Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിസന്ധികളെ നേരിടാൻ കരുത്തുള്ള മുഖ്യമന്ത്രി';പിണറായി വിജയനെ പുകഴ്ത്തി കെവി തോമസ്

കൊച്ചി; തൃക്കാക്കരയിൽ എൽ ഡി എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കെ വി തോമസ്. കേരളത്തിൽ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത്തരം സാഹചര്യങ്ങളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ പിണറായിക്ക് കരുത്തുണ്ടെന്നും കെ വി തോമസ് പറഞ്ഞു. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും കെവി തോമസ് പറഞ്ഞു.

vthomas5-155-1649219085.jp

ഇങ്ങോട്ട് കടന്നുവന്നത് ശ്വാസം മുട്ടിയാണ്. വീട്ടില്‍ നിന്നും വൈറ്റില- കുണ്ടന്നൂര്‍ വഴിയാണ് വന്നത്. വലിയ ട്രാഫിക്കായിരുന്നു. കേരളത്തിലെ ഗതാഗത രംഗത്തുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി കെ-റെയിൽ മാത്രമല്ല എല്ലാവിധത്തിലുള്ള അതിവേഗ ഗതാഗത സംവിധാനങ്ങളും കൊണ്ടുവരണം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ എതിർപ്പുകൾ നേരിടേണ്ടി വരും. കുണ്ടന്നൂർ പാലം കൊണ്ടു വരുമ്പോൾ 263 കുടുംബങ്ങളേയും ഒരു സെമിത്തേരിയുമാണ് മാറ്റേണ്ടി വന്നത്. കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുമ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. പ്രതിസന്ധികൾ നേരിട്ട് കൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്നത് കരുത്തുള്ള ജനനായകർക്കാണ്. അത് പിണറായി വിജയന് സാധിച്ചിട്ടുണ്ട്, കെവി തോമസ് പറഞ്ഞു.

ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നാണ് സി പി എം പാർട്ടി കോൺഗ്രസ് വേദിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി കെ വി തോമസ് പറഞ്ഞത്. അങ്ങനെയെല്ലെന്ന് പറയാൻ തനിക്ക് സാധിക്കുമോ? എന്റെ അനുഭവമാണിത്.
നേരത്തേ ദില്ലിയിൽ എത്തുന്ന കേരള മുഖ്യമന്ത്രിമാരോട് എന്തായി ഗെയില്‍ പദ്ധതി എന്ന് പ്രധാനമന്ത്രി ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും കൈമലർത്തുകയായിരുന്നു. ആ ഘട്ടത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തുന്നത്. പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കി. അദ്ദേഹം നടപ്പിലാക്കി, കെവി തോമസ് പറഞ്ഞു.

പിടി തോമസ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇന്നില്ല. എന്നാൽ എനിക്കൊരു ചോദ്യമുണ്ട് പിടിയെ സ്‌നേഹിക്കുന്ന ആളുകള്‍, പിടിയുടെ സ്മരണകാക്കുന്ന ആളുകള്‍ പിടി പറഞ്ഞത് മറന്നുപോയോ? അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ അവരാണോ തിരഞ്ഞെടുപ്പിൽ കടന്ന് വരേണ്ടതെന്ന് പിടി ചോദിച്ചിരുന്നു. പിടി പറഞ്ഞ കാര്യങ്ങൾ ഓർക്കണ്ടേ? ഈ തിരഞ്ഞെടുപ്പിൽ ഞാൻ വികസനത്തിനൊപ്പമാണ്, കെവി തോമസ് വ്യക്തമാക്കി.

ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് രാമേശ്വരം ക്ഷൗരം പോലെ കുണ്ടന്നൂർ കല്ലിട്ടു, പക്ഷേ പാലമായില്ല. അങ്ങനെ പല സ്ഥലങ്ങളിലും കല്ലിട്ടു. പക്ഷേ പിണറായി വിജയൻ ആ കല്ലുകളിൽ പട്ടി മൂത്രമൊഴിക്കും മുൻപ് തന്നെ അവിടങ്ങളിൽ പാലം കൊണ്ടുവന്നു. അത് വികസനമല്ലേയെന്നും കെവി തോമസ് ചോദിച്ചു. വികസനത്തെക്കുറിച്ച് പറയുമ്പോള്‍, കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊള്ളുമ്പോള്‍ വികസനത്തിനൊപ്പം പിണറായി വിജയന് ഒപ്പമാണ് എന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'മാങ്ങ വേണോ മാങ്ങ', 'അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ?'..'മാമ്പഴക്കാലം' ഫോട്ടോ വൈറൽ

Recommended Video

cmsvideo
    തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+