കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി മോഷണം; മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ കസ്റ്റഡിയില്‍, പൊലീസിന് കയ്യടി

Google Oneindia Malayalam News

തൃശൂര്‍: നിരവധി കേസുകളില്‍ പ്രതികളായ മോഷ്ടാക്കളായ മൂവര്‍ സംഘത്തെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37), തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശി കിങ്ങിണി എന്നറിയപ്പെടുന്ന വിജീഷ് (32), എറണാകുളം പറവൂര്‍ നീണ്ടൂര്‍ സ്വദേശിയായ കൊണ്ടോളിപറമ്പില്‍ അരുണ്‍കുമാര്‍ (35) എന്നിവരാണ് പിടിയിലായത്.

സാനിയ...ഈ ക്യൂട്ട്‌നെസാണ് ഞങ്ങളെ മയക്കുന്നത്; അടിപൊളി ലുക്കാണ് കേട്ടോ, വൈറല്‍ ചിത്രങ്ങള്‍

1

രാത്രി പൂട്ടികിടക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ,വീടുകളും കുത്തിതുറന്ന് കവര്‍ച്ച ചെയ്യുന്നവരും നിരവധി മോഷണകേസുകളിലെ പ്രതികളുമാണ് ഇവര്‍. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്യാനിടയായ മോഷണത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

2

ജൂണ്‍ ഒന്നാം തിയ്യതി പുലര്‍ച്ചെ തൃശ്ശൂര്‍ പറവട്ടാനിയിലുള്ള കുക്കൂസ് ട്രേഡേഴ്‌സ് എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നിരവധി സാധനങ്ങളും പണവും, കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പത്ത് മണിക്കൂറിനുള്ളില്‍ മോഷ്ടാക്കളായ മൂവര്‍സംഘം അറസ്റ്റിലായത്.
മോഷണം നടന്നതറിഞ്ഞയുടനെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയും ഷാഡോ പോലീസ് കേസ് അന്വേഷിച്ചുവരികയുമായിരുന്നു.

3

മോഷണ മുതലുകള്‍ പരിശോധിച്ചതില്‍, ഒരു പുതിയ വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളാണ് മോഷണം പോയത് എന്ന് മനസ്സിലാക്കിയതില്‍ മോഷണമുതലുകള്‍ കടത്തുന്നതിനായി വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് നഗരത്തിന്റെ ചുറ്റുവട്ടത്തില്‍ പുതിയ വാടകവീടെടുത്തിട്ടുള്ള ആളുകളെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരടങ്ങിയ അന്തര്‍സംസ്ഥാന മോഷണസംഘം വലയിലായത്.

4

കേസുമായി ബന്ധപ്പെട്ട് അവണൂര്‍ പരിസരങ്ങളിലെ വാടകക്കാരെ കുറിച്ച് അന്വേഷിച്ചതില്‍ അറസ്റ്റിലായ പ്രതികളിലൊരാളായ അരുണ്‍ അവണൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും, നാലുദിവസം മുന്‍പ് വാടക വീടിന്റെ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറിയിട്ടുണ്ടെന്നും സൂചന ലഭിച്ചു. പുതിയ വാടകവീട്ടിലേക്ക് മാറുമ്പോള്‍ പുതിയ വീട്ടുപകരണങ്ങളും, മറ്റും ആവശ്യമുണ്ടായിരിക്കുമെന്ന രീതിയിലേക്ക് അന്വേഷണം നടത്തുകയായിരുന്നു.

5

പിന്നീട് മണലാര്‍ക്കാവ് അമ്പലപരിസരത്ത് പുതിയൊരു വാടക വീട്ടുകാര്‍ വന്നിട്ടുണ്ടെന്ന വിവരം ലഭിക്കുകയും തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മോഷണമുതലായ സാധനങ്ങളും, കൂടുതല്‍ പരിശോധനയില്‍ വില്പനയ്ക്കായി വച്ചിരുന്ന കഞ്ചാവും വീട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികള്‍ തൃശ്ശൂര്‍, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലും നിരവധി ക്ഷേത്ര കവര്‍ച്ച, കഞ്ചാവ്, പിടിച്ചുപറി , ബൈക്ക് മോഷണം, എന്നീ കേസുകളിലും ഉള്‍പ്പെട്ടവരാണ്.

6

തൃശ്ശൂര്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഈസ്റ്റ് എസ്.ഐ. നിഖില്‍ എ.ആര്‍, ഷാഡോ പോലീസ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി.സുവ്രതകുമാര്‍ പി.എം.റാഫി, കെ.ഗോപാലകൃഷ്ണന്‍, പി. രാഗേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗോപി സി.എന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി.ജീവന്‍, പി.കെ.പളനിസ്വാമി, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.സ്.ലിഗേഷ്, വിപിന്‍ദാസ്.കെ.ബി എന്നിവരും ഉണ്ടായിരുന്നു.

English summary
Thrissur police have arrested a gang of thieves who are accused in several cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X