കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒന്ന് പോയേടാ ഉവ്വേ..' ഫേസ്ബുക്ക് പോസ്റ്റിനടയിലെ കമന്റിന് എംഎം മണിയുടെ മറുപടി

Google Oneindia Malayalam News

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന പോസ്റ്റിന് കോണ്‍ഗ്രസിന് ജയ് വിളച്ച ആള്‍ക്ക് മറുപടി നല്‍കി എംഎം മണി. പൊന്നാപുരം കോട്ട ഇനി ചെങ്കോട്ടയാകും, ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പോസ്റ്റ് താഴെയായി ഡോക്ടര്‍ രോഗികളെ പരിചരിക്കട്ടെ, ഉമ തോമസ് നിയമസഭയിലെത്തി നാടിനെ പരിചരിക്കട്ടെ ജയ് കോണ്‍ഗ്രസ്, തൃക്കാക്കര മറന്നേക്കൂ ആശാനേ എന്നാണ് ഒരു സെയില്‍സ് എക്‌സിക്യൂട്ടീവ് കമന്റിട്ടത് ഈ കമന്റിന് തലമുറ തലമുറയായി കാര്‍ന്നോന്‍മാരൊക്കെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയിരിന്നിരിക്കും.ഒന്ന് പോയേടാ ഉവ്വേ എന്നാണ് എംഎം മണി മറുപടി നല്‍കിയത്. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസുമാണ്.

പരസ്യപ്രചരണം തീരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയില്‍ പ്രചാരണം മുറുകുകയാണ്. എല്‍ഡിഎഫിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തൃക്കാരയില്‍ എത്തിയിരുന്നു. ഇന്ന് അദ്ദേഹം വീണ്ടും എത്തും.അഞ്ച് ദിവസം വിവിധ കണ്‍വെന്‍ഷനുകളില്‍ അദ്ദേഹം പങ്കെടുക്കും.അതേസമയം, യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ബിജെപിക്കായി എ. എന്‍. രാധാകൃഷ്ണനാണ് മത്സരിക്കുന്നത്.

MM Mani

1


പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
എല്‍ഡിഎഫിനെ സംബന്ധിച്ച് തൃക്കാക്കരയിലേത് നിര്‍ണായക പോരാട്ടമാണ് ജോ ജോസഫ് ജയിച്ചാല്‍ 99 എന്നത് 100 ല്‍ എത്തിക്കാന്‍ എല്‍ഡിഎഫിന് കഴിയും. കോണ്‍ഗ്രസിനാണെങ്കില്‍ മണ്ഡലം നിലനിര്‍ത്തുക എന്നത് നിര്‍ണായകമാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുണ്ടായിട്ടും വിജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് ഉമ തോമസിനെ കോണ്‍ഗ്രസ് നിര്‍ത്തിയത്. ഉമ തോമസിനെ നിര്‍ത്തിയതില്‍ അതൃപ്തി പ്രകടമാക്കിയ കെ വി തോമസ് പിന്നീട് എല്‍ഡിഎഫിന് വേണ്ടി രംഗത്തിറങ്ങുകയും തുടര്‍ന്ന് കോണ്‍ഗ്രസ് കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന്പുറത്താക്കുകയും ചെയ്തിരുന്നു.

2

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് ട്വന്റി 20 ട-ആം ആദ്മി ജനക്ഷേമ സഖ്യം വ്യക്താമാക്കിയിരുന്നു. ''എല്ലാ മുന്നണികളും പിന്തുണ തേടിയിരുന്നു. ജയവും പരാജയവും നിര്‍ണയിക്കുന്നത് ജനക്ഷേമ സഖ്യമാണ്. പ്രവര്‍ത്തകര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ സാഹചര്യമനുസരിച്ച് വോട്ട് ചെയ്യണം,'' എന്നായിരുന്നു സാബു എം ജേക്കബ് പറഞ്ഞത്. ട്വന്റി 20 ട-ആം ആദ്മി സഖ്യത്തിന്റെ നിലപാട് തിരഞ്ഞെടുപ്പില്‍ കാര്യമായി ബാധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകളാണ് ട്വന്റി ട്വന്റിക്ക് ലഭിച്ചത്.
ഈ വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായതമാകും. കഴിഞ്ഞ ആഴ്ചയാണ് ആം ആദ്മി പാര്‍ട്ടി ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022
3


തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന ജനക്ഷേമ സഖ്യത്തിന്റെ നിലപാട് എല്‍ഡിഎഫും യുഡിഎഫും സ്വാഗതം ചെയ്തിരുന്നു. ''രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജനും ജനക്ഷേമ സഖ്യത്തിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീനും പ്രതികരിച്ചു.ജനക്ഷേമ സഖ്യത്തിന്റെ പിന്തുണയ്ക്ക് വേണ്ടി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫിന് അനുകൂലമാകുമെന്നും സര്‍ക്കാര്‍ വിരുദ്ധ വോട്ട് യുഡിഎഫിലേക് വരും എന്നുമാണ് സതീശന്‍ പറഞ്ഞത്.

English summary
Thrikkakara byelection: MM Mani responded to a Facebook post on his wall goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X