തൃക്കാക്കരയില്‍ ഉമ തോമസിനെതിരായ നീക്കം ശക്തം: സീറ്റ് ലക്ഷ്യമിട്ട് നിരവധി നേതാക്കള്‍
കൊച്ചി: തൃക്കാക്കര നിയമസഭ മണ്ഡലം ആദ്യമായി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. സ്ഥാനാർത്ഥി ചർച്ചകളിലേക്ക് പാർട്ടി ഇതിനോടകം കടന്നിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. ഏതൊരു തിരഞ്ഞെടുപ്പിലേത് എന്ന പോലെ സീറ്റ് ലക്ഷ്യമിട്ട് നിരവധി നേതാക്കളാണ് തൃക്കാക്കരയിലും രംഗത്തുള്ളത്.
ഉറച്ച സീറ്റെന്ന വിശ്വാസം ഉള്ളതിനാല്‍ തന്നെ സ്ഥാനാർത്ഥി മോഹികളുടെ എണ്ണം പതിവിലും കൂടുതലുമാണ്. സ്ഥാർത്ഥിയെ ചൊല്ലിയുള്ള തർക്കം മുന്നില്‍ കണ്ട നേതൃത്വം പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കാനുള്ള നീക്കം ശക്തമാക്കുന്നുണ്ടെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോഴുള്ളത്.

സീറ്റ് ലക്ഷ്യം വെച്ച പല നേതാക്കളും ഉമാ തോമസിനെ രംഗത്തിറക്കാനുള്ള നേതൃത്തിന്റെ നീക്കത്തോടെ നിരാശയിലാണ്. പരസ്യമായി ഈ അതൃപ്തി പ്രകടിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ഉമാ തോമസിനെ നേതൃത്വം പരിഗണിക്കുന്ന രീതി ശരിയല്ലെന്ന നിലപാടുമായി ഒരു വിഭാഗം മുന്നോട്ട് വന്നിരിക്കുന്നത്. പ്രാദേശിക തലത്തില്‍ യാതൊരു വിധ ചർച്ചയും നടത്താതെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും കെസി വേണുഗോപാലും വിഡി സതീശനും മാത്രം ചേർന്ന് തീരുമാനം എടുക്കുന്നുവെന്നാണ് നേതാക്കളുടെ പരാതി.

എ- ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗമാണ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം ശക്തമാവുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കല്‍ കെ പി സി സി നേതൃത്വത്തിന് അത്ര എളുപ്പമായിരിക്കില്ല.

കെ സുധാകരനും വിഡി സതീശനും കെസി വേണുഗോപാലും കഴിഞ്ഞ ദിവസം ഉമ തോമസിനെ വീട്ടിലെത്തി കണ്ടിരുന്നു. സൗഹൃദ സന്ദര്‍ശനം മാത്രമാണ് എന്നതിനോടൊപ്പും തീർച്ചയായും ഉമ തോമസിനേയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഉമയുടെ താല്‍പര്യം അറിയുകയായിരുന്നു നേതാക്കളുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു ഉമാ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അവർ മത്സരത്തിന് തയ്യാറായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ഇതുവരെ യാതൊരു കൂടിയാലോചനകളും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഡൊമനിക് പ്രസന്റേഷന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തുന്നത്.

സ്ഥാനാർഥിയെ തീരുമാനിച്ചോ എന്ന ചോദ്യത്തിന് പി ടി തോമസിന്റെ നിലപാടും പ്രധാനമാണെന്ന് വ്യക്തമാക്കിയ ഡൊമനിക് പ്രസന്റേഷും ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നത് കുടുംബവാഴ്ചയാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. ബാലഗോപാലനെ എണ്ണ തേപ്പിക്കല്ലേ എന്ന് കെ കരുണാകരന്റെ മുഖത്തുനോക്കി പറഞ്ഞയാളാണ് പി ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർഥി നിർണയത്തിൽ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ പരിശോധിക്കണമെന്നും മുന്‍ എം എല്‍ എ കൂടിയായ ഡൊമനിക് പ്രസന്റേഷന്‍ ആവശ്യപ്പെട്ടു. മറ്റുചില നേതാക്കളും ഇതേ ആവശ്യം ഉയർത്തിയിട്ടുണ്ട്. മണ്ഡലത്തിൽ താമസക്കാരായ ഹൈബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുടങ്ങിയവരുമായി ചർച്ച നടത്തിയില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നു.

ഉമയെ മത്സരിപ്പിച്ചാല്‍ വലിയ വെല്ലുവിളികള്‍ ഇല്ലാതെ മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്ന് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഉറച്ച മണ്ഡലമായ തൃക്കാക്കരയില്‍ ആരെ നിർത്തിലായും വിജയിക്കുമെന്നും അതുകൊണ്ട് സീറ്റ് പാർട്ടി നേതാക്കള്‍ക്ക് തന്നെ നല്‍കണമെന്നുമാണ് അതൃപ്തിയിലുള്ള നേതാക്കളുടെ ആവശ്യം. തർക്കം മുറുകുകയാണെങ്കില്‍ ഉമയുടെ കാര്യത്തില്‍ നേതൃത്വം പുനരാലോചനയ്ക്ക് തയ്യാറായേക്കുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഷോർട്സില്‍ തിളങ്ങി മംമ്തയും: പൊളിച്ചെന്ന് ആരാധകർ
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications