തൃക്കാക്കര ഫലം: 'പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കണം'; കെസി വേണുഗോപാൽ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ മികച്ച ഭൂരിപക്ഷത്തിന് പിന്നാലെ പ്രതികരണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. ഇടതുപക്ഷത്തിന് എതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു കെ സി യുടെ പ്രതികരണം. എൽ ഡി എഫിന്റെ ദുർ ഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
ജനങ്ങളുടെ നാലു വോട്ടിന് വേണ്ടി ജാതി മത വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് സി പി എമ്മിനും ഇടത് മുന്നണിയ്ക്കും ജനങ്ങൾ നൽകിയ മുന്നറിയിപ്പാണ് യു ഡി എഫിന്റെ ഈ വിജയം. കേരളത്തിൽ ഇന്നുവരെ കാണാത്ത രീതിയിൽ ഭരണ സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്ത് പ്രചരണം നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷത്തിന്റെ പരാജയ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി.

വർഗീയ ശക്തികളുമായി അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കി വർഗീയത ഉപയോഗിച്ച് ഒരു തിരഞ്ഞെടുപ്പ് കേരള ചരിത്രത്തിൽ പോലും ഇത് ആദ്യമായാണ്. വികസനത്തിന്റെ പേരിൽ പിണറായി സർക്കാർ നടത്തുന്ന തട്ടിപ്പുകൾ ജനം തിരസ്കരിച്ചു എന്നതിന്റെ തെളിവാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത് എന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
കെ സി വേണുഗോപാലിന്റെ വാക്കുകൾ; - 'അഹങ്കാരം മുറ്റിയ വാക്കുകളിലൂടെ ജനങ്ങളെ വെല്ലുവിളിച്ചവരുടെ കരണത്തേറ്റ അടിയാണ് ഇത്. ഉപതിരഞ്ഞെടുപ്പ് ജയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഭരണസംവിധാനം മുഴുവൻ തൃക്കാക്കരയിൽ തമ്പടിച്ച് വാഗ്ദാനങ്ങളും വലിയ രീതിയിലുള്ള പ്രലോഭനങ്ങളും നടത്തി. എന്നാൽ, തൃക്കാക്കരയിലെ ജനങ്ങൾ ഒരു തരിമ്പു പോലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിശ്വസിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിക്കും ഇടതു സർക്കാരിനും എതിരെ കേരളത്തിൽ നിലനിൽക്കുന്ന ശക്തമായ ജനരോഷം ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചിരിക്കുന്നത്.
ജനദ്രോഹ ഭരണത്തിൽ മത്സരിക്കുന്ന കേരള കേന്ദ്ര സർക്കാരുകളെ ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇടതു സർക്കാറിന്റെ വിലയിരുത്തലാണ് തൃക്കാക്കരയിൽ നടന്നത്. കേരളത്തിനും കേരള ജനതയ്ക്കും വേണ്ടാത്ത സിൽവർ ലൈൻ പദ്ധതി അടിച്ചേൽപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ശ്രമിച്ചു. ഈ ധാർഷ്ട്യത്തിനുളള തിരിച്ചടിയാണ് ജനങ്ങൾ നൽകിയത്. മരണപ്പെട്ട പി ടി തോമസ് മുറുകെ പിടിച്ചാൽ നിലപാടുകൾക്കും തുടങ്ങി വെച്ച വികസനം മുന്നേറ്റങ്ങൾക്കും ഉള്ള ജനങ്ങളുടെ അംഗീകാരമാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ വിജയം.
കേരളത്തിന്റെ മണ്ണിൽ ബി ജെ പിക്ക് സ്ഥാനവുമില്ലെന്ന് തെളിയിക്കുന്ന ജനങ്ങളുടെ പ്രഖ്യാപനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ. കോൺഗ്രസും യു ഡി എഫും വീണ്ടും കേരളത്തിൽ ശക്തമായി തന്നെ തിരിച്ചു വരുന്നു എന്നുള്ള സൂചനയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. ഇത് പുതിയൊരു തുടക്കമാണ്. ഇനി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫ് വലിയ രീതിയിലുള്ള വിജയം കൈവരിക്കും'...
അതേസമയം, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യുഡിഎഫിന് അനുകൂലമാകുകയാണ് ചെയ്തത്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
എന്നാൽ, ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. 59,839 വോട്ടുകളാ്ന 2021 ൽ പി.ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇത്തവണ യുഡിഎഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 45510 വോട്ടാണ് നേടിയത്.അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.












Click it and Unblock the Notifications