കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലൗ ജിഹാദ് വിഷയമാകും, ഇരു മുന്നണികളും ഭീകരർക്കൊപ്പം'; സീറ്റ് ഉറപ്പിക്കാൻ ബിജെപി

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ ഉന്നയിച്ച് ബി ജെ പി. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കളത്തിലിറക്കാനാണ് ബി ജെ പിയുടെ നീക്കം. ക്രൈസ്തവ സഭയുടെ വോട്ടുകൾ ബി ജെ പിയ്ക്ക് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് പാർട്ടി.

എൽ ഡി എഫും യു ഡി എഫും ഭീകരർക്കൊപ്പം ആണെന്നും ബി ജെ പി ആരോപിച്ചു. അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ വികസന മുദ്രാവാക്യമാണ് ഉയർത്തിപ്പിടിക്കുന്നത് വ്യക്തമാക്കി ബി ജെ പി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ രംഗത്ത് വന്നിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് എതിരെ കേരളത്തിലുടനീളം നടന്ന പ്രതിഷേധ സംഭവങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ബി ജെ പി ചർച്ചാവിഷയമാക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രമുഖ നയങ്ങളും കേരളത്തിലെ സർക്കാരിന്റ സാമ്പത്തിക ബാധ്യതയും ഉന്നയിച്ച് ബി ജെ പി വോട്ട് ചോദിക്കാൻ ഇറങ്ങുമെന്ന് എൻ ഡി എ സ്ഥാനാർഥി വ്യക്തമാക്കി.

1

അതേസമയം, ബി ജെ പി തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്ന വിഷയങ്ങളെ ഇതിനോടകം തന്നെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രധാനമായും മോദി സർക്കാരിന്റെ നയങ്ങൾ ബി ജെ പി വിഷയം ആക്കുമെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നത്. ബി ജെ പി നിശ്ചയിച്ച സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണനെ ജനങ്ങൾക്ക് നേരത്തെ തന്നെ അറിയാം. ഇത്തവണ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ഹൈന്ദവ വിശ്വാസികളുടെ വോട്ടുകൾ ബി ജെ പിക്ക് നേടാൻ കഴിയും.

വൃത്തിഹീനം! വിഷബാധ! ഷവർമ സെന്റർ പൂട്ടിച്ചു; പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്വൃത്തിഹീനം! വിഷബാധ! ഷവർമ സെന്റർ പൂട്ടിച്ചു; പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Recommended Video

cmsvideo
എറണാകുളം; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലൗ ജിഹാദും ചർച്ചയാകും; ബിജെപി
2

വിശ്വാസങ്ങളെ തകർക്കുന്ന മത ഭീകരവാദികളോട് ഇടതിനും വലതിനും മൃദുസമീപനം ആണ് ഉള്ളതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. മത ഭീകരവാദികളെ സഹായിക്കാൻ തയ്യാറാകുന്ന മനോഭാവമാണ് കോൺഗ്രസിനും സി പി എമ്മിനും ഉള്ളത്. ക്രൈസ്തവ സഭകൾ ഭീകരവാദ ശക്തികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന സമീപനമാണ് ഇതുവരെ കൈക്കൊള്ളുന്നത്. ഇത് ബി ജെ പിയെ സംബന്ധിച്ച് ആശ്വാസകരമാണ്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ആദ്യം മുതൽ തന്നെ ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

3

അതേസമയം, ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി ക്ഷാമം ഉണ്ടെന്നും ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി മുസ്ലിം​ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. അതേസമയം, വലിയ തെരഞ്ഞെടുപ്പുകൾക്ക് വേദിയാകാത്ത തൃക്കാക്കരയിൽ ഇതുവരെ നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയം നേടുകയായിരുന്നു. യു ഡി എഫിന്റെ ശക്തമായ മണ്ഡലമാണിത്. അനുയോജ്യയായ സ്ഥാനാർത്ഥിയാണ് ഉമ തോമസ്.

കുഞ്ഞിനെക്കാൾ 'വാവയാണ്' പേർളി മാണി; പുതിയ ചിത്രങ്ങൾ വ്യത്യസ്തം; എല്ലാം വൈറൽ

4

മലപ്പുറത്ത് സാധാരണ ​ഗതിയിൽ എൽ ഡി എഫ് മുതലാളിമാരെയാണ് തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ ആക്കുന്നത്. അതിന് സമാനമായ കാര്യമാണ് തൃക്കാക്കരയിലും സംഭവിച്ചത്. തൃക്കാക്കരയുമായി വൈകാരിക ബന്ധമുള്ളയാളാണ് ഉമ തോമസെന്നും അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

5

അതേസമയം, വിജയ പ്രതീക്ഷയോടെ ഇടതുപക്ഷവും യു ഡി എഫും പ്രചാരണം നടത്തുമ്പോൾ ഇന്നായിരുന്നു ബി ജെ പി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. എ എന്‍ രാധാകൃഷ്ണനാണ് ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി. നീണ്ട ചർച്ചകൾക്ക് ഒടുവിൽ ആയിരുന്നു ഈ സ്ഥാനാർത്ഥി പ്രഖ്യാപനം. എന്നാൽ, തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബി ജെ പി സ്ഥാനാര്‍ഥിയായേക്കുമെന്ന നേരത്തെ സൂചന ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തനിക്ക് ഗുണം ചെയ്യും എന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

English summary
Thrikkakara bypoll updates: BJP said, party to discussed love jihad matters in Thrikkakara by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X