കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങൾക്കുമുണ്ട് കുടുബം,ഒരു സ്ത്രീ തനിക്കെതിരെ സമൂഹിക മാധ്യമങ്ങളിൽ ആക്ഷേപമുയർത്തി';വിഡി സതീശൻ

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിച്ചത്. സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ നിർമ്മിച്ച വ്യക്തികളെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. അല്ലാതെ കിട്ടിയ വീഡിയോ പ്രചരിപ്പിച്ചവരെ അല്ല പോലീസ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇത്തരം വീഡിയോ നിർമ്മിച്ചവരെ അറസ്റ്റ് ചെയ്താൽ ചിലപ്പോൾ വാദി പ്രതിയായി മാറും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വൈകാരികമായ ശ്രദ്ധ കിട്ടുന്നതിനുവേണ്ടി മനപൂർവം ഉണ്ടാക്കിയ വീഡിയോയാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

vd

വനിതാ മാധ്യമ പ്രവർത്തകർക്ക് എതിരെ സി പി എം സൈബർ സംഘം കടന്നാക്രമിച്ചിരുന്നു. ഇതാരും അറിഞ്ഞില്ലേ എന്നാണ് വി ഡി സതീശൻ ചോദിച്ചത്. പുറത്തു പറയാൻ പറ്റാത്ത ഭാഷയിൽ മോശമായ വാക്കുകൾ ഉപയോഗിച്ചു. അന്ന് അക്രമിച്ചത് മറന്നു പോയോ എന്നും സതീശൻ ചോദിച്ചു.

ഇപ്പോൾ തൃക്കാക്കരയിൽ ഉന്നയിക്കുന്ന ഈ പ്രശ്നം യു ഡി എഫിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട. ഞങ്ങൾക്കും കുടുംബമുണ്ട്, അല്ലാതെ സി പി എം നേതാക്കൾക്കും, സ്ഥാനാർത്ഥിക്കും മാത്രമല്ല കുടുംബം ഉളളത്. വീണാ ജോർജിനെതിരെ എഴുതിയപ്പോഴും മുഖ്യമന്ത്രിക്കെതിരേയും എഴുതിയപ്പോഴും നടപടിയുണ്ടായല്ലോ? കോൺ​ഗ്രസ് നേതാക്കൾക്ക് എതിരെ ആക്രമത്തിൽ മാത്രമാണ് നടപടി സ്വീകരിക്കാത്തത്. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ കേസെടുക്കാൻ പറ്റില്ല എന്ന് പറയുന്ന മറുപടി എന്റെ ഫോണിലുണ്ടെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലേക്ക് ; -

'എൽ ഡി എഫ് സ്ഥാനാർഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതിൽ യു ഡി എഫിന് പങ്കില്ല. വീഡിയോ പ്രചരിപ്പിച്ചതിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല വീഡിയോ ഉണ്ടാക്കിയവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോൾ വാദി പ്രതിയാകും. തെരെഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വൈകാരികമായ വിഷയം ഉണ്ടാക്കാൻ മനപൂർവ്വം സൃഷ്ടിച്ചതാണിത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കുടുംബത്തേയും നീചമായി ആക്രമിച്ചത് സി പി എം സൈബർ ഗുണ്ടകളാണ്.

'അവൻ വൃത്തികെട്ട ഗെയിം കളിക്കുന്നു,നീ കരയല്ലേ';ബിഗ് അടിയും പൂരപാട്ടുമായി ബിഗ് ബോസ് !'അവൻ വൃത്തികെട്ട ഗെയിം കളിക്കുന്നു,നീ കരയല്ലേ';ബിഗ് അടിയും പൂരപാട്ടുമായി ബിഗ് ബോസ് !

അതിന് ഇവിടെ നടപടിയെടുത്തോ ? വനിതാ മാധ്യമ പ്രവർത്തകരെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് സു പി എം സൈബർ ഗുണ്ടകളാണ്. സാംസ്കാരിക പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചത് സി പി എം സൈബർ സംഘങ്ങൾ ആണ്. പ്രതിപക്ഷ നേതാവായ എനിക്ക് എതിരെ സൈബർ ആക്രമണം നടത്തി. അതിൽ താൻ പരാതി കൊടുത്തിരുന്നു, എന്നാൽ കേസെടുക്കാൻ പറ്റില്ല.

മാനനഷ്ടത്തിന് ഞാൻ ഫയൽ ചെയ്യണം എന്നാണ് മറുപടി കിട്ടിയത്. ഒരു സ്ത്രീയെ കൊണ്ട് തനിക്കെതിരെ സമൂഹിക മാധ്യമങ്ങളിൽ ആക്ഷേപമുയർത്തി. അതിൽ ഒരാളെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അയാളെ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ട് കോൾ വന്നു. അങ്ങനെ ആ ആളെ ജാമ്യത്തിൽ വിട്ടു. സി പി എം നേതാക്കൾക്ക് മാത്രമല്ല, ഉമ്മൻ ചാണ്ടിക്കും കുടുംബമുണ്ട്. എനിക്കും കുടുംബമുണ്ട്. ഞങ്ങൾക്കെല്ലാം കുടുംബമുണ്ട്'.

'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

അതേസമയം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ഒരാൾ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദ സംഭവത്തിൽ മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ, ഇക്കഴിഞ്ഞ ദിവസവും ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

English summary
thrikkakkara by election; opposition leader vd satheesan feedback to jo joseph fake video issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X