Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: ഡോ. ജോ ജോസഫ് തന്നെ വിജയിക്കും - കെ വി തോമസ്

തൃക്കാക്കര: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് വിജയിക്കുമെന്ന് കെവി തോമസ്.മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിക്കൊണ്ട് വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തിയതെന്ന് കെവി തോമസ് പറഞ്ഞു. എല്ലാ വോട്ടര്‍മരെയും പലപ്രാവശ്യം നേരിട്ടുകണ്ടു. വികസന കാഴ്ചപ്പാടായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ മുഖ്യം അതുകൊണ്ട് എല്‍ഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ആളെന്ന നിലയില്‍ എനിക്കൊരു ആത്മവിശ്വാസമുണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വികസനത്തെക്കുറിച്ചാണ്. അത് നന്നായിട്ട് ജനമധ്യത്തില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് കിട്ടാവുന്ന വോട്ടുകള്‍ ഉള്ളിടത്ത് വോട്ട് കുറഞ്ഞു. എല്‍ഡിഎഫിന് വോട്ട് കിട്ടാന്‍ സാധ്യതയുള്ള മേഖലകളില്‍ വോട്ട് കൂടി. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ ഈ സംഭവ വികാസങ്ങളാണ് തീര്‍ച്ചയായും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജയിക്കുമെന്ന വിശ്വാസം ഉള്ളത്.

kv thomas

അതേസമയം വോട്ടെണ്ണലില്‍ തനിക്ക് ഒരു നെഞ്ചിടിപ്പുമില്ലെന്ന് ഡോ ജോ ജോസഫ് പ്രതികരിച്ചു. നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യമില്ല. വളരെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിട്ടുണ്ട്. ഒരു കാര്യം നമ്മളെ ഏല്‍പ്പിച്ചു, അത് വളരെ ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്തു.ഞാന്‍ മാത്രമല്ല എല്ലാവരും അങ്ങനെയായിയിരുന്നു. താഴെത്തട്ട് മുതല്‍ മേല്‍ത്തട്ട് വരെ എല്ലാ പ്രവര്‍ത്തകരും വളരെ അര്‍പ്പണ ബോധത്തോടെ ഒരു ടീം വര്‍ക്കാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയ പ്രതീക്ഷയില്‍ യാതൊരു സംശയവും ഇല്ല'- ജോ ജോസഫ് പറഞ്ഞു.

വളരെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും മണ്ഡലത്തിന് വേണ്ടത് ഒരു ഭരണപക്ഷ എം എല്‍ എ ആണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകൊണ്ട് മാറ്റം ഉണ്ടാവാന്‍ പോവുന്നത് തൃക്കാക്കരയ്ക്ക് മാത്രമാണ്. കേരളത്തിലെ ഭരണത്തിന് യാതൊരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല. ആറ് വര്‍ഷമായി തൃക്കാക്കരയില്‍ വികസനം പലതും നടക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ തൃക്കാക്കരയില്‍ ഒരു ഭരണ പക്ഷ എം എല്‍ എ വേണമെന്ന വികാരം ശക്തമായിട്ടുണ്ട്. അതാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനം, അദ്ദേഹം പറഞ്ഞു.

ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍
സിറ്റിംഗ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒരു മാസത്തോളം നീണ്ട പ്രചരണത്തിന് ശേഷം മേയ് 31 നായിരുന്നു വോട്ടെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 68.64 ശതമാനമായിരുന്നു പോളിംഗ്.

എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 12 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിന്റെ ഒന്നാമത്തെ റൗണ്ടില്‍ എണ്ണുന്നത് ഇടപ്പള്ളി മേഖലയിലെ വോട്ടുകളാണ്. ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ മുതല്‍ ഇടപ്പള്ളി ഗവ. ബി ടി എസ് എല്‍ പി സ്‌കൂള്‍ വരെയുള്ള 21 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.

പോണേക്കര, ദേവന്‍കുളങ്ങര പ്രദേശങ്ങളിലെ ബൂത്തുകളും ഒന്നാം റൗണ്ടില്‍ ഉള്‍പ്പെടും. രണ്ടാം റൗണ്ടിലും ഇടപ്പള്ളി മേഖലയിലെ ഏതാനും ബൂത്തുകള്‍ ഉള്‍പ്പെടും. മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല ബൂത്തുകളിലെ വോട്ടുകളും രണ്ടാം റൗണ്ടിലുണ്ട്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ വെണ്ണലയിലെ ശേഷിക്കുന്ന ബൂത്തുകളില്‍ നിന്നാണ് തുടങ്ങുന്നത്. ചളിക്കവട്ടം, പാലാരിവട്ടം, മാമംഗലം എന്നിവിടങ്ങളിലെ ഏതാനും ബൂത്തുകള്‍ കൂടി മൂന്നാം റൗണ്ടിലുണ്ട്. നാലാം റൗണ്ടില്‍ പാലാരിവട്ടത്തെ ശേഷിക്കുന്ന ബൂത്തുകളും തമ്മനം, പൊന്നുരുന്നി, കാരണക്കോടം പ്രദേശങ്ങളിലെ ബൂത്തുകളുമാണ് എണ്ണുന്നത്. അഞ്ചാം റൗണ്ടില്‍ പൊന്നുരുന്നി, വൈറ്റില മേഖലകളിലെ ബൂത്തുകളാണ് എണ്ണുന്നത്.

ആറാം റൗണ്ടില്‍ തൈക്കൂടം, വൈറ്റില, ചമ്പക്കര മേഖലയിലെ ബൂത്തുകളും കലൂര്‍ പാറേപ്പറമ്പ് ഭാഗത്തെ ഒരു ബൂത്തുമാണ് എണ്ണുന്നത്. ഏഴാം റൗണ്ടില്‍ കലൂര്‍ പാറേപ്പറമ്പിലെ അവശേഷിക്കുന്ന ബൂത്തുകളും കടവന്ത്ര, എളംകുളം മേഖലയിലെ വോട്ടുകളുമാണ് എണ്ണുന്നത്. എട്ടാം റൗണ്ടിലാണ് കടവന്ത്ര മേഖലയിലെ ശേഷിക്കുന്ന ബൂത്തുകള്‍ക്ക് പുറമേ പനമ്പിള്ളി നഗറിലെയും തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍, ഭാരതമാതാ കോളജ് ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണുന്നത്. ഒന്‍പതാം റൗണ്ടില്‍ തൃക്കാക്കര തോപ്പില്‍ എല്‍ പി സ്‌കൂളിലെ ബൂത്തുകളും എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ്, മരോട്ടിച്ചോട്, പടമുകള്‍ മേഖലയിലെ ബൂത്തുകളുമാണ് എണ്ണുക.

പത്താം റൗണ്ടില്‍ പടമുകളിലെ ശേഷിക്കുന്ന ബൂത്തുകളും പാലച്ചുവട് വ്യാസ വിദ്യാലയ, ചെമ്പുമുക്ക് അയ്യനാട് സ്‌കൂള്‍, മഹിള സമാജം ബൂത്തുകളും എണ്ണും എന്നാണ് അറിയുന്നത്. 11-ാം റൗണ്ടില്‍ തുതിയൂര്‍, കൊല്ലംകുടി മുകള്‍, തെങ്ങോട്, കുഴിക്കാട്ടുമൂല, കാക്കനാട് മുനിസിപ്പല്‍ എല്‍ പി സ്‌കൂള്‍, മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ ബൂത്തുകളിലെ വോട്ടുകളാകും എണ്ണുക. അവസാനത്തേയും 12-ാമത്തേയും റൗണ്ടില്‍ മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളിലെ ശേഷിക്കുന്ന ബൂത്തുകളും ചിറ്റേത്തുകര നസറത്തുല്‍ ഇസ്ലാം എല്‍ പി സ്‌കൂളിലെ ബൂത്തുകളും മാവേലിപുരം എം ആര്‍ എ ഹാളിലെ ബൂത്തും ഉള്‍പ്പെടെ 8 ബൂത്തുകളാണ് എണ്ണുന്നത്.

Recommended Video

cmsvideo
    ഉമ തോമസ് വിജയത്തിലേയ്ക്ക് | Thrikkakkara By-Election Results

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+