കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'2 ദിവസം കൊണ്ട് ആന്റണി പെരുമ്പാവൂരിന്റെ മനസ്സ് മാറി', 'കാരണം കുറുപ്പിന്റെ ടിക്കറ്റ് ബുക്കിംഗ്'

Google Oneindia Malayalam News

കൊച്ചി: മരക്കാര്‍ സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാനുളള തീരുമാനത്തിലേക്ക് ആന്റണി പെരുമ്പാവൂര്‍ എത്താനുളള കാരണം കുറുപ്പ് സിനിമ ആണെന്ന് നിര്‍മ്മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ലിബര്‍ട്ടി ബഷീര്‍. ആന്റണി പെരുമ്പാവൂരിന് രണ്ട് ദിവസം കൊണ്ടുളള മനം മാറ്റത്തിന് കാരണം കുറുപ്പിന്റെ ടിക്കറ്റ് ബുക്കിംഗ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

മരക്കാർ അറബിക്കടലിന്റെ സിംഹം

മിനിയാന്ന് രാത്രി വരെ മരക്കാര്‍ ഒടിടിക്ക് കൊടുക്കണം എന്ന തീരുമാനത്തില്‍ ആയിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തെ കുറുപ്പിന്റെ ടിക്കറ്റ് ബുക്കിംഗ് കണ്ടതോടെ ജനം വീണ്ടും തിയറ്ററുകളിലേക്ക് വരും എന്ന് അവര്‍ക്ക് തോന്നി. ഒടിടി പ്ലാറ്റ്‌ഫോം ഒരിക്കലും ഭീഷണിയല്ല എന്നതിനുളള തെളിവാണ് ഇന്നത്തെ റെക്കോര്‍ഡ് കളക്ഷന്‍. ജനം ഇഷ്ടപ്പെടുന്നത് ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ കാണാന്‍ അല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മരക്കാർ അറബിക്കടലിന്റെ സിംഹം

ലൂസിഫര്‍ വന്നപ്പോഴാണ് തിയറ്ററുകളില്‍ ഇത്രയും തിരക്ക് കണ്ടിരുന്നത്. ലൂസിഫറിനെ കവച്ച് വെയ്ക്കുന്ന തിരക്ക് ആണ് കുറുപ്പ് കാണാന്‍ തിയറ്ററുകളില്‍ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ജനങ്ങള്‍ തിയറ്ററില്‍ കയറാതെ രണ്ട് വര്‍ഷത്തെ ഗ്യാപ് വന്നു. വലിയ സ്‌ക്രീനില്‍ സിനിമ കാണണം എന്നുളള ആഗ്രഹത്തോടെയാണ് ആളുകള്‍ വരുന്നത്. അത് വലിയൊരു കാര്യമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്

3

തന്റെ തിയറ്ററില്‍ രാത്രി 12 മണിക്ക് അഡീഷണല്‍ ഷോയുണ്ട്. കേരളത്തിലെ മിക്ക തിയറ്ററുകളിലും അതുണ്ട്. തന്റെ 5 തിയറ്ററുകളിലും രാത്രി 12 മണിക്കും ഒരു മണിക്കും ഷോയുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ഫുള്ളാണ്. വളരെ അപൂര്‍വ്വമാണിതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. രണ്ടാഴ്ച 400 തിയറ്ററുകളില്‍ കളിച്ചാല്‍ തന്നെ 20 കോടി രൂപ വരും. പിന്നെ അത് 50 കോടി ക്ലബ്ബിലോ 100 കോടി ക്ലബ്ബിലോ കയറാം എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

4

സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒടുവിലാണ് മരക്കാര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. മരക്കാര്‍ ഒടിടിക്ക് നല്‍കാനുളള ആന്റണി പെരുമ്പാവൂരിന്റെ തീരുമാനം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആന്റണി പെരുമ്പാവൂരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

5

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ആളെ കയറ്റാന്‍ പ്രാപ്തിയുളള ചിത്രമാണ് മരക്കാര്‍. മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ് മരക്കാര്‍. മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നത് മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വലിയ തോതില്‍ സഹായിച്ചേക്കും. എന്നാല്‍ തിയറ്ററുകളില്‍ 50 ശതമാനം ഒക്യുപന്‍സി മാത്രമേ ഉളളൂ എന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും എന്ന് കണ്ടാണ് മരക്കാര്‍ ഒടിടിക്ക് നല്‍കാന്‍ ആലോചിച്ചത്.

6

അതേസമയം മറുവശത്ത് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ബിഗ് ബജറ്റ് ചിത്രമായ കുറുപ്പ് തിയറ്ററുകള്‍ക്ക് തന്നെ നല്‍കാമെന്ന് തീരുമാനമെടുത്തു. ഇതോടെ സിനിമയോടും സിനിമാ വ്യവസായത്തോടുമുളള രണ്ട് തരം നിലപാടുകളും വ്യാപക ചര്‍ച്ചയായി. ഒടിടി ഓഫര്‍ വേണ്ടെന്ന് വെച്ചാണ് ദുല്‍ഖര്‍ കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനുളള തീരുമാനമെടുത്തത്. ഇതോടെ ഫിയോക് കുറുപ്പിന് വന്‍ പിന്തുണയും നല്‍കി. മൂന്ന് ദിവസത്തേക്ക് പല തിയറ്ററുകളിലും കുറുപ്പ് ഹൗസ് ഫുള്ളാണ്.

Recommended Video

cmsvideo
മോഹൻലാലിനെ ചൊറിഞ്ഞു.. കട്ടക്കലിപ്പിൽ ആരാധകരുടെ പ്രതിഷേധം

English summary
Ticket booking for Kuruppu movie changed Antony Perumbavoor's mind about Marakkar, Says Liberty Basheer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X