കല്യാണപ്പിറ്റേന്ന് യുവതി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; കാരണം കേട്ട് പോലീസ് അമ്പരന്നു... സ്വര്‍ണം, മൊബൈല്‍
തൃശൂര്‍: ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ഒളിച്ചോടുന്ന നിരവധി വാര്‍ത്തകള്‍ പലതവണ വന്നതാണ്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ സംഭവിച്ചത്. ചാവക്കാടുള്ള യുവാവുമായി വിവാഹിതയായ പുഴുവില്‍ സ്വദേശി 23കാരി കുറച്ചൊന്നുമല്ല പോലീസിനെ കറക്കിയത്. ഒളിച്ചോട്ടത്തിനിടെ പല ജില്ലകളിലും പോയി. ശേഷം സംസ്ഥാനവും വിട്ടു. തിരിച്ച് നാട്ടിലെത്തി വീണ്ടും പോയി.
ഈ വേളയില്‍ വീട്ടുകാരും പോലീസും യുവതി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിക്കുകയായിരുന്നു. ഒടുവില്‍ വന്ന ഒരു ഫോണ്‍ കോളാണ് തുമ്പായത്. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന കൂട്ടുകാരിക്കൊപ്പമാണ് നവവധു ഒളിച്ചോടിയത്. പോലീസിനെയും വീട്ടുകാരെയും ഒരുപോലെ വട്ടംക്കറക്കിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ മാസം 25നായിരുന്നു പുഴുവില്‍ സ്വദേശിനിയുടെ വിവാഹം. അന്ന് രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞ യുവതിയും ഭര്‍ത്താവും തൊട്ടടുത്ത ദിവസം ബാങ്കില്‍ പോയി. ബാങ്കില്‍ നിന്ന് ഇറങ്ങിയ ശേഷം യുവതി പുറത്ത് കാത്തുനിന്നിരുന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറി പോകുകയായിരുന്നു. ഭര്‍ത്താവ് അന്തംവിട്ടു. വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവും ഭര്‍ത്താവിന്റെ മൊബൈലും എടുത്താണ് യുവതി കടന്നുകളഞ്ഞത്.

പുഴുവില്‍ സ്വദേശിനിയുടെ കൂട്ടുകാരിയുടെ വിവാഹം കഴിഞ്ഞതാണ്. പക്ഷേ, 16ാം ദിവസം ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞു. ഇരുവരും സ്കൂട്ടറില്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി സ്കൂട്ടര്‍ നിര്‍ത്തിയിട്ടു. ശേഷം ടാക്സി വിളിച്ച് നഗരത്തില്‍ കുറച്ച് നേരം കറങ്ങി. ടാക്സി ഡ്രൈവറോട് ചെന്നൈയിലേക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചു. അതിനിടെ ഒരു ടെക്സ്റ്റൈല്‍സില്‍ കയറി. അവിടെ നിന്ന് ടാക്സിക്കാരനെ വെട്ടിച്ച് കടന്നു.

തുണിക്കടയില്‍ നിന്ന് മറ്റൊരു വാതിലിലൂടെ പുറത്ത് കടന്ന യുവതികള്‍ വേറെ ടാക്സി വിളിച്ച് കോട്ടയത്തേക്ക് വിട്ടു. അവിടെ നിന്ന് ചെന്നൈയിലേക്ക് ട്രെയിനില്‍. ശേഷം മധുരയിലേക്ക്. മധുരയില്‍ ഹോട്ടല്‍ മുറിയെടുത്ത് താമസിച്ചു. കറക്കത്തിനിടെ മധുരയില്‍ ഹോട്ടലെടുത്തതാണ് യുവതികളെ പിടികൂടാന്‍ സഹായിച്ചത്. ഹോട്ടലില്‍ കുറച്ച് നേരമേ അവര്‍ താമസിച്ചിട്ടുള്ളൂ.

മധുരയില്‍ നിന്ന് പാലക്കാട്ടേക്ക് ട്രെയിനില്‍ പുറപ്പെട്ടു. ശേഷം തൃശൂരിലേക്ക് ടാക്സിയില്‍. റെയില്‍വെ സ്റ്റേഷനിലെത്തി സ്കൂട്ടറെടുത്ത് വീണ്ടും എറണാകുളത്തേക്ക്. സ്കൂട്ടര്‍ അവിടെ റെയില്‍വെ സ്റ്റേഷനില്‍ വച്ചു വീണ്ടും മധുരയിലെത്തി. ഈ വേളയില്‍ മറ്റു ചില കാര്യങ്ങള്‍ മറുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. വീട്ടുകാരും പോലീസും വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. യുവതികള്‍ പണം തരാതെ മുങ്ങിയോ എന്ന് മധുരയിലെ ഹോട്ടലുകാര്‍ക്കും തോന്നി.

മധുരയിലെ ഹോട്ടലുകാര്‍ നവ വധുവിന്റെ സുഹൃത്ത് ഹോട്ടല്‍ ബുക്ക് ചെയ്യുന്ന സമയത്ത് നല്കിയ ലൈസന്‍സിന്റെ കോപ്പി പരിശോധിച്ചു. അതില്‍ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയുടെ അച്ഛന്റേതായിരുന്നു ഫോണ്‍. വിവരം വീട്ടുകാര്‍ പോലീസിന് കൈമാറി. പോലീസ് നേരെ മധുരയിലെ ഹോട്ടലിലേക്ക്. രണ്ട് യുവതികളെയും ഹോട്ടലില്‍ നിന്ന് പൊക്കി.
വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാം പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങള്‍

യുവതി ഒളിച്ചോടിയ വിഷമത്തില്‍ ഭര്‍ത്താവിന് നെഞ്ചുവേദന വന്നിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് വിവാഹ വേളയില്‍ നല്കിയ പതിനൊന്നര പവന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. സ്വര്‍ണം യുവതികളില്‍ നിന്ന് കണ്ടെടുത്തു. എന്താണ് ഒളിച്ചോടാന്‍ കാരണമെന്ന് പോലീസ് വിശദമായി ചോദിച്ചറിഞ്ഞു. യുവതികളുടെ മറുപടി പോലീസിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

സ്വതന്ത്രമായി ജീവിക്കാനാണ് യുവതികള്‍ക്ക് താല്‍പ്പര്യമത്രെ. വിവാഹവും പിന്നീടുള്ള കുടുംബ ജീവിതവും അവര്‍ക്ക് അത്ര ഇഷ്ടമില്ല. നവവധുവിന്റെ കൂട്ടുകാരി സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. സ്വതന്ത്രമായി ജീവിക്കാനാണ് താല്പ്പര്യമെങ്കില് എന്തിന് വിവാഹം ചെയ്യണമെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു. പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹം ചെയ്തതെന്ന് യുവതികള്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications