കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വരാജെ മുറി വീഡിയോ ഇറക്കി അസത്യം പ്രചരിപ്പിക്കരുത്'; വിഡി സതീശന്റെ മുഴുവൻ വീഡിയോയുമായി രാഹുൽ

Google Oneindia Malayalam News

കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഒരു വീഡിയോ സിപിഎം നേതാവ് എം സ്വരാജ് ഇന്ന് പങ്കുവെച്ചിരുന്നു. ''ജനങ്ങളുടെ കൈയില്‍ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ് ''എന്ന സതീശന്റെ പ്രസംഗ വീഡിയോ ആയിരുന്നു സ്വരാജ് പങ്കുവെച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. എന്നാൽ ഇപ്പോൾ സിപിഎമ്മിന് മറുപടി നൽകുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുറി വീഡിയോ പങ്കിട്ട് അസത്യം പ്രചരിപ്പിക്കരുതെന്ന് രാഹുൽ തിരിച്ചടിച്ചു. വിഡി സതീശന്റെ പ്രസംഗത്തിന്റെ മഴുവൻ വീഡിയോ പങ്കിട്ട് കൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

 swarajrah-1652452704.j

മുഖ്യമന്ത്രിയുടെ പ്രതികരണം യുഡിഎഫ് സജീവ ചർച്ചയാകുന്നതിനിടെയായിരുന്നു ഇന്ന് കോൺഗ്രസിന് മറുപടിയുമായി സ്വരാജ് സതീശന്റെ വീഡിയോ പങ്കിട്ടത്. എൽഡിഎഫ് ക്യാമ്പ് വീഡിയോ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മരണത്തെ അവസരമായി കണ്ടതാരാണെന്ന ചോദ്യമാണ് വീഡിയോ പങ്കിട്ട് സിപിഎം നേതാക്കൾ ചോദിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സി പി എമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിലെത്തിയത്.

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

'എംസ്വരാജെ, മനുഷ്യത്വം ഇല്ലാതെ സംസാരിക്കാൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ പേര് പിണറായി വിജയൻ എന്നല്ല വിഡി സതീശൻ എന്നാണ്. പിണറായിയുടെ ക്രൂരത മറയ്ക്കാൻ മുറി വീഡിയോ ഇറക്കി അസത്യം പ്രചരിപ്പിക്കരുത്' എന്നാണ് വീഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.

വിഡി സതീശന്റെ വീഡിയോയിൽ പറയുന്നത് ഇങ്ങനെ -'കഴിഞ്ഞ ഒരു വർഷക്കാലമായി അധികാരത്തിലിരിക്കുന്ന പിണറായി സർക്കാരിനെ തൃക്കാക്കരയിലെ പ്രബുദ്ധരമായ മനുഷ്യരുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്ന സുദിനമാണ് മെയ് 31 എന്ന് ഓർമ്മപെടുത്തുന്നു. അധികാരം അഹങ്കാരമായി കൊണ്ടുനടക്കുന്ന ഭരണകുടത്തെ തുടർഭരണം കിട്ടിയപ്പോൾ വിനയാന്വിതരായ ജനത്തെ സ്വീകരിക്കേണ്ടവർ അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും ധിക്കാരത്തിന്റേയും വഴികളിലൂടെ പോകുമ്പോൾ അവർക്ക് താക്കീത് നൽകാൻ മുന്നറിയിപ്പ് നൽകാൻ തൃക്കാക്കരയിലെ ജനങ്ങളുടെ കൈയ്യിൽ കിട്ടിയ അവസരമാണ് ഈ തിരഞ്ഞെടുപ്പ്'.

ദിലീപിനേയും വിജയ് ബാബുവിനേയും ഡബ്ല്യുസിസി ടാർഗെറ്റ് ചെയ്യുന്നുണ്ടോ? നടി പദ്മപ്രിയയുടെ മറുപടിദിലീപിനേയും വിജയ് ബാബുവിനേയും ഡബ്ല്യുസിസി ടാർഗെറ്റ് ചെയ്യുന്നുണ്ടോ? നടി പദ്മപ്രിയയുടെ മറുപടി

അതേസമയം ഇടതുപക്ഷത്തിന്റെ വിജയം തൃക്കാക്കരയിലെ ജനങ്ങളും ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവ് പ്രതിപക്ഷത്തിനുണ്ട്. അതുകൊണ്ടാണ് വികസന ചർച്ചകൾ ഒഴിവാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃക്കാക്കരക്കാർക്ക് മുന്നിൽ വികസനകാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഇത് തന്നെയാണ് തൃക്കാക്കരക്കാർക്ക് വേണ്ടതും എന്നാണ് ഓരോ കേന്ദ്രത്തിലും ജനങ്ങൾ സ്ഥാനാർത്ഥിയോട് കാണിക്കുന്ന സ്നേഹപ്രകടനം സൂചിപ്പിക്കുന്നത്. എല്ലാ തലമുറയിലും പെട്ട ആളുകൾ, കക്ഷി രാഷ്ട്രീയ ഭേദമന്യെ വികസനത്തിനായി വോട്ട് ചെയ്യാൻ പോവുകയാണ് തൃക്കാക്കരയിലെന്നും രാജീവ് പറഞ്ഞു.

English summary
Thrikkakar byelection; Rahul Mankootathil Gives reply to m swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X