'നാളെ മുതൽ വീണ്ടും ആശുപത്രിയിൽ പോയി തുടങ്ങും,റിസൾട്ട് എന്തുമായിക്കോട്ടെ'; ജോ ജോസഫ് പറയുന്നു
കൊച്ചി: പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചുവെന്ന് വ്യക്തമാക്കി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജോ ജോസഫ്. തൃക്കാക്കരയിൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞത് അനുകൂലമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ യു ഡി എഫ് കോട്ടകളിൽ ആയിരുന്നു പോളിംഗ് കുറഞ്ഞതെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഇടതുപക്ഷ മുന്നണിയിലൂടെ തൃക്കാക്കര നഗരസഭയിൽ വലിയ മുന്നേറ്റം ഉണ്ടാകും.
പരാജയത്തെ കുറിച്ച് താൻ ചിന്തിക്കുന്നത് പോലുമില്ല. ജയപരാജയം തന്റെ തൊഴിലിനെ ബാധിക്കില്ല. നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോ ജോസഫ് പറഞ്ഞത്:-
'പാർട്ടി എന്നെ ഒരു ജോലി ഏൽപ്പിച്ചു. ആ ജോലി നന്നായി ചെയ്യുകയാണ് വേണ്ടത്. പാർട്ടിയുടെ ആൾ എന്ന നിലയിൽ, പാർട്ടിയുടെ എളിയ പ്രവർത്തകൻ എന്ന നിലയിൽ അതാണ് എന്റെ ജോലി. ആ ജോലി ഞാൻ ഭംഗിയായി നിറവേറ്റി. അതിന്റെ റിസൾട്ട് എന്തുമായിക്കോട്ടെ. നടന്നത് ഇടതുമുന്നണിക്ക് അനുകൂലമായ പോളിംഗാണ്. പ്രധാനമായും പോളിംഗ് കുറഞ്ഞത് നഗര മേഖലകളിൽ ആണ്.

തൃക്കാക്കര മുൻസിപ്പാലിറ്റി മേഖലകളിൽ സാമാന്യം നല്ല പോളിംഗ് രേഖപ്പെടുത്തി. ഇനി വീണ്ടും തിരക്കുകളിലേക്ക് പോവുകയാണ് ഞാൻ. ഒരു മാസം പാർട്ടി ഒരു ജോലി ഏൽപ്പിച്ചു. ആ ജോലി കഴിഞ്ഞു. ഇനി എന്റെ സാധാരണ ജോലിയിലേക്ക് തിരിച്ചു പോകുന്നു. എന്റെ രാഷ്ട്രീയ നിലപാടുകൾ ഞാൻ പാർട്ടിയിലൂടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തൃക്കാക്കരയിലെ ജനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ വേണമെന്നാണ്. മിന്നുന്ന വിജയം ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ'

അതേസമയം, പ്രതീക്ഷകൾക്ക് നേർ വിപരീതമായി ഭേദപ്പെട്ട പോളിംഗാണ് തൃക്കാക്കരയിൽ രേഖപ്പെടുത്തിയതെന്നായിരുന്നു ഇന്നലെ പുറത്തു വന്ന റിപ്പോർട്ടുകൾ. 68.73% പേരാണ് ഇന്നലെ തൃക്കാക്കരയിൽ വോട്ട് ചെയ്തത്. ആകെ 1,96,805 വോട്ടർമാരാണ് തൃക്കാക്കര മണ്ഡലത്തിൽ ഉളളത്. ഇതിൽ 1,01,530 പേർ വനിതകളും ഒരു ട്രാൻസ്ജെൻഡറും ആണ്. ഇതിൽ, 1,35,143 പേരായിരുന്നു ഇന്നലെ വോട്ടു രേഖപ്പെടുത്തിയത്.
മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ

ഇതോടെ, വിവാദ വിഷയങ്ങൾക്കും തർക്കങ്ങൾക്കും എതിർപ്പുകൾക്കും ഒടുവിൽ ജനം ആർക്ക് വിധിയെഴുതി എന്ന കാത്തിരിപ്പിന്റെ കൗണ്ട്ഡൗണും ആരംഭിക്കുകയായിരുന്നു. ആകെ 239 ബൂത്തുകളാണ് തൃക്കാക്കരയിൽ ഉള്ളത്. അതേസമയം, 2021 - ൽ 70.39% ആയിരുന്നു തൃക്കാക്കരയിലെ പോളിംഗ്. എന്നാൽ ഇത്, 2011 - ൽ 73.76 % ആയി ഉയരുകയായിരുന്നു. 2016 - ൽ 74.71 % ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പ്രചരണം ഏതു രീതിയിൽ തൃക്കാക്കരയിലെ സ്വാധീനിച്ചു എന്നതാണ് വെള്ളിയാഴ്ച അറിയുവാൻ സാധിക്കും.

ജൂൺ 3 - ന് രാവിലെ 8 - ന് തന്നെ വോട്ടെണ്ണൽ തുടങ്ങും. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. അതേസമയം, പോളിംഗിന് ശേഷം, ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. എന്നാൽ, സ്ഥാനാർത്ഥികൾ നടത്തിയ പ്രചരണങ്ങൾക്ക് ഫലം കാണുന്ന തരത്തിലുള്ള പോളിംഗ് അല്ല നിലവിൽ തൃക്കാക്കരയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വീടുവീടാന്തരം കയറിയിറങ്ങി ആയിരുന്നു സ്ഥാനാർഥികളുടെ പ്രചരണം. കാലാവസ്ഥയും അനുകൂലമായിരുന്നു എന്നതാണ് മറ്റൊരു വാസ്തവം. എന്നിരുന്നാലും, ഇക്കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ജനങ്ങൾ അത്ര തന്നെ വോട്ടെടുപ്പിന് പിന്തുണ നൽകിയില്ല എന്നാണ് ഈ പുറത്തു വന്ന പോളിംഗ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications