പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടിഎന്‍ പ്രതാപന്‍ എംപി
കൊച്ചി; പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞെന്ന് ടി എൻ പ്രതാപൻ എം പി. ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ബജറ്റ് സമ്മേളനത്തിൽ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചക്കിടെ 60 കിലോമീറ്റർ ദൂരത്തിനിടയിൽ ഒരു ടോൾ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുൻനിർത്തിയാണ് ഇത്തരം ഒരു ആവശ്യം ഉയർത്തിയത്. പത്തുവർഷത്തോളമായി പ്രവർത്തിക്കുന്ന ടോൾ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ടെന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് എം പി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

'തൃശൂർ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ടിഎൻ പ്രതാപൻ എംപിയോട് പറഞ്ഞു. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനത്തിൽ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചക്കിടെ 60കിലോമീറ്റർ ദൂരത്തിനിടയിൽ ഒരു ടോൾ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുൻനിർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയർത്തിയതെന്ന് ടിഎൻ പ്രതാപൻ എംപി പറഞ്ഞു.
18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റര്‍ ഡോസ് ഏപ്രിൽ 10 മുതൽ
പത്തുവർഷത്തോളമായി പ്രവർത്തിക്കുന്ന ടോൾ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് 35 കിലോമീറ്റർ മാത്രം ദൂരത്തിൽ പന്നിയങ്കരയിൽ പുതിയ ടോൾ തുറന്നിട്ടുണ്ട്. ആയതിനാൽ മന്ത്രിയുടെ പ്രഖ്യാപനത്തെ മുൻനിർത്തി നേരത്തെയുണ്ടായിരുന്ന ടോൾപ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തിൽ പറയുന്നു'
2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാനാകും. മുടക്ക് മുതലിനേക്കാൾ തുക കമ്പനി പിരിച്ചെടുത്ത സാഹചര്യത്തിൽ കരാർ കാലവധി തികയും മുൻപ് തന്നെ പാത ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്നതാണ് ആവശ്യം ഉയരുന്നത്.
മീരാ ജാസ്മിൻ എവിടാണ് ഇത്? 'സ്മൈൽ റൊമ്പ ക്യൂട്ടായിറുക്ക്'...ക്യൂട്ട് ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications