ലിംലീ ഗ് രാഷ്ട്രീയപാർട്ടികളുടെ താലിബാൻ മനസാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനാവാത്തതിന് കാരണമെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക ചരിത്രത്തിൽ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യാ ഗ്രഹം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. തുഞ്ചത്ത് ആചാര്യൻ ഏതെങ്കിലും ജനവിഭാഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ചാൽ മതേതരത്വം തകരുകയുമില്ല. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിമ സ്ഥാപിക്കാൻ ആ ഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ചില മതമൗലികവാദികളുടെ മുമ്പിൽ സർക്കാർ മുട്ടിലിഴയുകയാണ്. പ്രതിമ ചിലർക്ക് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അനിസ്ലാമികമാവാൻ ഏതെങ്കിലും വിഭാ ഗത്തിന്റെ ആരാധനാലയത്തിലല്ല പൊതു സ്ഥലത്താണ് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ പറയുന്നതു പോലെ മറ്റുള്ളവരും ജീവിക്കണമെന്നാണ് താലിബാൻ പറയുന്നത്. അത് തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികളും പിന്തുടരുന്നത്.

k surendran

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതകൾക്ക് പടം വെക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത സ്ഥലമായി മലപ്പുറത്തെ മാറ്റിയത് ഇത്തരം പാർട്ടികളാണ്. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് പറഞ്ഞ എംഎസ്എഫ് നേതാവിനെ സംരക്ഷിക്കുകയാണ് പാണക്കാട് കുടുംബം ചെയ്തത്. ലീഗിന്റെ കാഴ്ചപാടിൽ വാദി പ്രതിയായതോടെ ഹരിതയിലെ പെൺകുട്ടികൾ കുറ്റക്കാരായി. ഇതാണ് മലപ്പുറത്തെ താലിബാനിസം. മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ഈ കാര്യത്തിൽ നിലപാടില്ലാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

എല്ലാ മതവിഭാഗങ്ങളുടെയും കണ്ണിൽ പൊടിയിട്ടാണ് പിണറായി വീണ്ടും അധികാരത്തിലെത്തിയത്: കെ മുരളീധരന്‍എല്ലാ മതവിഭാഗങ്ങളുടെയും കണ്ണിൽ പൊടിയിട്ടാണ് പിണറായി വീണ്ടും അധികാരത്തിലെത്തിയത്: കെ മുരളീധരന്‍

എന്തുകൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തതെന്ന് പിണറായി വിജയൻ ജനങ്ങളോട് പറയണം. മന്ത്രി അബ്ദുൾ റഹ്മാൻ ഒരു വിഭാ ഗത്തിന്റെമാത്രം ജനപ്രതിനിധിയല്ല. ആചാര്യന്റെ പ്രതിമ സ്വന്തം നാട്ടിൽ സ്ഥാപിക്കാതിരിക്കാൻ മതം കാരണമായെന്ന ചീത്തപേര് മലപ്പുറം ജില്ല മാറ്റണം. കെഎം മാണിയുടെ പ്രതിമയ്ക്ക് പോലും പണം മാറ്റിവെച്ച സർക്കാർ എഴുത്തച്ഛനെ എന്തിനാണ് അവ ഗണിക്കുന്നത്. സർക്കാർ പ്രതിമ സ്ഥാപിക്കുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം പാലാ ബിഷപ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം മൂടിവെച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരൂരിൽ മദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബിഷപ് പറഞ്ഞ കാര്യങ്ങൾ തമസ്ക്കരിക്കാനാണ് സിപിഎമ്മും കോൺ ഗ്രസും ശ്രമിക്കുന്നത്. മതസാമുദായിക സംഘടനകളുടെ യോ ഗം വിളിക്കുന്ന കോൺ ഗ്രസ് പാലാ ബിഷപ്പ് പറഞ്ഞതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. മതംമാറ്റത്തിന് ഇരയായി തിരിച്ചെത്തിയ 50 ഓളം യുവതികൾ ബാലരാമപുരത്ത് ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിൽ ഇത്തരത്തിൽ മതതീവ്രവാദത്തിന് ഇരയായ ആയിരക്കണക്കിന് യുവതികളുണ്ട്.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

നാർക്കോട്ടിക് ജിഹാദ്,ലൗജിഹാദ് എന്നീ ആശങ്കകളോട് ഇരുമുന്നണികളുടേയും നിലപാട് എന്താണെന്ന് അവർ വ്യക്തമാക്കണം. ഒരു വശത്ത് മന്ത്രി വാസവനെ ബിഷപ്പിനെ കാണാൻ അയക്കുകയും മറുവശത്ത് തീവ്രവാദശക്തികളുമായി സഖ്യത്തിലാകുകയുമാണ് ഇടതുമുന്നണി ചെയ്യുന്നത്. കോൺ ഗ്രസ് മതസൗഹാർദ്ദ യോ ഗം വിളിക്കുന്നത് മതമൗലികവാദികളെ സംരക്ഷിക്കാനാണ്. ബിജെപി ആദ്യം മുതൽ പറയുന്ന വസ്തുത അനുഭവത്തിൽ വന്നതു കൊണ്ടാണ് ബിഷപ്പ് തുറന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
'This is Talibanism in Malappuram'; K Surendran asked why Pinarayi did not take a stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X