Get Updates
Get notified of breaking news, exclusive insights, and must-see stories!

'അശ്ലീല വീഡിയോ മുതല്‍ ചങ്ങല പൊട്ടിച്ച പട്ടി വരെ', വികസനത്തില്‍ നിന്ന് വിവാദങ്ങളിലേക്ക് വഴിമാറിയ തൃക്കാക്കര

കൊച്ചി: പി ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുക എന്ന് കരുതിയത് വികസനമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ വിവാദങ്ങള്‍ക്കാണ് മണ്ഡലത്തില്‍ ഏറ്റവും വലിയ സ്ഥാനം ലഭിച്ചത്. സ്ഥാനാര്‍ത്ഥി വിവാദം മുതല്‍ ബി ജെ പി ബന്ധം, അശ്ലീല വീഡിയോ പ്രചാരണം വരെ തിരഞ്ഞെടുപ്പ് ഗോദയില്‍ ചര്‍ച്ചയായി.

1

തിരഞ്ഞെടുപ്പ് അടുക്കുന്ന ദിവസങ്ങളില്‍ വികസനം ചര്‍ച്ചയാകുമെന്ന് കരുതിയെങ്കിലും വ്യാജ അശ്ലീല വീഡിയോ വിവാദം വരെ പ്രചാരണത്തില്‍ മുഴങ്ങിക്കേട്ടു. ഇന്ന് ഫലം പുറത്തുവന്നതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് 25,015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഗംഭീര വീജയമാണ് നേടിയെടുത്തത്. ഈ അവസരത്തില്‍ തൃക്കാക്കര ചര്‍ച്ച ചെയ്ത വിവാദങ്ങല്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

2

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ഡോ ജോ ജോസഫിന്റെ വരവ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രി തിരഞ്ഞെടുത്തതിനെ ചൊല്ലിയായിരുന്നു ആദ്യത്തെ വിവാദം ഉയര്‍ന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സഭയുടേതാണെന്ന വിവാദമാണ് ആദ്യം ഉയര്‍ന്നത്.

3

യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ ബി ജെ പി തിരഞ്ഞെടുപ്പ് ഓഫീസ് സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ വിവാദമാണ് ഇടത് ക്യാമ്പില്‍ നിന്ന് പിന്നീട് ഉയര്‍ന്നത്. ഇത് ബി ജെ പി - യു ഡി എഫ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള എല്ലാ പ്രചാരണങ്ങളും ഇടത് ക്യാമ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ ഉമ തോമസ് സി ഐ ടി യു ഓഫീസില്‍ എത്തി വോട്ട് ചോദിച്ചതോടെ ഈ പ്രചാരണം എങ്ങും എശിയില്ല.

4

അമേരിക്കയില്‍ നിന്ന് എത്തിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതോടെയാണ് അടുത്ത വിവാദം ഉടലെടുത്തത്. തൃക്കാക്കരയുടെ ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം യു ഡി എഫ് ഏറ്റെടുത്തതോടെ വിവാദം യു ഡി എഫ് ആളിക്കത്തിച്ചു. പി ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും പി ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

5

പിന്നീട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നായ പ്രയോഗവും മണ്ഡലത്തില്‍ വിവാദങ്ങളുടെ പട്ടികയില്‍ ഇടം നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. കെ സുധാകരന്റെ പരാമര്‍ശം ഇരുമുന്നണികള്‍ ഏറ്റെടുത്തെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ഓടിയില്ല.

6

തൃക്കാക്കരയില്‍ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതുിരെ വ്യാജ അശ്ലീല വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് കടന്നത്. ഇടത് ഗ്രൂപ്പുകള്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ പ്രയോഗിക്കാനുള്ള പ്രധാന ആയുധമായി ഇതിനെ ഏറ്റെടുത്തു. വ്യാജ പ്രചാരണത്തിന് പിന്നില്‍ യു ഡി എഫ് ആണെന്ന് സി പി എം ആരോപിച്ചിരുന്നു.

7

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കുകയും കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതും വിവാദം ആളിക്കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും ഇടത് സൈബര്‍ ലോകം ഏറ്റെടുത്തു. പിന്നാലെ തിരഞ്ഞെടുപ്പ് ദിവസം അശ്ലീല വീഡിയോ നിര്‍മ്മിച്ച ആളെ അറസ്റ്റ് ചെയ്തതും എല്‍ ഡി എഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ അതൊന്നും ഏശിയില്ല എന്നും വേണം പറയാന്‍.

8

തിരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയില്‍ മുന്നോട്ടു പോകുമ്പോഴായിരുന്നു നടിയെ ആക്രമിച്ച കേസ് തൃക്കാക്കരയിലേക്ക് കടന്നുവന്നത്. നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ ഇടത് ക്യാമ്പില്‍ വലിയ തിരിച്ചടിക്ക് കാരണമായി. അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുമ്പോഴും ഇപി ജയരാജനും എം എം മണിയും നടത്തിയ പ്രതികരണം വലിയ തിരിച്ചടി സൃഷ്ടിച്ചു. പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിന് കൂടുതല്‍ സമയം ചോദിക്കാന്‍ നിര്‍ദ്ദേശം നല്‍കി തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+