കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പി ടി തോമസിന്റെ ഭാര്യയുടെ കണ്ണീരല്ല കേരളത്തിന് ആവശ്യം, 100% എൽ ഡി എഫിന് ഉറപ്പാണ്'; നടി ഗായത്രി വർഷ

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിഷയങ്ങളിൽ പ്രതികരണവുമായി നടി ഗായത്രി വർഷ രംഗത്ത്. ഇടതുപക്ഷത്തെ പിന്തുണച്ചായിരുന്നു നടിയുടെ പ്രതികരണം. പിടി തോമസിന്റെ ഇടപെടലുകൾ തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ എടി തോമസിന്റെ ഭാര്യയുടെ കണ്ണീരല്ല ഇപ്പോൾ കേരളത്തിന് ആവശ്യം എന്നും നടി വ്യക്തമാക്കി.

സഹതാപ തരംഗത്തിൽ കണ്ണീരിന് ഒപ്പം കരയാൻ ഉള്ളതല്ല കേരളത്തിന്റെ പ്രബുദ്ധത എന്നും ഗായത്രി വർഷ റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി. സാങ്കേതിക ജ്ഞാനമുള്ള ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാനുള്ള സാക്ഷരത തൃക്കാക്കരയിലെ ജനങ്ങൾക്ക് ഉണ്ടെന്ന് കരുതുന്നതായി നടി പറഞ്ഞു.

thri

ഇക്കഴിഞ്ഞ ദിവസം തൃക്കാക്കരയിലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത പശ്ചാത്തലത്തിലായിരുന്നു ഗായത്രി വർഷയുടെ പ്രതികരണം.

ഗായത്രി വർഷയുടെ വാക്കുകൾ:-

'ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ച സ്ത്രീപക്ഷ കേരളം എന്ന ആശയത്തോട് പ്രതിപക്ഷ പാർട്ടികൾ അടക്കളോ മറ്റ് പാർട്ടികളോ ഐക്യദാർഢ്യം പ്രകടിപ്പിച്ചില്ല. അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലും അത്തരത്തിൽ പിന്തുണയ്ക്കുന്ന ഒരു പ്രതികരണവും കണ്ടില്ല. പക്ഷേ ഇടതുപക്ഷവും പ്രവർത്തകരും നേതാക്കളും വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീപക്ഷ കേരളം എന്ന ആശയത്തെ ബോധവൽക്കരിക്കുകയാണ് ചെയ്തത്.

കിരൺ കുമാറിന് ഇനി ജയിൽ വാസം; പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി; ഇന്നും പ്രതികരിച്ചില്ല !കിരൺ കുമാറിന് ഇനി ജയിൽ വാസം; പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി; ഇന്നും പ്രതികരിച്ചില്ല !

ഏറെ ഇച്ഛാശക്തിയുള്ള ഒരു സ്ഥാനാർഥിയെ ആണ് തൃക്കാക്കരയിൽ തെരഞ്ഞെടുത്തിരിക്കുന്നത്. 100% എൽ ഡി എഫിന് പ്രതീക്ഷയാണ് കാണുന്നത്. 100% എൽ ഡി എഫിന് ഉറപ്പാണ്. കേരളം പ്രബുദ്ധതയുള്ള വോട്ടർമാരുടെ സംസ്ഥാനമാണ്. ഇവിടെ പരമ്പരാഗതമായി വലതു മണ്ഡലവും ഇല്ല ഇടതു മണ്ഡലവും ഇല്ല. സംസ്ഥാനത്തിന്റെ ഒരു മണ്ഡലവും ഇടതുപക്ഷത്തിനും അല്ല. വലതുപക്ഷത്തിനും അല്ല.

തൃക്കാക്കരയിൽ ഇന്ന് കൂടുതൽ പ്രബുദ്ധരായ വോട്ടർമാർ ഉണ്ട്. യുവാക്കളുടെ വോട്ട് ഇടതുപക്ഷത്തിലേക്ക് ഇത്തവണ കിട്ടാൻ ഇടയുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ പി ടി തോമസിന്റെ സാമാന്യമായ ഇടപെടലുകൾ, പി ടിയുടെ വ്യക്തിത്വം, കോൺഗ്രസ് നേതാവ് ഈ കാരണങ്ങൾ എല്ലാം തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ട്.

സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

പക്ഷേ പി ടി തോമസിന്റെ ഭാര്യയുടെ കണ്ണീരല്ല കേരളത്തിന്റെ ആവശ്യം. സഹതാപ തരംഗത്തിന്റെ കൂടെ കെട്ടിപ്പിടിച്ച് കരയാൻ ഉള്ളതല്ല കേരളത്തിന്റെ പ്രബുദ്ധത. പ്രത്യേകിച്ചും സ്ത്രീകളുടെ ഇനിയുള്ള ആർജ്ജവം കണ്ണീരിന്റെ കൂട്ടല്ല നാളേക്കുള്ള ജീവിതത്തിന്റെ കൂട്ടാണ്. അതിനാൽ സാമാന്യ ജ്ഞാനം ഉള്ള ഒരാൾക്ക് വേണ്ടി വോട്ടു ചെയ്യാനുള്ള സാക്ഷരതാ ഈ തൃക്കാക്കരയ്ക്ക് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്'...

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

English summary
thrikkakkara by election 2022: actress gayathri varsha give support for ldf for this reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X