കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ ജനം മുന്നോട്ട് വരണ്ടേ സമയം', വീട്ടിൽ പതാക ഉയർത്തി പി ജയരാജൻ

Google Oneindia Malayalam News

കണ്ണൂർ: സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ രംഗത്ത് വരേണ്ട സമയമാണിതെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഹർ ഘർ തിരംഗയുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പി ജയരാജന്റെ പരാമർശം. പതാക ഉയർത്തുന്ന ചിത്രങ്ങളും പി ജയരാജൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വതന്ത്ര്യവും ജനാധിപത്യവും പൗരന്മാരുടെ നേട്ടങ്ങളുമെല്ലാം ഇല്ലാതാക്കാനുള്ള ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാകുന്നത് എന്നും ജയരാജൻ കുറ്റപ്പെടുത്തി.

സംഘപരിവാര്‍ ആക്രമണത്തില്‍ പരിക്കേറ്റപ്പോള്‍ രക്തം തന്നത് ചുമട്ടുതൊഴിലാളികള്‍; അവയവദാനത്തെ കുറിച്ച് പി ജയരാജന്‍സംഘപരിവാര്‍ ആക്രമണത്തില്‍ പരിക്കേറ്റപ്പോള്‍ രക്തം തന്നത് ചുമട്ടുതൊഴിലാളികള്‍; അവയവദാനത്തെ കുറിച്ച് പി ജയരാജന്‍

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ വീട്ടിനു മുൻപിൽ കുടുംബസമേതം ദേശീയ പതാക ഉയർത്തി. ഒട്ടേറെ ധീരാത്മാക്കള്‍ ജീവത്യാഗം ചെയ്തു കൊണ്ട്, തടവറകളില്‍ വലിയ ത്യാഗം സഹിച്ചുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നത്. സമ്രാജ്യത്വത്തിന് എതിരായുള്ള ജനകീയ പോരാട്ടങ്ങള്‍ രാജ്യമെമ്പാടും നടന്നു. അതിന്റെ ഫലമായാണ് ഇന്ന് സ്വതന്ത്ര്യവും ജനാധിപത്യവും പൗരന്മാരുടെ നേട്ടങ്ങളുമെല്ലാം സാധ്യമായത്. അവ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ രംഗത്ത് വരേണ്ട സമയമാണിത്.

p jayarajan

രാജ്യത്ത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഇന്ത്യയില്‍ പലയിടത്തും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്, ലോകത്തും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ സല്‍മാന്‍ റുഷ്ദിക്ക് എതിരായാണ് വധശ്രമം നടന്നിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍, മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വർഷങ്ങളായി ജയിലില്‍ കിടക്കുന്ന വ്യക്തികള്‍ അടക്കമുണ്ട്. സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായി കാണുന്ന ഈ കാലത്ത്, രാജ്യ സ്‌നേഹികള്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഭരണഘടനയുടെ മൂല്യങ്ങളും സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നത്.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
'Time for people to step forward to protect freedom and democracy'; P Jayarajan joins Har Ghar Tiranga campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X