Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി പുന;സംഘടന നടപടികളിലേക്ക് കോൺഗ്രസ്; ഇവർ പടിക്ക് പുറത്തെന്ന് കെ സുധാകരൻ

തിരുവനന്തപുരം; ഡിസിസി അധ്യക്ഷ നിയമനത്തിന് പിന്നാലെ കെപിസിസി പുന;സംഘടന നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. ഒരു മാസത്തിനുള്ളിൽ തന്നെ നടപടി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒപ്പം ഡിസിസി ഭാരവാഹികളേയും കണ്ടെത്തും.

ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന അതൃപ്തികൾ കൂടി പരിഹരിച്ച് കൊണ്ടായിരിക്കും കെപിസിസി ഭാരവാഹികളെ കണ്ടെത്തുകയെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. അതേസമയം ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തിയത് പോലെ ഗ്രൂപ്പ് അതീതമായിട്ട് തന്നെയാകും പുന;സംഘടനയെന്നും നേതൃത്വം വ്യക്തമാക്കുന്നു. മാത്രമല്ല മറ്റ് ചില നിർദ്ദേശങ്ങൾ കൂടി ഇക്കാര്യത്തിൽ നടപ്പാക്കും.

1

ഇനി കെ പി സി സി നേതൃത്വത്തിനുള്ള മുന്നിലുള്ള കടമ്പ ഡി സി സി, കെ പി സി സി ഭാരവാഹികളെ കണ്ടെത്തുകയെന്നതാണ്. പുന;സംഘടന പൂർത്തിയാക്കാനായി മ ൂന്ന് മാസത്തെ സാവകാശമാണ് ഹൈക്കമാന്റിനോട് കെപിസിസി നേതൃത്വം തേടിയിരിക്കുന്നത്. എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ നടപടി പൂർത്തിയാക്കുകയാണ് ലക്ഷ്യം.ജംബോ പട്ടിക ഉണ്ടാകില്ലെന്ന് നേരത്തേ തന്നെ കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. നാല്‌ ഉപാധ്യക്ഷന്‍മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരെയാണു കണ്ടത്തേണ്ടത്.

2

ഇതിനായി എംഎൽഎമാർ ,എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടുതൽ ചർച്ച നടത്തും . ഇവരിൽ നി്നനും ലഭിക്കുന്ന പേരുകൾ സംബന്ധിച്ച് വീ്മടു ംചർച്ച നടത്തിയാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും ചർച്ച ചെയ്യുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പതീതം എന്ന മാനദണ്ഡങ്ങൾക്ക് യാതൊരുവിധ മാറ്റവും വരുത്തില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. അതോടൊപ്പം പാർട്ടിയുടെ പരാജയത്തിന് കാരണക്കാരായ നേതാക്കളും പടിക്ക് പുറത്താകുമെന്നും നേതൃത്വം പറയുന്നു.

3

നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ രീതിയിൽ പാർട്ടിക്കുള്ളിൽ കാലുവാരൽ ഉണ്ടായിരുന്നതായി കെപിസിസി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിനായി എംഎൽഎമാർ ,എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടുതൽ ചർച്ച നടത്തും . ഇവരിൽ നി്നനും ലഭിക്കുന്ന പേരുകൾ സംബന്ധിച്ച് വീ്മടു ംചർച്ച നടത്തിയാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും ചർച്ച ചെയ്യുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പതീതം എന്ന മാനദണ്ഡങ്ങൾക്ക് യാതൊരുവിധ മാറ്റവും വരുത്തില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. അതോടൊപ്പം പാർട്ടിയുടെ പരാജയത്തിന് കാരണക്കാരായ നേതാക്കളും പടിക്ക് പുറത്താകുമെന്നും നേതൃത്വം പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ രീതിയിൽ പാർട്ടിക്കുള്ളിൽ കാലുവാരൽ നടപടികൾ ഉണ്ടായിരുന്നതായി കെപിസിസി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

3

സ്ഥാനാർത്ഥികളായവർ ചില മുതിർന്ന നേതാക്കൾക്കെതിരെ ഉൾപ്പെടെ പരാതി ഉയർത്തിയിരുന്നു. ഇവർക്കൊന്നും പുന;സംഘടനയിൽ ഉൾപ്പെടുത്തില്ലിെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. മാത്രമല്ല ഏതെങ്കിലും നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയെന്ന് വ്യക്തമായാല്‍ നടപടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ച ആന്വേഷണ സമിതിയുടെ റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണ്. യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ നീക്കം നടത്തിയ എല്ലാ നേതാക്കൾക്കെതിരേയും മുഖം നോക്കാതെ നടുടിയുണ്ടാകും, സുധാകരൻ പറഞ്ഞു. ഇതോടെ ഡിസിസി, കെ പി സി സി ഭാരവാഹിപ്പട്ടികയിൽ ഇടംപിടിക്കാൻ ചരടുവലിക്കുന്ന പ്രമുഖ നേതാക്കൾക്ക് ഉൾപ്പെടെ പിടി വീണേക്കുമെന്നാണ് സൂചന.

4

അതിനിടെ യുഡിഎഫുമായി ഇടഞ്ഞ് നിന്ന ആർ എസ് പിയെ കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തോട് കടുത്ത അതൃപ്തിയിലായിരുന്നു ആർഎസ്പി. കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സ്ഥാനാർത്ഥികളുമായി സഹകരിച്ചില്ലെന്നും പാർട്ടിക്ക് മുന്നമിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നേതൃത്വം ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ന് നടക്കുന്ന യു ഡി എഫ് നേതൃ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു ആർഎസ്പി. ഇതോടെ വെട്ടിലായ കെ പി സി സി നേതൃത്വം ഉടൻ തന്നെ കൊല്ലം ജില്ലാ യുഡിഎഫ് ചെയർമാനെ മാറ്റി നിയമിച്ചായിരുന്നു ഇതിന് പരിഹാരം കണഅടത്. ഇതിന് പിന്നാലെയാണ് യോഗത്തിൽ പങ്കെടുക്കാൻ ആർഎസ്പി തിരുമാനിച്ചത്.

5

അതേസമയം ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ ‌കര്‍ശന നടപടികൾ കൈക്കൊള്ളുമെന്ന് കെ സുധാകരൻ ഉറപ്പ് നൽകി. തിരഞ്ഞെടുപ്പിൽ സഹകരിക്കാത്ത നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ആർഎസ്പി യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നായിരുന്നു ചർച്ചയ്ക്ക് ശേഷം വിഡി സതീശൻ പ്രതികരിച്ചത്. അതേസമയം യോഗത്തിൽ ആറ്റിങ്ങല്‍, കൈപ്പമംഗലം സീറ്റുകള്‍ കൈമാറണമെന്ന ആര്‍എസ്പിയുടെ ആവശ്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചനന.അതേസമയം കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പൂർണ സംതൃപ്തിയുണഅടെന്നാണ് ആർഎസ്പി നേതൃത്വം വ്യക്തമാക്കിയത്. തങ്ങള്‍ ചര്‍ച്ചയില്‍ സംതൃപ്തരാണെന്നും തങ്ങളുന്നയിച്ച വിഷയങ്ങളെല്ലാം കോണ്‍ഗ്രസുമായി സമഗ്രമായി തന്നെ ചർച്ച ചെയ്തിട്ടുമ്ടെന്നും നേതാക്കൾ പറഞ്ഞു.

6

അതേസമയം ഡി സി സി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ഉയർന്ന പൊട്ടിത്തെറികൾക്ക് പരിഹാരം കാണാനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. പട്ടികയെ ചൊല്ലി വെടിയുതിർത്ത മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പാർട്ടി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നേരിട്ട് കണ്ട് ചർച്ച നടത്തി. കോൺഗ്രസിലേ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നേതാക്കളുടെ പരിഭവങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ സഹകരണവും ഇരു നേതാക്കളും ഉറപ്പ് നൽകിയിട്ടുണ്ട്, കെ സുധാകരൻ പറഞ്ഞു.

7

പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടാകും.ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം തേടും. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും ഉണ്ണിത്താന്‍ അവഹേളിച്ചതായി എ,ഐ ഗ്രൂപ്പുകൾ ആരോപിച്ചിരുന്നു. എന്നാൽ അന്ന് നടപടി ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അനുനയ നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. അതേസമയം സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക് വരില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ
    8

    അതേസമയം പുന;സംഘടന നടപടികളിൽ മുതിർന്ന നേതാക്കള് എത്രത്തോളം വഴങ്ങുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. കാരണം കെപിസിസി പുന;സംഘടനയാണ് ഗ്രൂപ്പ് നേതൃത്വത്തെ സംബന്ധിച്ചുള്ള അവസാന പിടിവള്ളി. ഇതിൽ നിന്നും പുറത്തായാൽ പാർട്ടി പൂർണമായും ഗ്രൂപ്പുകളുടെ കൈകളിൽ നിന്നും നഷ്ടമാവും. ഈ സാഹചര്യത്തിൽ കെപിസിസി,ഡിസിസി പുന;സംഘടനയിലും നേതാക്കൾ സമ്മർദ്ദം ചെലുത്തിയേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

    തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+