Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: 'തൃക്കാക്കര വിജയിച്ച മണ്ഡലം അല്ല, തോറ്റ മണ്ഡലമാണ്'; സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. എല്‍ഡിഎഫിന് ധാരാളം പാളിച്ചകള്‍ ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ചു എന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്‍കിയ പ്രചരണ പരിപാടികൾക്ക് ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്.

ഇടത് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിനെ അവതരിപ്പിച്ച രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകത ആരോപിക്കാന്‍ തയ്യാറല്ല. എന്നാല്‍, സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കേണ്ട രീതി അതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vsebastian paul

സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ എത്തിയപ്പോള്‍ പ്രാദേശിക നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കാതെ വന്നു. പ്രാദേശികപ്രവര്‍ത്തകര്‍ക്കാണ് വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് സ്വന്തമാക്കാന്‍ സാധിക്കുന്നതെന്ന് സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു.

സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകൾ :-

''എല്‍ഡിഎഫിന് ധാരാളം പാളിച്ചകള്‍ അവിടെ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ അതില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം, അതിലുപരി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച രീതി മുതല്‍ ഇങ്ങോട്ട് ഒരുപാട് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നേതൃത്വം നല്‍കിയ പ്രചരണപരിപാടികളില്‍ വന്‍തോതില്‍ നടക്കുന്നെന്ന് പറയുമ്പോഴും അവിടെയും ചില പോരായ്മകളുണ്ട്. പ്രാദേശിക പ്രവര്‍ത്തകരെ തള്ളി മാറ്റി അവര്‍ക്ക് പ്രാധാന്യം നല്‍കാതെ എവിടെ നിന്നൊക്കെയോ വന്നവര്‍ മണ്ഡലം കയ്യടക്കിയ അവസ്ഥ വിശദമായി പഠിക്കേണ്ടതാണ്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകത ആരോപിക്കാന്‍ തയ്യാറല്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കേണ്ട രീതി അതായിരുന്നില്ല.

ഞാന്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 97ല്‍ എന്നെ ലെനിന്‍ സെന്റിലേക്ക് വിളിച്ചുവരുത്തി. അവിടെയാണ് എംഎം ലോറന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്നെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിച്ചത്. പാര്‍ട്ടിക്ക് അറിയാം എങ്ങനെയാണ് ചെയ്യേണ്ടതെന്ന്. പാര്‍ട്ടി ആസ്ഥാനമുണ്ട്. സൗകര്യങ്ങളുണ്ട്. പക്ഷെ അവിടെ എന്തെക്കെയോ ചില കാര്യങ്ങള്‍, അങ്ങനെയൊക്കെ ചിലപ്പോള്‍ സംഭവിക്കുമല്ലോ. അതുകൊണ്ടാണ് പാളിച്ച എന്ന വാക്ക് തന്നെ ഉപയോഗിച്ചത്. സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച രീതിയെ കുറിച്ച് എനിക്ക് ചെറിയ ആക്ഷേപങ്ങളുണ്ട്.മുഖ്യമന്ത്രി, 20 മന്ത്രിമാര്‍, 60 എംഎല്‍എമാര്‍, മറ്റ് അറിയപ്പെടുന്ന നേതാക്കള്‍ അടക്കമുള്ളവര്‍ തൃക്കാക്കരയില്‍ വന്ന് നടത്തിയത് അധിനിവേശമായിരുന്നു.

ആ അധിനിവേശത്തില്‍ പ്രാദേശികപ്രവര്‍ത്തകര്‍ പുറത്താക്കപ്പെട്ടു. ഇവിടെയാണ് പ്രശ്‌നം സംഭവിച്ചത്. നല്ല രീതിയിലാണ് ഈ ഓപ്പറേഷന്‍ സംഘടിപ്പിച്ചതെങ്കിലും, തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണല്ലോ പ്രധാനപ്പെട്ടയാള്‍. ഇവരെ അറിയാവുന്ന പ്രാദേശികപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്. വാര്‍ റൂമില്‍ തന്ത്രങ്ങള്‍ മെനയാന്‍ പരിചയസമ്പന്നര്‍ വേണം. അവര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും വരാം. പക്ഷെ ആവിഷ്‌കരിക്കപ്പെടുന്ന തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍, ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ആ സന്ദേശം എത്തിക്കുന്നതിന് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വോട്ട് സ്വന്തമാക്കാന്‍ സാധിക്കുന്നത് പ്രാദേശികപ്രവര്‍ത്തകര്‍ക്കാണ്.

ഇവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സാക്ഷാല്‍ യുദ്ധമാണെങ്കിലും തന്ത്രങ്ങളില്‍ പിഴവ് വരും. പിഴവ് വലിയ രീതിയിലുള്ള പരാജയത്തില്‍ കലാശിക്കുകയും ചെയ്യും.'' ''പണ്ടത്തെ പ്രചരണസമയങ്ങളില്‍ പുറത്തുനിന്ന് നേതാക്കള്‍ വരുമ്പോഴും ലെനിന്‍ സെന്ററിനും ജില്ലാ സെക്രട്ടറിക്കും മറ്റ് പ്രാദേശികനേതാക്കള്‍ക്കും പ്രാധാന്യമുണ്ടായിരുന്നു.

തൃക്കാക്കരയിലെ നേതാക്കളുടെ തിരക്ക് ആവശ്യമില്ലായിരുന്നു. പരാജയം എങ്ങനെ സംഭവിച്ചെന്ന പരിശോധന പാര്‍ട്ടി നടത്തും. അത് പാര്‍ട്ടി രീതിയാണ്. പരാജയത്തിനൊപ്പം വിജയത്തിനൊപ്പം അതിന്റെ കാരണങ്ങളും പരിശോധിക്കപ്പെടണം.'' ഇടതുമുന്നണിക്ക് ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും സെബാസ്റ്റിന്‍ പോള്‍ പറഞ്ഞു. ''മണ്ഡലം രൂപീകൃതമായത് മുതല്‍ ഇങ്ങോട്ട് യുഡിഎഫിനൊപ്പം ഇരുന്ന മണ്ഡലമാണിത്. 2016ല്‍, 2021ല്‍ പിടി തോമസിനൊപ്പം നിന്ന മണ്ഡലമാണ്. അന്ന് പിണറായി വിജയനോ എല്‍ഡിഎഫോ അധികാരത്തില്‍ വരണമെന്നോ ആഗ്രഹിച്ചിട്ടില്ലാത്ത മണ്ഡലമാണിത്. ആ ആഗ്രഹം ഇപ്പോഴും നില്‍ക്കുന്നു. മാറ്റം വരണമെന്ന് തൃക്കാക്കര ആഗ്രഹിക്കുന്നില്ല.

നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ

ഉമാ തോമസിനെ വിജയിപ്പിച്ച് കൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണെന്ന് തൃക്കാക്കര തെളിയിച്ചിരിക്കുന്നു.'' ''തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ഉത്തരവാദിത്വമാണ്. തൃക്കാക്കര വിജയിച്ച മണ്ഡലം അല്ല, തോറ്റ മണ്ഡലമാണ്. ഇപ്പോഴും സാധ്യത കുറവാണ് എന്ന മുന്‍വിധിയോടെ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. എപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രതീക്ഷ വേണം. ആ പ്രതീക്ഷ പ്രവര്‍ത്തകരിലേക്ക് പകരണം. അപ്പോഴാണ് പ്രവര്‍ത്തനം നടക്കൂ.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+